ടെക്‌സാസ്: മൂന്ന് വയസുമാത്രം പ്രായമുള്ള പെൺകുഞ്ഞിനെ പാല് കുടിക്കാത്തതിന് ശകാരിച്ച് പിതാവ് പുറത്തു നിർത്തുന്നു. തിരികെ 15 മിനിറ്റ് കഴിഞ്ഞ് എത്തുമ്പോൾ കുട്ടിയെ കാണാനില്ല. കുഞ്ഞു ജീവനോടെയുണ്ടാകണേ എന്ന പ്രാർത്ഥനയോടെ പൊലീസും മലയാൡസമൂഹവും ഇപ്പോഴും തിരച്ചിൽ തുടരുന്നു. അമേരിക്കയിലെ ടെക്‌സാസിൽ നിന്നാണ് ഇത്തരമൊരു വാർത്ത പുറത്തുവരുന്നത്. മലയാളി ദമ്പതികൾ ദത്തെടുത്ത മൂന്ന് വയസുകാരിയായ മലയാളി പെൺകുഞ്ഞിനെയാണ് കാണാതായത്. കുഞ്ഞിനെ നിർത്തിയിരുന്ന സ്ഥലത്ത് ചെന്നായ്ക്കൾ ഉണ്ടായിരുന്നു എന്ന വാദവും ഏവരിലും ഞെട്ടൽ ഉളവാക്കുന്നുണ്ട്. കുഞ്ഞു ഷെറിനെ കാണാതായിട്ട് രണ്ട് ദിവസം പിന്നിട്ടിട്ടുണ്ട്. റിച്ചഡ്‌സ്ൺ പൊലീസ് കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിൽ എടുത്ത ശേഷം പിന്നീട് ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ട്.

കുഞ്ഞിന് മാനസിക വളർച്ച കുറവാണ്. അങ്ങനെയുള്ള കുഞ്ഞാണ് പാല് കുടിക്കാൻ വിസമ്മതിച്ചു എന്ന കാരണത്താൽ പിതാവ് ശകാരിച്ചതും പുറത്തു നിർത്തിയതും. കുഞ്ഞിനെ കാണാതായതോടെ പിതാവും കുടത്ത മാനസിക സമ്മർദ്ദത്തിലാണ്. മകളെ ശകാരിച്ചതായും അവളെ വീടിനു പുറത്തുള്ള വലിയ മരത്തിനു കീഴിൽ നിർത്തിയതായും അച്ഛൻ വെസ്ലി മാത്യു തന്നെയാണ് പൊലീസിനോട് പറഞ്ഞത്. പതിനഞ്ച് മിനിറ്റിന് ശേഷം നോക്കുമ്പോൾ അവിടെ മകളെ കണ്ടില്ലെന്നാണ് വെസ്ലിയുടെ മൊഴി.

പാല് കുടിക്കാത്തതിന് ശിക്ഷയായി കുട്ടിയോട് വീടിന് പുറത്തിറങ്ങി നിൽക്കാൻ അച്ഛൻ പറഞ്ഞതിനാണ് അറസ്റ്റു ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. പുലർച്ചെ മൂന്ന് മണിയോടെ കുട്ടിയെ കാണാതാവുകയായിരുന്നു. പാല് കുടിക്കാൻ വിസമ്മതിച്ച മകളെ ശകാരിച്ചതായും അവളെ വീടിനു പുറത്തുള്ള വലിയ മരത്തിനു കീഴിൽ നിർത്തിയതായും അച്ഛൻ വെസ്ലി മാത്യു തന്നെയാണ് പൊലീസിനോട് പറഞ്ഞത്. പതിനഞ്ച് മിനിറ്റിന് ശേഷം നോക്കുമ്പോൾ അവിടെ മകളെ കണ്ടില്ലെന്നാണ് വെസ്ലിയുടെ മൊഴി.

