- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലുകുടിക്കാൻ വിസമ്മതിച്ചത് പ്രകോപനമായി; ദേഷ്യം വന്നപ്പോൾ കഴുത്തു ഞെരിച്ചു; കുട്ടിയുടെ ബോധംപ്പോയപ്പോൾ മരിച്ചെന്ന് കരുതി മൃതദേഹം കലുങ്കിനടിയിൽ ഉപേക്ഷിച്ചു; ഉറങ്ങിക്കിടന്ന ഭാര്യയും ഒന്നും അറിഞ്ഞിരുന്നില്ലെന്ന് വെസ്ലി മാത്യൂസിന്റെ മൊഴി; നേഴ്‌സായ ഭാര്യയെ വിളിച്ചുണർത്തിയില്ലെന്ന വിശദീകരണം സംശയാസ്പദം; സിനി മാത്യുസും നിരീക്ഷണത്തിൽ തന്നെ; ഷെറിൻ മാത്യൂസിന്റെ കൊലയിൽ റിച്ചാർഡ്‌സൺ പൊലീസിന് സംശയങ്ങൾ ഏറെ
ഡാലസ് : അമേരിക്കയിലെ വടക്കൻ ടെക്‌സസിൽ വളർത്തുമകളെ കാണാതായ കേസിൽ മലയാളി വെസ്‌ലി മാത്യൂസിന്റെ പുതിയ മൊഴി പുറത്ത്. പാൽ കുടിപ്പിക്കാനുള്ള ശ്രമത്തിനിടെ പ്രകോപിതനായ താൻ കുട്ടിയെ കഴുത്തു ഞെരിച്ചു കൊന്നുവെന്നാണ് മൊഴി. ഈ സമയം ഭാര്യയും നേഴ്‌സുമായ സിനി ഉറക്കത്തിലായിരുന്നു. സിനിയെ അറിയിക്കാതെ മൃതദേഹം പുറത്ത് ഉപേക്ഷിച്ചുവെന്നാണ് കുറ്റ സമ്മത മൊഴി. എന്നാൽ ഇത് പൂർണ്ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. നേഴ്‌സായ ഭാര്യയെ വീട്ടിൽ നടന്നതൊന്നും അറിയിച്ചില്ലെന്ന വെളിപ്പെടുത്തൽ അവിശ്വസനീയമാണ്. എന്നാൽ സിനിക്കെതിരെ പൊലീസിന് തെളിവൊന്നും കിട്ടിയിട്ടില്ല. ചോദ്യം ചെയ്യലുമായി അവർ സഹകരിക്കുന്നുമില്ല. അതിനിടെ മരിച്ചത് ഷെറിൻ തന്നെയാണെന്ന് പൊലീസിനോട് വ്യക്തമാക്കിയതും സിനിയാണ്. ശ്വാസംമുട്ടിയാണു കുട്ടി മരിച്ചത്. പാൽ കുടിപ്പിക്കുന്നതിനിടെയുള്ള പ്രശ്‌നമായിരുന്നു ഇതിന് കാരണം. കഴുത്തു ഞെരിച്ചപ്പോൾ ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നും വെസ്ലി മൊഴി നൽകി. പുതിയ മ
ഡാലസ് : അമേരിക്കയിലെ വടക്കൻ ടെക്‌സസിൽ വളർത്തുമകളെ കാണാതായ കേസിൽ മലയാളി വെസ്‌ലി മാത്യൂസിന്റെ പുതിയ മൊഴി പുറത്ത്. പാൽ കുടിപ്പിക്കാനുള്ള ശ്രമത്തിനിടെ പ്രകോപിതനായ താൻ കുട്ടിയെ കഴുത്തു ഞെരിച്ചു കൊന്നുവെന്നാണ് മൊഴി. ഈ സമയം ഭാര്യയും നേഴ്‌സുമായ സിനി ഉറക്കത്തിലായിരുന്നു. സിനിയെ അറിയിക്കാതെ മൃതദേഹം പുറത്ത് ഉപേക്ഷിച്ചുവെന്നാണ് കുറ്റ സമ്മത മൊഴി. എന്നാൽ ഇത് പൂർണ്ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. നേഴ്‌സായ ഭാര്യയെ വീട്ടിൽ നടന്നതൊന്നും അറിയിച്ചില്ലെന്ന വെളിപ്പെടുത്തൽ അവിശ്വസനീയമാണ്. എന്നാൽ സിനിക്കെതിരെ പൊലീസിന് തെളിവൊന്നും കിട്ടിയിട്ടില്ല. ചോദ്യം ചെയ്യലുമായി അവർ സഹകരിക്കുന്നുമില്ല. അതിനിടെ മരിച്ചത് ഷെറിൻ തന്നെയാണെന്ന് പൊലീസിനോട് വ്യക്തമാക്കിയതും സിനിയാണ്.
