റിച്ചാർഡ്സൺ: ഒക്ടോബർ 7 ശനിയാഴ്ച വെളുപ്പിന് 3.15 ന്അപ്രത്യക്ഷമായ ഷെറിൻ മാത്യുവിനെ (3) കണ്ടെത്തുന്നതിനുള്ള അന്വേഷണംത്വരിതഗതിയിൽ പുരോഗമിക്കുകയാണെന്നും ജനങ്ങൾ അക്ഷമരാകരുതെന്നും, ആത്മസംയമനം പാലിക്കണമെന്നും റിച്ചാർഡ്സൺ പൊലീസ് അഭ്യർത്ഥിച്ചു.

ഷെറിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനകൾലഭിക്കുകയാണെങ്കിൽ റിച്ചാർഡ്സൺ പൊലീസിനെ വിവരം അറിയിക്കണമെന്നുംഅധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബർ 7 ശനിയാഴ്ച അർദ്ധ രാത്രിക്ക് ശേഷം പാൽ കുടിക്കുവാൻവിസമ്മതിച്ചതിന് ശിക്ഷയായിട്ടാണ് ഫെൻസിനു പുറത്ത് നൂറടിയോളം ദൂരെയുള്ളവൃക്ഷ ചുവട്ടിൽ ഷെറിൻ മാത്യുവിനെ തനിയെ നിർത്തിയത്. 3.15 ന് വന്ന്‌നോക്കിയപ്പോൾ ഷെറിനെ കണ്ടെത്താനായില്ല. ചുറ്റുപാടും അന്വേഷിച്ചതിന്‌ശേഷം വീട്ടിൽ എത്തി വസ്ത്രങ്ങ്ൾ അലക്ക്കുകയായിരുന്നു എന്നാണ് ഷെറിന്റെ വളർത്തച്ചൻ വെസ്ലിപൊലീസിൽ അറിയിച്ചത്. ഇത്രയും സംഭവങ്ങൾ വീടിനകത്ത് അരങ്ങേറിയപ്പോൾഭാര്യ വീടിനകത്ത് ഉറക്കത്തിലായിരുന്നുവെന്ന് പൊലീസിന് ബോധ്യപ്പെട്ടതിനെ തുടർന്ന് ഇവരെ ഒഴിവാക്കി വെസ്ലിയെ അറസ്റ്റ് ചെയ്തു.

എൻഡെയ്ഞ്ചർമെന്റ്, എബാൻഡന്മെന്റ് എന്ന രണ്ട് വകുപ്പുകൾഉൾപ്പെടുത്തി കേസ്സെടുത്ത ശേഷം ജാമ്യത്തിൽ വിടുകയും ചെയ്തു.വെസ്ലിയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിന് ആംഗിൾ മോണിറ്റർധരിക്കണമെന്ന നിബന്ധനയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

വൃക്ഷ ചുവട്ടിൽ നിന്നും ഷെറിൻ നഷ്ടപ്പെട്ടതിനുശേഷം വീടിനു പുറകിൽപാർക്ക് ചെയ്തിരുന്ന വാഹനം നാലു മണിക്ക് പുറത്തു പോയി. അഞ്ചു മണിക്ക്തിരിച്ചെത്തിയതായി സമീപ വീടുകളിലെ ക്യാമറകളിൽ നിന്നും കണ്ടെത്തിയതിന്‌വ്യക്തമായ ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല എന്നതാണ് പൊലീസിനേയുംകുറ്റാന്വേഷകരേയും ഒരു പോലെ കുഴയ്ക്കുന്ന പ്രശ്നം.

ഷെറിൻ മാത്യുവിനെ കണ്ടെത്തുന്നതിന് എഫ്ബിഐയും ലോക്കൽ പൊലീസും വൊളണ്ടിയർമാരും സമീപ പ്രദേശങ്ങളിൽ അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ച്‌ നടത്തിയ അന്വേഷണത്തിൽ ലഭിച്ച ചില വസ്തുക്കളും വീട്ടിൽ നിന്നുംവാനിൽ നിന്നും പരിശോധനയ്ക്കായി കൊണ്ടു പോയവയും ഷെറിൻ മാത്യുവിനെകണ്ടെത്തുന്നതിനുള്ള സൂചനകൾ നൽകുമെന്നു തന്നെയാണ് പൊലീസ്‌വിശ്വസിക്കുന്നത്.

വെസ്ലിയും ഭാര്യയും ഓരോ അറ്റോർണിമാരെ ഏർപ്പെടുത്തിയിട്ടുള്ളതിനാൽരണ്ടു പേരും നിശബ്ദരാകുകയും ഇവർക്കുവേണ്ടി അറ്റോർണിമാർ വിവരങ്ങൾനൽകുകയും ചെയ്യുന്നത് അന്വേഷണം നീണ്ടു പോകുന്നതിന് കാരണമായിചൂണ്ടിക്കാട്ടുന്നു. രണ്ടാഴ്ച പിന്നീടുമ്പോഴും ഷെറിനെ കണ്ടെത്താനാകാത്തത്അസ്വസ്ഥത ഉളവാക്കുന്നു എന്നത് യാഥാർത്ഥ്യമാണ്.

വീടിനു രണ്ടു മൈൽ ചുറ്റളവിൽ കേന്ദ്രീകരിച്ചാണ് അന്വേഷണംപുരോഗമിക്കുന്നത്. കൂടുതൽ പ്രദേശങ്ങളിൽ അന്വേഷണംവ്യാപിപ്പിക്കണമെങ്കിൽ കൂടുതൽ വൊളണ്ടിയർമാരുടെ സഹകരണമാണ് പൊലീസ്പ്രതീക്ഷിക്കുന്നത്. സമയവും ഉറക്കവും നഷ്ടപ്പെട്ട് ചിലരെങ്കിലും കർമ്മരംഗത്തുണ്ടെന്നുള്ളത് ആശ്വാസകരമാണ്.