കൊച്ചി: കഴിഞ്ഞ ഓണത്തിനാണ് ജിമിക്കി കമ്മൽ പാട്ടും നൃത്തവും വൈറലായത്. വെളിപാടിന്റെ പുസ്തകം എന്ന ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ അതിലെ ഗാനത്തെ ആസ്പദമാക്കി ഷെറിൽ ജി. കടവനും കൂട്ടുകാരിയും അവതരിപ്പിച്ച ഡാൻസാണ് വൈറലായത്. പിന്നീട് പല വേർഷനുകളും ഇറങ്ങിയെങ്കിലും ഷെറിൽ തന്നെയായിരുന്നു താരം.

ഷെറിലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതാണ് ആരാധകരെ തേടി എത്തുന്ന പുതിയ വാർത്ത.കളമശേരി രാജഗിരി കോളജിൽ അദ്ധ്യാപികയായി ജോലി ചെയ്യുകയാണ് ഷെറിൽ ജി. കടവൻ. ചേർത്തല പള്ളിപ്പുറം സ്വദേശിയാണ്. തൊടുപുഴ സ്വദേശിയാണ് വരൻ പ്രഫുൽ. തൊടുപുഴ വാഴക്കുളത്തായിരുന്നു വിവാഹ നിശ്ചയ ചടങ്ങ്.