ശ്വാസംമുട്ടിയാണു കുട്ടി മരിച്ചത്. പാൽ കുടിപ്പിക്കുന്നതിനിടെയുള്ള പ്രശ്‌നമായിരുന്നു ഇതിന് കാരണം. കഴുത്തു ഞെരിച്ചപ്പോൾ ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നും വെസ്ലി മൊഴി നൽകി. പുതിയ മൊഴിയെത്തുടർന്നാണ് വെസ്ലിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പാലു കുടിക്കാത്തതിനു പുറത്തു നിർത്തിയപ്പോൾ കുട്ടിയെ കാണാതായെന്നാണു ആദ്യമൊഴി. അന്നു വെസ്‌ലിയെ അറസ്റ്റു ചെയ്‌തെങ്കിലും ജാമ്യത്തിൽ വിട്ടിരുന്നു. വീടിന് ഒരു കിലോമീറ്റർ അകലെ കലുങ്കിനടയിൽനിന്നു കണ്ടെടുത്ത മൃതദേഹം ഷെറിന്റെതാണെന്ന് ഉറപ്പായ സാഹചര്യത്തിലാണു വെസ്‌ലി മാത്യൂസ് മൊഴി മാറ്റിയത്. ഈ സാഹചര്യത്തിൽ വെസ്‌ലി മാത്യൂസിനെതിരെ കൊലക്കുറ്റം ചുമത്തും.
റിച്ചാർഡ്‌സൺ സിറ്റി ജയിലിലാണ് ഷെറിൻ മാത്യുസാ ഇപ്പോഴുള്ളത്. കേസിൽ സിനി മാത്യൂസിന് പങ്കുണ്ടോയെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണ്. എങ്ങനെയാണ് കുട്ടി മരിച്ചതെന്ന് ഇതുവരെ പൊലീസിന് സ്ഥിരീകരിക്കാനായിട്ടില്ല. അതിന് ശേഷമാകും കുട്ടിയുടെ മരണത്തിൽ അന്തിമ നിലപാടിൽ പൊലീസ് എത്തുക. അതിനിടെ കുട്ടിയുടെ മരണത്തിൽ അയൽവാസികളും പള്ളി അധികാരികളുമെല്ലാം ഞെട്ടലിലാണ്. സൺഡേ സ്‌കൂളിൽ മുടങ്ങാതെ എത്തുന്ന ഊഷ്മളമായ പുഞ്ചിരിയെയാണ് നഷ്ടമായതെന്നാണ് പള്ളി അധികാരികൾ കുട്ടിയുടെ മരണത്തോട് പ്രതികരിച്ചത്.
