- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
വൈദികരെല്ലാം പാവാടാ; കെ.സി.വൈ.എമ്മിന്റെ മുൻ സംസ്ഥാന സിൻഡിക്കേറ്റ് അംഗവും മാധ്യമ പ്രവർത്തകയുമായ ഷെറിൻ വിൽസണിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാവുന്നു
എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭുമി ഇടപാട് വിവാദത്തിന് പിന്നാലെ സീറോ മലബാർ സഭയിൽ പൊട്ടിത്തെറി രൂപപ്പെട്ടിരിക്കുകയാണ്. ജോർജ് ആലഞ്ചേരിയെ കർദിനാൾ സ്ഥാനത്തു നിന്നു ഒഴിവാക്കണമെന്ന് ഒരു വിഭാഗം വൈദികർ തന്നെ ആവശ്യപ്പെട്ടു കഴിഞ്ഞു. ഇതിനിടെ കെ.സി.വൈ.എമ്മിന്റെ മുൻ സംസ്ഥാന സിൻഡിക്കേറ്റ് അംഗവും മാധ്യമ പ്രവർത്തകയുമായ ഷെറിൻ വിൽസണിന്റെ പോസ്റ്റും ചർച്ചയാവുകയാണ്. ഭൂമി ഇടപാടുമായി ബന്ധപെട്ടു കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ ഒട്ടേറെ വൈദികർ രംഗത്ത് വന്നിരിക്കുന്നു. അതിൽ ഒരു വൈദികൻ ഒരു ചാനലിൽ 'സഭയിൽ അരുതാത്തതു നടക്കുമ്പോൾ പ്രതികരിച്ചില്ലെങ്കിൽ ധാർമ്മികതയ്ക്കുചേരുന്നതല്ലെന്ന്' പ്രവസ്ഥാപന നടത്തിയിരുന്നു. വൈദികരുടെ ഈ 'ധാർമ്മികത' ഇതിനു മുൻപും സഭയിൽ അനിഷ്ടങ്ങൾ നടന്നപ്പോൾ എവിടെപ്പോയി എന്നാണ് ഷെറിൻ ചോദിക്കുന്നത്. ഷെറിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം വൈദികരെല്ലാം പാവാടാ (HE SAYS ‘CEASAR WAS AMBITIOUS, AND BRUTUS AN HONORABLE MAN!!!!!') എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപെട്ടു കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേര
എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭുമി ഇടപാട് വിവാദത്തിന് പിന്നാലെ സീറോ മലബാർ സഭയിൽ പൊട്ടിത്തെറി രൂപപ്പെട്ടിരിക്കുകയാണ്. ജോർജ് ആലഞ്ചേരിയെ കർദിനാൾ സ്ഥാനത്തു നിന്നു ഒഴിവാക്കണമെന്ന് ഒരു വിഭാഗം വൈദികർ തന്നെ ആവശ്യപ്പെട്ടു കഴിഞ്ഞു. ഇതിനിടെ കെ.സി.വൈ.എമ്മിന്റെ മുൻ സംസ്ഥാന സിൻഡിക്കേറ്റ് അംഗവും മാധ്യമ പ്രവർത്തകയുമായ ഷെറിൻ വിൽസണിന്റെ പോസ്റ്റും ചർച്ചയാവുകയാണ്.
ഭൂമി ഇടപാടുമായി ബന്ധപെട്ടു കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ ഒട്ടേറെ വൈദികർ രംഗത്ത് വന്നിരിക്കുന്നു. അതിൽ ഒരു വൈദികൻ ഒരു ചാനലിൽ 'സഭയിൽ അരുതാത്തതു നടക്കുമ്പോൾ പ്രതികരിച്ചില്ലെങ്കിൽ ധാർമ്മികതയ്ക്കുചേരുന്നതല്ലെന്ന്' പ്രവസ്ഥാപന നടത്തിയിരുന്നു. വൈദികരുടെ ഈ 'ധാർമ്മികത' ഇതിനു മുൻപും സഭയിൽ അനിഷ്ടങ്ങൾ നടന്നപ്പോൾ എവിടെപ്പോയി എന്നാണ് ഷെറിൻ ചോദിക്കുന്നത്.
ഷെറിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം
വൈദികരെല്ലാം പാവാടാ
(HE SAYS ‘CEASAR WAS AMBITIOUS, AND BRUTUS AN HONORABLE MAN!!!!!')
എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപെട്ടു കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ ഒട്ടേറെ വൈദികർ രംഗത്ത് വന്നിരിക്കുന്നു..അതിൽ ഒരു വൈദികൻ ഒരു ചാനലിൽ പറയുന്നത് കേട്ടു 'സഭയിൽ അരുതാത്തതു നടക്കുമ്പോൾ പ്രതികരിച്ചില്ലെങ്കിൽ ധാർമ്മികതയ്ക്കുചേരുന്നതല്ലെന്ന്' ഈ കുറിപ്പെഴുതാൻ ആ വൈദികനാണ് പ്രചോദനം .
