- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെയിൽ കൊള്ളിക്കരുതെന്ന് വിയ്യൂരിലെ ജയിൽ ഡോക്ടറുടെ കുറിപ്പടി; പൊന്നു പോലെ നോക്കി ജയിൽ അധികൃതരും; ഫ്രീ ഫാഷനിസ്റ്റായുടെ ഡിസൈനർ പദവിയിൽ തിളങ്ങി കാരണവർ കൊലക്കേസ് പ്രതി; ഷെറിന്റെ അട്ടക്കുളങ്ങരയിലെ വാസം ഇങ്ങനെ
തിരുവനന്തപുരം: ചുരുങ്ങിയ കാലത്തിനുള്ളിൽ ജയിലിൽ ഏറ്റവും അധികം പരോളും അടിയന്തര പരോളും ലഭിച്ച തടവുകാരിയാണ് കാരണവർ കൊലക്കേസിലെ പ്രതി ഷെറിൻ. വെയിൽ കൊള്ളാൻ പാടില്ലെന്ന വിയ്യൂരിലെ ജയിൽ ഡോക്ടറുടെ കുറിപ്പടി പ്രകാരം കഠിനജോലിയൊന്നും ഈ മുപ്പത്തിനാലുകാരിക്ക് പറ്റില്ല. പലവിധ പരാതികളിൽ കുടുങ്ങി ഇടയ്ക്ക് വിയ്യൂർ ജയിലിലേക്ക് ഈ വിവിഐപി പ്രതിയെ മാറ്റിയിരുന്നു. എന്നാൽ അതു പോലെ തന്നെ തിരിച്ചെത്തി. ഇപ്പോൾ തിരുവനന്തപുരത്ത് അട്ടക്കുളങ്ങര വനിതാ ജയിലിലാണ് ഷെറിനുള്ളത്. അട്ടക്കുളങ്ങര ജയിലിലിരുന്നു ഫാഷൻ ലോകത്തെ പുതിയ പരീക്ഷണങ്ങൾ നടത്തുകയാണ് ഷെറിൻ. അട്ടക്കുളങ്ങര വനിതാ ജയിലിലെ ഫ്രീ ഫാഷനിസ്റ്റായുടെ പ്രധാന ഡിസൈനറാണ് ഷെറിൻ. എന്നും ജയിൽ ഉദ്യോഗസ്ഥർക്ക് ഷെറിനോട് പ്രത്യേക താൽപ്പര്യമുണ്ട്. ഡോക്ടറുടെ നിർദ്ദേശ പ്രകാരം കഠിന ജോലിയൊന്നും കൊടുക്കാതെ പ്രത്യേകം ഈ പ്രതിയെ ശ്രദ്ധിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ ജയിൽ അടുക്കളയിലോ കൃഷിത്തോട്ടത്തിലോ ഷെറിന് ജോലി ചെയ്യേണ്ടിവരുന്നില്ല. ശരീരം അനങ്ങാതെ, പൊടിയും അഴുക്കും ഏൽക്കാതെ , വെയിലു കൊള്
തിരുവനന്തപുരം: ചുരുങ്ങിയ കാലത്തിനുള്ളിൽ ജയിലിൽ ഏറ്റവും അധികം പരോളും അടിയന്തര പരോളും ലഭിച്ച തടവുകാരിയാണ് കാരണവർ കൊലക്കേസിലെ പ്രതി ഷെറിൻ. വെയിൽ കൊള്ളാൻ പാടില്ലെന്ന വിയ്യൂരിലെ ജയിൽ ഡോക്ടറുടെ കുറിപ്പടി പ്രകാരം കഠിനജോലിയൊന്നും ഈ മുപ്പത്തിനാലുകാരിക്ക് പറ്റില്ല. പലവിധ പരാതികളിൽ കുടുങ്ങി ഇടയ്ക്ക് വിയ്യൂർ ജയിലിലേക്ക് ഈ വിവിഐപി പ്രതിയെ മാറ്റിയിരുന്നു. എന്നാൽ അതു പോലെ തന്നെ തിരിച്ചെത്തി. ഇപ്പോൾ തിരുവനന്തപുരത്ത് അട്ടക്കുളങ്ങര വനിതാ ജയിലിലാണ് ഷെറിനുള്ളത്. അട്ടക്കുളങ്ങര ജയിലിലിരുന്നു ഫാഷൻ ലോകത്തെ പുതിയ പരീക്ഷണങ്ങൾ നടത്തുകയാണ് ഷെറിൻ. അട്ടക്കുളങ്ങര വനിതാ ജയിലിലെ ഫ്രീ ഫാഷനിസ്റ്റായുടെ പ്രധാന ഡിസൈനറാണ് ഷെറിൻ.
എന്നും ജയിൽ ഉദ്യോഗസ്ഥർക്ക് ഷെറിനോട് പ്രത്യേക താൽപ്പര്യമുണ്ട്. ഡോക്ടറുടെ നിർദ്ദേശ പ്രകാരം കഠിന ജോലിയൊന്നും കൊടുക്കാതെ പ്രത്യേകം ഈ പ്രതിയെ ശ്രദ്ധിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ ജയിൽ അടുക്കളയിലോ കൃഷിത്തോട്ടത്തിലോ ഷെറിന് ജോലി ചെയ്യേണ്ടിവരുന്നില്ല. ശരീരം അനങ്ങാതെ, പൊടിയും അഴുക്കും ഏൽക്കാതെ , വെയിലു കൊള്ളാതെ അട്ടക്കുളങ്ങരയിൽ സുഖ ജീവിതം. വിയ്യൂരിലായിരുന്നപ്പോൾ സെല്ലിൽ നിന്നു ജയിൽ ഓഫിസിലേക്കു നടക്കുമ്പോൾപോലും വെയിലു കൊള്ളാതിരിക്കാൻ ഷെറിന് കുട അനുവദിച്ചിട്ടുണ്ടായിരുന്നു. അതാണ് ഷെറിന്റെ സ്വാധീനം. അട്ടക്കുള്ളങ്ങര ജയിലിലെ വിശിഷ്ട അന്തേവാസികളിൽ ഒരാളാണ് ഷെറിൻ.