- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷെറിൻ മാത്യൂസിന്റെ മൃതദേഹം എങ്ങനെ കലുങ്കിലെത്തി എന്നതിൽ ഇപ്പോഴും സംശയം; കൂടുതൽ പേരെ അറസ്റ്റു ചെയ്യാൻ ഒരുങ്ങി പൊലീസ; ജയിലിൽ കഴിയുന്ന വെസ്ലി മാത്യൂസ് ആത്മഹത്യ ചെയ്യാതിരിക്കാൻ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി അധികൃതർ; കുട്ടിയെ ദത്തെടുത്തതിൽ നടപടിക്രമങ്ങൾ ശരിയല്ലേ എന്നു അന്വേഷിക്കാൻ മനേകാ ഗാന്ധിയോട് സുഷമ സ്വരാജ്
ടെക്സാസ്: അമേരിക്കയിലെ ടെക്സാസിൽ കൊല്ലപ്പെട്ട മൂന്നു വയസുകാരി ഷെറിൻ മാത്യൂസിന്റെ മരണത്തിൽ കൂടുതൽ പേരെ അറസ്റ്റു ചെയ്യാൻ സാധ്യത. ഷെറിൻ മരിച്ചതെങ്ങനെ എന്ന കാര്യത്തിൽ പൊലീസിന് ഇനിയും വ്യക്തത കൈവന്നിട്ടില്ല. വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലയുള്ള കലുങ്കിനടിയിൽ നേരത്തെ പൊലീസ് പരിശോധന നടത്തിയപ്പോൾ മൃതദേഹം ലഭിച്ചിരുന്നില്ല. ഇവിടെ എത്രനാളായി ജഡം കിടക്കുകയായിരുന്നുവെന്നും പൊലീസ് അന്വേഷിച്ചുവരുന്നു. നേരത്തെ പരിശോധന നടത്തിയപ്പോൾ ഒരു സൂചനയും കിട്ടാതെ മടങ്ങേണ്ടിവന്ന സ്ഥലത്തുനിന്നാണു പിന്നീടു ജഡം കണ്ടെത്താൻ പൊലീസിനു കഴിഞ്ഞത്. ഒക്ടോബർ ഏഴിനു കാണാതായ ഷെറിന്റെ ജഡം 22 ന് ആണു കണ്ടെടുത്തത്. അഴുകിയ മൃതദേഹങ്ങൾ മണത്തു കണ്ടുപിടിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച നായയാണു കലുങ്കിനടിയിൽ ജഡം കണ്ടെത്തിയത്. അയൽപക്കത്തെ എല്ലാവീടുകളിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു. മൃതദേഹം മണത്തുകണ്ടുപിടിക്കുന്ന നായ്ക്കൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ എന്നിവയെല്ലാം ഉപയോഗപ്പെടുത്തി. അറസ്റ്റിലായ പിതാവ് വെസ്ലി മാത്യൂസ് (37) ഇപ്പോൾ ഡാലസ് കൗണ്
ടെക്സാസ്: അമേരിക്കയിലെ ടെക്സാസിൽ കൊല്ലപ്പെട്ട മൂന്നു വയസുകാരി ഷെറിൻ മാത്യൂസിന്റെ മരണത്തിൽ കൂടുതൽ പേരെ അറസ്റ്റു ചെയ്യാൻ സാധ്യത. ഷെറിൻ മരിച്ചതെങ്ങനെ എന്ന കാര്യത്തിൽ പൊലീസിന് ഇനിയും വ്യക്തത കൈവന്നിട്ടില്ല. വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലയുള്ള കലുങ്കിനടിയിൽ നേരത്തെ പൊലീസ് പരിശോധന നടത്തിയപ്പോൾ മൃതദേഹം ലഭിച്ചിരുന്നില്ല. ഇവിടെ എത്രനാളായി ജഡം കിടക്കുകയായിരുന്നുവെന്നും പൊലീസ് അന്വേഷിച്ചുവരുന്നു. നേരത്തെ പരിശോധന നടത്തിയപ്പോൾ ഒരു സൂചനയും കിട്ടാതെ മടങ്ങേണ്ടിവന്ന സ്ഥലത്തുനിന്നാണു പിന്നീടു ജഡം കണ്ടെത്താൻ പൊലീസിനു കഴിഞ്ഞത്.