അഞ്ച് മണിക്കൂറുകൾക്ക് ശേഷം രാവിലെ എട്ട് മണിയോടെയാണ് കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പൊലീസിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നതായി റിച്ചാർഡ്സൺ പൊലീസ് പറയുന്നു. ആ സമയത്തെങ്ങനെ കുട്ടിയെ ഇറക്കിവിട്ടു,അവളവിടെ എത്രനേരം നിൽക്കേണ്ടി വന്നു തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം ഇനിയും കണ്ടെത്തിയിട്ടില്ല. പലവിധത്തിലുള്ള അനുമാനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്.

മകളെ കാണാതായ ഉടൻ പ്രൈവറ്റ് ഡിറ്റക്ടീവുകളുടെ സഹായം തേടുകയാണ് വെസ്ലി ചെയ്തത്. ചെന്നായകളുള്ള സ്ഥലത്താണ് മരത്തിനു കീഴിൽ മകളെ നിർത്തിയതെന്ന് ഇയാൾ അവരോട് പറഞ്ഞതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വീടിന് നൂറടി അകലെയുള്ള മരച്ചുവട്ടിൽ നിന്നാണ് കുട്ടി അപ്രത്യക്ഷയായത്. ഷെറിൻ മാത്യുസിനെ സുരക്ഷിതയായി തിരുച്ചു വരണേയെന്ന പ്രാർത്ഥനയിലാണ് ടെക്‌സാസിലെ മലയാലി സമൂഹം. എന്താണു സംഭവിച്ചതെന്നറിയാൽ മലയാളി സൂമൂഹവും പകച്ചു നിൽക്കുകയാണ്. തങ്ങളാൽ കഴിയുന്ന വിധത്തിൽ തെരച്ചിൽ നടത്തുന്നുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് വെസ്ലിയുടെ ഭാര്യയെ ചൊദ്യം ചെത ശേഷം വിട്ടയച്ചു. കേരളത്തിൽ എത്തി വെസ്ലിയും ഭാര്യയും ദത്തെടുത്തതാണ് ഷെറിൻ മാത്യൂസിനെ. എന്നാൽ മാനസിക വികാസം പ്രാപിക്കാത്ത കുട്ടിയാണെന്നു ഇവർ അറിഞ്ഞിരുന്നില്ലെന്നും വാർത്തയുണ്ട്. ശനിയാഴ്ച രാവിലെയാണു പൊലീസിൽ പരാതി ലഭിക്കുന്നത്. ഇവരുടെ വീടിനടുത്തൊക്കെ ചെന്നായയെ കാണാറുണ്ടെന്നു വെസ്ലി പൊലീസിനൊട് പറഞ്ഞതാണ് ഞെട്ടൽ ഉളവാക്കുന്നത്. അതേസമയം കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതായി സൂചനയില്ലെന്നു റിപ്പോർട്ടുകളിൽ പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെ മൂന്നു വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംഭവത്തിൻ എൻബിസി ചാനൽ അടക്കം വിശദമായ റിപ്പോർട്ടുകൾ നൽകുന്നുണ്ട്. വളരെ സ്മാർട്ടായ കുഞ്ഞായിരുന്നു ഷെറിനെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്ന റിപ്പോർട്ട് സഹിതമാണ് ചാനൽ വാർത്തകൾ നൽകുന്നത്. മൂന്ന് മണിക്ക് കുഞ്ഞിനെ കാണാതായിട്ടും എട്ട് മണിക്കാണ് പൊലീസിൽ റിപ്പോർട്ട് ചെയ്തത്. ഈ സംഭവത്തിൽ പൊലീസ് ദുരൂഹത ആരോപിക്കുന്നുണ്ട്. ഇതിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. എന്നാൽ, ഷെറിനെ സ്‌നേഹിച്ചിരുന്നവരാണ് മാതാപിതാക്കളെന്നാണ് അയൽവാസികൾ പറയുന്നത്.