(പക്ഷെ ഈ കഥയിലെ കഥാപാത്രങ്ങൾക്കോ വ്യക്തികൾക്കോ നിങ്ങൾക്കു പരിചയമുള്ളവരുമായി ഒരു സാദൃശ്യവുമില്ല ..സാദൃശ്യം തോന്നുകയാണെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രം)
ധാർമ്മികത !
*കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒരു വൈദികൻ പീഡിപ്പിച്ചപ്പോൾ ഈ പ്രതികരിക്കാതിരുന്നാലുള്ള ധാർമികത എവിടെപ്പോയി വൈദികശ്രേഷ്ടരെ
*തൃശ്ശൂരിൽ വീട്ടമ്മയുമായി വൈദികൻ നാടുവിട്ടപ്പോൾ ഈ പ്രതികരിക്കാതിരുന്നാലുള്ള ധാർമികത എവിടെപ്പോയി വൈദികശ്രേഷ്ടരെ?
* അങ്ങ് മലബാറിൽ വൈദികനിൽ നിന്ന് കന്യാസ്ത്രിക്ക് ദിവ്യഗർഭമുണ്ടായപ്പോൾ ഈ പ്രതികരിക്കാതിരുന്നാലുള്ള ധാർമികത എവിടെപ്പോയി വൈദികശ്രേഷ്ടരെ?
* മനുഷ്യക്കടത്തു കേസിൽ കെസിബിസി യുവജന കമ്മീഷൻ സെക്രട്ടറി ആയിരുന്ന വൈദികൻ അകത്തായപ്പോഴും ഈ പ്രതികരിക്കാതിരുന്നാലുള്ള ധാർമികത എവിടെപ്പോയി വൈദികശ്രേഷ്ടരെ?
*സഭയുടെ ആശുപത്രി നിർമ്മാണത്തിലേക്ക് പിതാവിന്റെ അഭ്യർത്ഥന മാനിച്ച് സംഭാവന ചെയ്യണമെന്നും മാതാവ് അനുഗ്രഹിക്കുമെന്നും പറഞ്ഞ് സ്പിരിച്യുവൽ ബ്ളാക്മെയിലിങ് നടത്തിയ വൈദികരെയും കണ്ടിട്ടുണ്ട്.
* സഭയുടെ സ്ഥാപനങ്ങളിൽ കൈക്കൂലി വാങ്ങി അഡ്മിഷനും ജോലിയും നൽകുകന്നത് കണ്ടിട്ടും എന്തേ മറ്റു വൈദികർ പ്രതികരിച്ചില്ല?
* സഭയുടെ വിവിധ സംഘടനകളിലെ തെരഞ്ഞെടുപ്പ് സമയത്തു സ്വന്തം ആളുകളെ തലപ്പത്തെത്തിക്കാൻ തരം താണ കളികൾ കളിക്കുന്ന വൈദികരെ കണ്ടിട്ടുണ്ട്
* ഇടവക പള്ളി പുതുക്കി പണിയാൻ ഏല്പിച്ച കോൺട്രാക്ടർ ഇടവകക്കാർ പിരിച്ചു നൽകിയ പണം അനധികൃതമായി കൈക്കലാക്കിയപ്പോൾ കൂട്ടുനിന്നവൈദികനെ കണ്ടിട്ടുണ്ട്
* തിരുനാൾ ആഘോഷത്തിൽ ബാക്കി വന്ന തുക സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കു മാറ്റിയ വൈദികനെയും കണ്ടിട്ടുണ്ട്
* നോട്ട് നിരോധനം വന്നപ്പോൾ പ്രേക്ഷിതപ്രവർത്തനത്തിലേർപ്പെടുന്ന വൈദികൻ കണക്കു കാണിക്കാനും നിരോധിക്കപ്പെട്ട നോട്ടുകൾ വല്ലവിധേനയുംമാറ്റിയെടുക്കാനും നെട്ടോട്ടമോടിയതും അധികൃതർ പറഞ്ഞു കേട്ടിട്ടുണ്ട്
* ജന്മനാ പൊക്കം കുറഞ്ഞതിന്റെ പേരിൽ ഒരു കുട്ടിയോട് അൾത്താരയിൽ ഇനി നീ കയറേണ്ട ആദ്യം പൊക്കം വെക്കട്ടെ എന്ന് പറഞ്ഞ വൈദികനെ കണ്ടിട്ടുണ്ട്
* ഇടവകയിലെ ശവക്കല്ലറകൾ കോടികൾക്കു വിൽക്കാൻ ശ്രമിക്കുകയും എതിർത്തവർക്കെതിരെ കേസ് കൊടുക്കുകയും ചെയ്ത വൈദികനെയും കണ്ടിട്ടുണ്ട്
