റിച്ചാർഡ്‌സൺ(ഡാളസ്): പാൽ കുടിക്കാൻ നിർബന്ധിക്കുന്നതിനിടെ വളർത്തച്ഛന്റെ മുമ്പിൽ പ്രാഥമികചികിത്സപോലും ലഭിക്കാതെ പിടഞ്ഞു മരിക്കാൻ വിധിക്കപ്പെടുകയും, പതിനാലുദിവസത്തിനുശേഷം മൃതദേഹം ഒക്ടബോർ 22ന് വീടിന് സമീപം റെയിൽവേ ക്രോസ്സിങ്ങിലുള്ള കലുങ്കിനടിയിൽനിന്നും കണ്ടെടുക്കുകയും, തുടർന്നുപരസ്യമായ സംസ്‌ക്കാര ശുശ്രൂഷപോലും നിഷേധിച്ചു ഏതോ അജ്ഞാത ശ്മശാനത്തിൽഅന്ത്യവിശ്രമം കൊള്ളുകയും ചെയ്യുന്ന ലോകത്തിന്റെ തന്നെ കൊച്ചു മാലാഖയായിമാറിയ ഷെറിൻ മാത്യുവിന് ആദരാജ്ഞലികൾ അർപ്പിക്കുന്നതിന് ഡാളസ്ഇന്റർഫെയ്ത്ത് കമ്മ്യൂണിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനംവികാരനിർഭരമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചു.

ഡിസംബർ 2 ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് ഷെറിൻ മാത്യുവിന്റെ വീടിനുസമീപമുള്ള റിച്ചാർഡ്‌സൺ കമ്മ്യൂണിചർച്ചിൽ പാസ്റ്റർ ഡോ.ടെറൻസ്ഓട്രോയുടെ പ്രാർതഥനയോടുകൂടി സമ്മേളനം ആരംഭിച്ചു. ചർച്ച് ക്വയറിന്റെചിലഗാനങ്ങൾക്കുശേഷം എല്ലാവരും എഴുന്നേറ്റുനിന്ന് 2 മിനിട്ട് മൗനാചരണംനടത്തി. ഒക്ടോബർ 7 മുതൽ ഒക്ടോബർ 22 വരെ ഷെറിൻ മാത്യുവിനെ
കണ്ടെത്തുന്നതിനും, സുരക്ഷിതമായ തിരിച്ചുവരവിനും വേണ്ടി കണ്ണുനീരോടെ പ്രാർത്ഥിച്ചവർ ഒരു ഇടവേളക്കുശേഷം വീണ്ടും ഒത്തുചേരുന്നതിനുണ്ടായസാഹചര്യം ഡോ.ഓട്രെ വിശദീകരിച്ചു.

ഇന്ത്യയിലെ ഒരു കുഗ്രാമത്തിൽ പിറന്ന് വീണു ദിവസങ്ങൾക്കുള്ളിൽസ്വന്തം മാതാവിനാൽ വൃക്ഷനിബിഡമായ പൊന്തക്കാട്ടിൽഉപേക്ഷിക്കപ്പെട്ടുവെങ്കിലും നല്ലവരായ ആരുടെയോ കാരുണ്യത്തിൽ ആവശ്യമായചികിത്സകൾ നൽകി ബാലഭവനിൽ അഭയം കണ്ടെത്തിയ സരസ്വതി എന്ന പെൺകുഞ്ഞ്‌വളർത്തു മാതാപിതാക്കളുടെ സംക്ഷണയിൽ അമേരിക്കയിലെ റിച്ചാർഡ്‌സൻസിറ്റിയിലെ ഭവനത്തിൽ ചില മാസങ്ങൾ ഷെറിൻ മാത്യു എന്ന പേർസ്വീകരിച്ചു ജീവിക്കുവാൻ അവസരം ലഭിച്ചുവെങ്കിലും, വിടരാൻ വിതുമ്പിയമുകുളത്തെ അരിഞ്ഞെടുത്ത് കലുങ്കിനടിയിൽ തള്ളിയ ചരിത്രം സമ്മേളനത്തിൽപങ്കെടുത്തവർ വിവരിച്ചത് കൂടി നിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു.സമ്മേളനത്തിന്റെ സംഘാടകരായ റവ.തോമസ് അമ്പലവേലിൽ, ഉമൈർ സിദ്ദിഖി,കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് നൈന പോർട്ടൽ, ജെസ്സി തോമസ്, വില്യംജോർജ് എന്നിവർ ഷെറിനെ കുറിച്ചുള്ള സ്മരണകൾ പങ്കുവെച്ചു.

തുടർന്ന്‌ഷെറിൻ മാത്യുവിനെ കുറിച്ചുള്ള ചെറിയൊരു ഡോക്യുമെന്ററിപ്രദർശിപ്പിച്ചു. ഷെറിനെ ഒരു നോക്കു പോലും കാണുവാൻ ഭാഗ്യംലഭിച്ചിട്ടില്ലാത്ത നൂറിൽപരം പേർ ചർച്ചിൽ കൂടിവന്നത് ഈ കൊച്ചുമാലാഖ അവരുടെ മനസ്സിൽ എത്രമാത്രം സ്വാധീനം ചെലുത്തിയിരുന്നു എന്നു
വ്യക്തമാക്കുന്നതായിരുന്നു.അനുസ്മരണ സമ്മേളനം നേരിട്ടു റിപ്പോർട്ട് ചെയ്യുന്നതിന് അമേരിക്കൻപ്രധാന ദൃശ്യമാധ്യമങ്ങൾക്കു പുറമെ പവർ വിഷൻ, ഇന്ത്യ പ്രസ് ക്ലബ്ഓഫ് നോർത്ത് അമേരിക്ക പ്രതിനിധി എന്നിവരും എത്തിച്ചേർന്നിരുന്നു.മലയാളി കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചു അങ്കുലീ പരിമിതമായവർമാത്രമാണ് പങ്കെടുത്തത്. വിശുദ്ധ ഗ്രന്ഥത്തിൽ നിന്നും ഐശയ്യ 40,സങ്കീർത്തനങ്ങൾ 145 എന്ന ഭാഗങ്ങൾ വായിച്ചു. റവ.ഡോ.തോമസ്അ മ്പലവേലിയുടെ പ്രാർത്ഥനക്കും, ഡോ.ഓട്രിയുടെ ആശീർവാദത്തിനുശേഷംഎല്ലാവരും ചേർന്ന് അമെയ്‌‌സിങ്ങ് ഗ്രേയ്‌സ എന്ന ഗാനം ആലപിച്ചതോടെ ഷെറിന്മാത്യുവിന്റെ അനുസ്മരണ സമ്മേളനം സമാപിച്ചു.