ഷെറിൻ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പൊലീസിനെ നയിച്ചതു വെസ്ലി മാത്യൂസിന്റെ കാറിനുള്ളിലെ മാറ്റിൽനിന്നു ലഭിച്ച ഡിഎൻഎ സാംപിളുകളാണ്. കണ്ടെത്തിയ മൃതദേഹം ഷെറിന്റേതു തന്നെയാണെന്നാണു പൊലീസിന്റെ നിഗമനമെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഈ മാസം ഏഴിനു വടക്കൻ ടെക്‌സസിലെ റിച്ചർഡ്‌സണിലെ വീട്ടിൽനിന്നാണു ഷെറിനെ കാണാതായത്. ഞായറാഴ്ചയാണു പൊലീസ് നായ്ക്കളുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ വച്ചുതന്നെ കൊലപാതകം നടന്നുവെന്ന നിഗമനത്തിലാണു പൊലീസ്. വീട്ടിൽനിന്ന് അഞ്ചു മൊബൈൽ ഫോണുകൾ, മൂന്നു ലാപ്‌ടോപ്, ഒരു ടാബ്, ഒരു ക്യാമറ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
റിച്ചർഡ്‌സണിലെ വീടിന് ഒരു കിലോമീറ്റർ അകലെ കലുങ്കിനടിയിൽനിന്നു പൊലീസ് കണ്ടെത്തിയ മൃതദേഹം വെസ്ലി മാത്യൂസിന്റെ ഭാര്യ സിനി തിരിച്ചറിഞ്ഞു. ഫൊറൻസിക് റിപ്പോർട്ട് കിട്ടാത്തതുകൊണ്ടു മൃതദേഹം ഷെറിന്റേതു തന്നെയെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അറസ്റ്റിലായ വെസ്ലി മാത്യൂസിനെ 10 ലക്ഷം ഡോളറിന്റെ ജാമ്യത്തിൽ വിട്ടയച്ചേക്കും. വെസ്ലിയുടെയും സിനിയുടെയും നാലു വയസ്സുള്ള സ്വന്തം മകൾ യുഎസ് നിയമപ്രകാരം ഇപ്പോൾ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്. കുട്ടിയെ വിട്ടുകിട്ടുന്നതിനായി ദമ്പതികൾ നൽകിയ അപേക്ഷ കോടതി നവംബർ 13നു പരിഗണിക്കുന്നതിനായി മാറ്റി. ഇനി അച്ഛന്റേയും അമ്മയുടേയും ആവശ്യം ്അംഗീകരിക്കാനിടയില്ല. അതിനിടെ നാളന്ദയിൽനിന്നു ദത്തെടുത്ത മൂന്നു വയസ്സുകാരി ഷെറിൻ മാത്യൂസ് കൊല്ലപ്പെട്ടതായി തെളിഞ്ഞതോടെ ബിഹാറിലെ ശിശുസംരക്ഷണ കേന്ദ്രങ്ങൾ പൊലീസ് നിരീക്ഷണത്തിൽ ആയി. കുട്ടിയെ ദത്തെടുത്തതു നടപടിക്രമങ്ങൾ പാലിച്ചാണോ എന്നതു സംബന്ധിച്ച് നാളന്ദ ജില്ലാ മജിസ്ട്രേട്ട് എസ്.എം. ത്യാഗരാജന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
മരണം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും യുഎസിൽനിന്നോ കേന്ദ്ര സർക്കാരിൽനിന്നോ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കുട്ടിയെ ദത്തുനൽകിയ നാളന്ദയിലെ സ്ഥാപനം ഒന്നരമാസം മുൻപു പൂട്ടിച്ചതായും ജില്ലാ മജിസ്ട്രേട്ട് വ്യക്തമാക്കി. ശിശുസംരക്ഷണ കേന്ദ്രങ്ങളിൽനിന്നു കുട്ടികളെ ദത്തുനൽകുന്നതു പലപ്പോഴും പൊലീസിന്റെ അറിവോടെയല്ലെന്നു നാളന്ദ ജില്ലാ പൊലീസ് സൂപ്രണ്ട് സുധീർ കുമാർ പോരിഖ പറഞ്ഞു. കൊലപാതകം നടന്നതു വിദേശത്തായതിനാൽ കേന്ദ്രസർക്കാർ നേരിട്ടാണ് സംഭവത്തിൽ ഇടപെടുക.
നാളന്ദയിലെ മദർ തെരേസ അനാഥ് സേവ ആശ്രമത്തിൽനിന്നു രണ്ടുവർഷം മുൻപാണ് എറണാകുളം സ്വദേശികളായ വെസ്ലി മാത്യൂസും ഭാര്യ സിനിയും കുട്ടിയെ ദത്തെടുത്തത്. കുട്ടിയെ യുഎസിലേക്കു കൊണ്ടുപോവുകയും പേര് ഷെറിൻ മാത്യൂസ് എന്നു മാറ്റുകയും ചെയ്യുകയായിരുന്നു.