പ്ലാനോ (ഡാളസ്): പ്ലാനോ ഷെപ്ട്ടൺ ഹൈസ്‌ക്കൂളിലെ നൂറിൽ പരംവിദ്യാർത്ഥികൾ ഗൺവയലൻസിനെതിരെ ക്ലാസ് ബഹിഷ്‌ക്കരിച്ചു പ്രകടനംനടത്തി.ഇന്ന് ഉച്ചക്കു ശേഷം ക്ലാസ്സുകൾ വിട്ടിറങ്ങിയ കുട്ടികൾടെന്നീസ് കോർട്ട് കേന്ദ്രീകരിച്ചു ഗൺവയലൻസിനെതിരേയും, കർശന ഗൺനിയമങ്ങൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടും പ്ലാക്കാർഡുകൾ ഉയർത്തിപിടിച്ചാണ് പ്രകടനത്തിൽ പങ്കെടുത്തത്.

ഫ്ളോറിഡാ സ്‌ക്കൂളിലുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ഒരു മിനിട്ടു മൗനം ആചരിച്ചു.തോക്കിനേക്കാൾ വിലയേറിയതുഞങ്ങളുടെ ജീവനാണ്, അതിന് സംരക്ഷണം ഉറപ്പാക്കേണ്ടതു ഞങ്ങളുടെ കൂടെഉത്തരവാദിത്വമാണ്. രാഷ്ട്രീയക്കാരും, തിരഞ്ഞെടുത്ത ജനപ്രതിനിധികളുംഅവരുടെ ഉത്തരവാദിത്വം നിറവേറ്റുന്നില്ലെങ്കിൽ ഞങ്ങൾക്ക് ഞങ്ങളുടെപഠനം എന്ന ഉത്തരവാദിത്വം എങ്ങനെ നിറവേറ്റാനാകും എന്ന് മരത്തിൽ
പങ്കെടുത്ത വിദ്യാർത്ഥികൾ ചോദിച്ചു.

മാർച്ച് 24ന് ദേശവ്യാപകമായി തോക്ക് നിരോധനം വേണമെന്നാവശ്യപ്പെട്ടുനടത്തുന്ന സമരത്തിൽ ഞങ്ങളും പങ്കാളികളാകും. വിദ്യാർത്ഥികൾവികാരഭരിതമായി തങ്ങളുടെ അഭിപ്രായം വ്യക്തമാക്കി.