- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെസ്ലിയും ഭാര്യയും ഷെറിനെ ദത്തെടുത്തത് തങ്ങളുടെ ക്രൂര വിനോദത്തിന് ഇരയാക്കി രസിക്കാനോ? ഇന്ത്യയിൽ നിന്നും അമേരിക്കയിൽ എത്തിയ ഷെറിന്റെ എല്ലുകൾ പൊട്ടിയിരുന്നു; ശരീരത്തിന്റെ പല ഭാഗത്തും മുറിവ് ഉണങ്ങിയ പാടുകൾ ഉണ്ടായിരുന്നു; കുഞ്ഞു ഷെറിന് ക്രൂരമർദ്ദനം ഏൽക്കേണ്ടി വന്നിരുന്നെന്ന വെളിപ്പെടുത്തലുമായി ഷെറിനെ പരിശോധിച്ച ഡോക്ടർ
ഹൂസ്റ്റൺ: അമേരിക്കൻ മലയാളികൾക്ക് നൊമ്പരമായി മാറിയ കുഞ്ഞ് ഷെറിന്റെ മരണത്തിൽ ദുരൂഹതകൾ കൂടുന്നു. ഷെറിൻ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന പുതിയ വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഷെറിന്റെ എല്ലുകൾ പല തവണ പൊട്ടിയിരുന്നുവെന്നും ക്രൂരമർദ്ദനമേറ്റതിന്റെ പാടുകൾ ദേഹത്തുണ്ടായിരുന്നു എന്നുമുള്ള റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഷെറിനെ നേരത്തെ പരിശോധിച്ച ഡോക്ടർ ആണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ കോടതിയിൽ നടത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് വന്ന കുഞ്ഞ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന് ശിശുരോഗ വിദഗ്ധയായ സൂസൺ ദകിൽ ആണ് കോടതിക്കു മുമ്പാകെ വെളിപ്പെടുത്തിയത്. കുട്ടിയുടെ തുടയെല്ല്, കൈമുട്ട്, കാലിലെ വലിയ അസ്ഥി എന്നിവ പൊട്ടിയിരുന്നു. 2016 സെപ്റ്റംബറിനും 2017 ഫെബ്രുവരിക്കും മധ്യേ എടുത്ത എക്സ്റേകളിലാണ് ഷെറിന്റെ ശരീരത്തിൽ പല പൊട്ടലുകളും കണ്ടെത്തിയത്. ശരീരത്തിന്റെ പല ഭാഗത്തും മുറിവുകൾ ഉണങ്ങിയ പാടുകൾ ഉണ്ടായിരുന്നുവെന്നും ഇവർ പറയുന്നു. ഷെറിനെ ഇന്ത്യയിൽ നിന്നും കൊണ്ടുവന്ന ശേഷമാണ് ഇവ സംഭവിച്ചിരിക്കുന്നതെന്
ഹൂസ്റ്റൺ: അമേരിക്കൻ മലയാളികൾക്ക് നൊമ്പരമായി മാറിയ കുഞ്ഞ് ഷെറിന്റെ മരണത്തിൽ ദുരൂഹതകൾ കൂടുന്നു. ഷെറിൻ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന പുതിയ വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഷെറിന്റെ എല്ലുകൾ പല തവണ പൊട്ടിയിരുന്നുവെന്നും ക്രൂരമർദ്ദനമേറ്റതിന്റെ പാടുകൾ ദേഹത്തുണ്ടായിരുന്നു എന്നുമുള്ള റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഷെറിനെ നേരത്തെ പരിശോധിച്ച ഡോക്ടർ ആണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ കോടതിയിൽ നടത്തിയിരിക്കുന്നത്.
ഇന്ത്യയിൽ നിന്ന് വന്ന കുഞ്ഞ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന് ശിശുരോഗ വിദഗ്ധയായ സൂസൺ ദകിൽ ആണ് കോടതിക്കു മുമ്പാകെ വെളിപ്പെടുത്തിയത്. കുട്ടിയുടെ തുടയെല്ല്, കൈമുട്ട്, കാലിലെ വലിയ അസ്ഥി എന്നിവ പൊട്ടിയിരുന്നു. 2016 സെപ്റ്റംബറിനും 2017 ഫെബ്രുവരിക്കും മധ്യേ എടുത്ത എക്സ്റേകളിലാണ് ഷെറിന്റെ ശരീരത്തിൽ പല പൊട്ടലുകളും കണ്ടെത്തിയത്. ശരീരത്തിന്റെ പല ഭാഗത്തും മുറിവുകൾ ഉണങ്ങിയ പാടുകൾ ഉണ്ടായിരുന്നുവെന്നും ഇവർ പറയുന്നു.