ഒക്ടോബർ ഏഴിനു കാണാതായ ഷെറിന്റെ ജഡം 22 ന് ആണു കണ്ടെടുത്തത്. അഴുകിയ മൃതദേഹങ്ങൾ മണത്തു കണ്ടുപിടിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച നായയാണു കലുങ്കിനടിയിൽ ജഡം കണ്ടെത്തിയത്. അയൽപക്കത്തെ എല്ലാവീടുകളിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു. മൃതദേഹം മണത്തുകണ്ടുപിടിക്കുന്ന നായ്ക്കൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ എന്നിവയെല്ലാം ഉപയോഗപ്പെടുത്തി. അറസ്റ്റിലായ പിതാവ് വെസ്ലി മാത്യൂസ് (37) ഇപ്പോൾ ഡാലസ് കൗണ്ടി ജയിലിലാണ്. ഇയാൾ ആത്മഹത്യ ചെയ്യാതിരിക്കാൻ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ, ഷെറിനെ ദത്തെടുത്ത നടപടി സംബന്ധിച്ച അന്വേഷണം നടത്താൻ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയോടു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടു. ശിശുക്ഷേമ മന്ത്രാലയത്തിന്റെ അംഗീകാരം ഉറപ്പാക്കിയിട്ടു മാത്രമേ ദത്തെടുക്കുന്ന കുട്ടികൾക്കു പാസ്പോർട്ട് നൽകാവൂ എന്നും സുഷമ നിർദേശിച്ചു. ഇന്ത്യയിൽ ദത്തെടുക്കൽ നടപടികൾ നിയന്ത്രിക്കുന്ന നോഡൽ ഏജൻസിയായ ചൈൽഡ് അഡോപ്ഷൻ റിസോഴ്സ് അഥോറിറ്റി ഷെറിന്റെ മരണം സംബന്ധിച്ചു വിശദാംശങ്ങൾ തേടി യുഎസ് ഏജൻസിയുമായി ബന്ധപ്പെട്ടു. ഷെറിനെ 2016 ജൂലൈയിൽ ദത്തെടുത്തതിനുശേഷം യുഎസ് ഏജൻസി നൽകിയ നാലു റിപ്പോർട്ടുകളിലും പുതിയ സാഹചര്യങ്ങളുമായി ഷെറിൻ പൊരുത്തപ്പെട്ടുവരുന്നുണ്ടെന്നും സുരക്ഷിതയാണെന്നും ആണ് അറിയിച്ചിരുന്നത്.
ഷെറിന്റെ മരണത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തുമെന്നും സുഷമ വ്യക്തമാക്കി. നാളന്ദയിലെ മദർ തെരേസ അനാഥ് സേവ ആശ്രമത്തിൽനിന്നു രണ്ടുവർഷം മുൻപാണ് എറണാകുളം സ്വദേശികളായ വെസ്ലി മാത്യൂസും ഭാര്യ സിനിയും കുട്ടിയെ ദത്തെടുത്തത്. കുട്ടിയെ യുഎസിലേക്കു കൊണ്ടുപോവുകയും പേര് ഷെറിൻ മാത്യൂസ് എന്നു മാറ്റുകയും ചെയ്തു. ഷെറിനു നേരിയ കാഴ്ചക്കുറവും സംസാരവൈകല്യവുമുണ്ടായിരുന്നു.
ഷെറിൻ മാത്യൂസ് കൊല്ലപ്പെട്ടതായി തെളിഞ്ഞതുമുതൽ ബിഹാറിലെ ശിശുസംരക്ഷണ കേന്ദ്രങ്ങൾ പൊലീസ് നിരീക്ഷണത്തിലാക്കിയിരുന്നു. കുട്ടിയെ ദത്തെടുത്തതു നടപടിക്രമങ്ങൾ പാലിച്ചാണോ എന്നതു സംബന്ധിച്ച് നാളന്ദ ജില്ലാ മജിസ്ട്രേട്ട് എസ്.എം. ത്യാഗരാജന്റെ നേതൃത്വത്തിൽ അന്വേഷണവും നടന്നുവരികയാണ്. അതേസമയം, കുട്ടിയെ ദത്തുനൽകിയ നാളന്ദയിലെ സ്ഥാപനം ഒന്നരമാസം മുൻപു പൂട്ടിച്ചതായി ജില്ലാ മജിസ്ട്രേട്ട് അറിയിച്ചിരുന്നു.
അതേസമയം, ഷെറിൻ മാത്യൂസിന്റെ മരണത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടിനായി ഇന്ത്യയിലെ ചൈൽഡ് അഡോപ്ഷൻ റിസോഴ്സ് അഥോറിറ്റി യുഎസ് സെൻട്രൽ അഥോറിറ്റി ഫോർ ഹേഗ് അഡോപ്ഷന് കത്തെഴുതിയതായാണ് വിവരം. ഷെറിന്റെ യുഎസിലെ ജീവിതത്തെക്കുറിച്ച് നാലു റിപ്പോർട്ടുകൾ ഇന്ത്യയ്ക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇവയെല്ലാം ഷെറിന്റെ മരണം സ്ഥിരീകരിക്കുന്നതിനു മുമ്പുള്ളതാണ്.
വീട്ടിൽനിന്നു ഭക്ഷണം കഴിക്കുന്നതിനേക്കാളും പുറത്തുനിന്നു ഭക്ഷണം കഴിക്കുന്നതിലാണു ഷെറിൻ താൽപര്യം കാട്ടിയിരുന്നതെന്നും അതിനാൽ വീട്ടിൽ ഭക്ഷണം നൽകുന്നതു മാതാപിതാക്കൾക്കു ബുദ്ധിമുട്ടുണ്ടാക്കിയിരുന്നെന്നും റിപ്പോർട്ടുണ്ട്. ദത്തെടുത്ത കാലത്തുതന്നെ കുട്ടിക്കു പോഷകാഹാരക്കുറവുണ്ടായിരുന്നുവെന്നും തൂക്കം കുറവായിരുന്നുവെന്നും ബിഹാറിലെ ഗയയിലുള്ള മാതാപിതാക്കൾ നാളന്ദയിലെ മദർ തെരേസ ആശ്രമം വക അനാഥാലയത്തിൽ ഏൽപിക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്.