* ലളിതമായി ജീവിക്കാൻ സഭയിലെ മക്കളോട് പറഞ്ഞിട്ടു കോടികളുടെ കാറിൽ ചുറ്റുന്നവരെയും കണ്ടിട്ടുണ്ട്
* ആശുപത്രി പണിയാനായി ഒരു പ്രദേശത്തെ സ്ഥലം വാങ്ങിയപ്പോൾ സ്ഥലം വിൽക്കാതിരുന്ന വീട്ടുകാരെ വിൽക്കാൻ നിര്ബന്ധിതരാക്കിയ വൈദികരെയുംകണ്ടിട്ടുണ്ട്
* കോളേജിൽ അഡ്മിഷൻ കൊടുത്ത കോഴ്സസിന്റെ ക്ലാസ് തുടങ്ങി രണ്ടു മാസം കഴിഞ്ഞു ഡിഗ്രി തന്നെ മാറ്റി വിദ്യാർത്ഥികളെ ചതിച്ചു പണം ഉണ്ടാകുന്നവൈദികരെയും കണ്ടിട്ടുണ്ട്
*ക്ലാസ്സിലേക്ക് പോകുന്ന വിദ്യാർത്ഥികളെ തടഞ്ഞു നിർത്തി ഗുണ്ടായിസം കാണിക്കുന്ന വൈദികരെയും കണ്ടിട്ടുണ്ട്
* സാധാരണക്കാരന് മറ്റു സഭയിൽ നിന്ന് വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയാണെങ്കിൽ പള്ളിയിൽ നടത്താൻ സമ്മതിക്കാതിരിക്കുക, പക്ഷെ സമ്പന്നൻ ആണെങ്കിൽ ക്രിസ്തവരല്ലാത്തവരുടെ വിവാഹം വരെ പള്ളിയിൽ വെച്ച് നടത്തി കൊടുത്ത വൈദികരെയും കണ്ടിട്ടുണ്ട്
* സഭയിലെ സത്യങ്ങൾ വിളിച്ചു പറയുന്നവരെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിൽ ഇട്ട പോസ്റ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയുന്നവൈദികരെയും കണ്ടിട്ടുണ്ട്
ഇനിയും അക്കമിട്ടു നിരത്താൻ ഏറെയുണ്ട്!
പക്ഷെ ഇത്രയൊക്കെയാണേലും നമ്മുടെ വൈദികർ ഒരു തെറ്റും ചെയ്തിട്ടില്ലാട്ടോ
വില്യം ഷേക്സ്പിയറിന്റെ ജൂലിയസ് സീസർ എന്ന കൃതിയിൽ മാർക്ക് ആന്റണി നടത്തുന്ന പ്രസംഗത്തിലെ ഒരു വരിയാണ് ഓർമ്മ വരുന്നത്...BRUTUS SAYS "CEASAR WAS AMBITIOUS, AND BRUTUS AN HONORABLE MAN!!!!!"
ഇതൊക്കെ ഈ കേരളത്തിൽ, നമ്മുടെ സിറോ മലബാർ സഭയിൽ നടന്നപ്പോഴൊന്നും വാ തുറക്കാൻ മടികാണിച്ച വൈദിക ശ്രേഷ്ഠന്മാർ ഇപ്പൊ കാണിക്കുന്ന ഈധാർമികത ഇനിയങ്ങോട്ടെങ്കിലും എല്ലാ വിഷയത്തിലും കാണിച്ചാൽ മതിയായിരുന്നു. കാർഡിനാൾ മാർ ജോർജ് ആലഞ്ചേരി തെറ്റ് ചെയ്തെന്നോ ഇല്ലെന്നോഞാൻ പറയുന്നില്ല..തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടട്ടെ...
ഇവരിലൊന്നും പെടാതെ വൈദികവൃത്തി അതിന്റെ എല്ലാ പവിത്രതയോടെയും മുന്നോട്ടുകൊണ്ടുപോകുന്ന ധാരാളം വൈദികരെയും കണ്ടിട്ടുണ്ടെന്നുകൂടി കൂട്ടിച്ചേർത്തുകൊള്ളട്ടെ ...
എന്ന്
ഷെറിൻ വിൽസൺ
(കെസിവൈഎമ്മിന്റെ മുൻ സംസ്ഥാന സിൻഡിക്കേറ്റ് അംഗമെന്ന നിലയിൽ ഇവരെ കുറച്ചു കൂടുതൽ അടുത്തറിയാനുള്ള അവസരം കിട്ടിയതും ഈ കുറിപ്പെഴുതാൻ സഹായകരമായിട്ടുണ്ടേ ?? ...അതോടെ സംഘടനാ പ്രവർത്തനം അവസാനിപ്പിച്ചെന്നു പറയേണ്ടതില്ലല്ലോല്ലെ