ഷെറിനെ ഇന്ത്യയിൽ നിന്നും കൊണ്ടുവന്ന ശേഷമാണ് ഇവ സംഭവിച്ചിരിക്കുന്നതെന്നും ഡോക്ടർ കോടതിയിൽ വ്യക്തമാക്കി. ദത്തെടുത്ത കുടുംബത്തിൽ നിന്നുതന്നെയാണ് ഷെറിൻ ക്രൂരമർദ്ദനത്തിന് ഇരയായതെന്ന സൂചനയാണ് ഇത് നൽകുന്നത്. കേസിൽ കൂടുതൽ സാക്ഷികളെ കൂടി ഇനിയും വിസ്തരിക്കാനുണ്ട്. ഷെറിനെ വെസ്ലി മാത്യുവും സിനിമാത്യുവും നിരന്തരമായി പീഡിപ്പിച്ചിരുന്നു എന്നാണ് ഇതോടെ വ്യക്തമാകുന്നത്.
കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് ഷെറിൻ മാത്യുസിനെ ഡാലസിലെ വീട്ടിൽ നിന്നും കാണാതാവുന്നത്. പാലു കുടിക്കാതിരുന്ന കുട്ടിയെ പുറത്ത് നിർത്തി എന്നും അതിനു ശേഷം കാണാതാവുകയുമായിരുന്നെന്നാണ് സിനിയും വെസ്ലിയും പൊലീസിൽ നൽകിയ വിവരം. പിന്നീട് നടന്ന അന്വേഷണത്തിലാണ് വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെ ഒരു ഓടയിൽ നിന്നാണ് 22ന് ഷെറിന്റെ മൃതദേഹം കണ്ടെത്തിയത്.
വെസ്ലിമാത്യുവിന്റെ കാറിൽ നിന്നും കിട്ടിയ ഡിഎൻഎ സാമ്പിളാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താൻ സഹായകമായത്. കുട്ടിയുടെ മൃതദേഹം ഇവർ ഇവിടെ ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹ പരിശോധനയുടെ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഷെറിനെ കൊലപ്പെടുത്തിയ കേസിൽ വളർത്തച്ഛൻ വെസ്ലി മാത്യുവിനെയും അമ്മ സിനി മാത്യൂസിനെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വെസ്ലിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡാലസ് കൗണ്ടി ജയിലിലാണ് ഇപ്പോൾ വെസ്ലി.
ഇവരുടെ സ്വന്തം മകളായ മൂന്ന് വയസ്സുകാരിയെ ഇതോടെ സർക്കാർ ഏറ്റെടുക്കുകയും പിന്നീട് ബന്ധുക്കൾക്ക് വിട്ടു നൽകുകയും ചെയ്തിരുന്നു. സ്വന്തം മകളെയും കോടതി വിട്ടു നൽകിയേക്കില്ല. ഇന്ത്യയിലെ ഒരു അനാഥാലയത്തിൽ നിന്നും കഴിഞ്ഞ വർഷമാണ് ദമ്പതികൾ ഷെറിനെ ദത്തെടുത്തത്. ഇവർക്ക് സ്വന്തം രക്തത്തിൽ പിറന്ന മറ്റൊരു മകളുമുണ്ട്.
നാലു വയസ്സുള്ള ഈ കുട്ടിയുടെ ചുമതല അധികൃതർ ഏറ്റെടുത്തിരുന്നുവെങ്കിലും പിന്നീട് കുടുംബത്തിന് കൈമാറി. ഈ കുട്ടിയുടെ സംരക്ഷണം സംബന്ധിച്ച കേസിൽ ബുധനാഴ്ച ചൈൽഡ് പ്രൊട്ടക്ടീവ് സർവീസസിൽ ഹാജരാക്കിയപ്പോഴാണ് ഡോക്ടർ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. വെസ്ലിക്ക് ഒന്നുകിൽ സ്വന്തം മകളുടെ മേലുള്ള അവകാശം വിട്ടുകൊടുക്കേണ്ടവരും. അല്ലെങ്കിൽ രാജ്യം തന്നെ അത് എടുത്തുമാറ്റും.