- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
താരങ്ങളുടെ ഭാര്യമാർ കണ്ണാടിയുടെ മുന്നിൽ നിന്ന് കൊക്കൈൻ എടുക്കുന്നു; ഷാരൂഖ് ഖാൻ നടത്തിയ പാർട്ടിയിലെ ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി ഷെർലിൻ ചോപ്ര; ബോളിവുഡ് പാർട്ടിയുടെ കൃത്യമായ ഉദാഹരണമായിരുന്നു അതെന്നും ഷെർലിൻ; ആര്യന്റെ അറസ്റ്റിൽ വീണ്ടും ശ്രദ്ധനേടി ഷെർലിൻ ചോപ്രയുടെ അഭിമുഖം
മുംബൈ: ഷാരുഖ് ഖാന്റെ മകൻ ആര്യന്റെ അറസ്റ്റോടെ ബോളിവുഡിലെ ലഹരിയുടെ കഥകൾ കൂടുതൽ മറനീക്കി പുറത്ത് വരികയാണ്.സുശാന്ത് സിങ്ങിന്റെ മരണത്തോടെ തലപൊക്കി തുടങ്ങിയ ലഹരി വിവാദങ്ങൾ ഇപ്പോൾ കൂടുതൽ വ്യക്തമാവുകയാണ്. ആര്യന്റെ കേസ് കുടുതൽ വിവാദങ്ങളിലേക്ക് കടക്കുമ്പോൾ ഒരു വർഷം മുൻപ് താൻ നൽകിയ ഒരു അഭിമുഖം വീണ്ടും പങ്കുവെച്ചിരിക്കുകയാണ് അഡൽറ്റ് കണ്ടന്റ് ക്രിയേറ്റർ കൂടിയായ ഷെർലിൻ ചോപ്ര.ഷാരുഖ് ഖാൻ നടത്തിയ പാർട്ടിയിലെ അനുഭവത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് അഭിമുഖത്തിൽ ഉള്ളത്.
ഷാരൂഖ് സംഘടിപ്പിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പാർട്ടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഷെർലിൻ. ഇവിടെ വെച്ച് കണ്ട കാര്യങ്ങൾ ഞെട്ടിക്കുന്നതായിരുന്നെന്ന് ഷെർലിൻ പറയുന്നു.
'ഡാൻസ് ചെയ്തു കൊണ്ടിരിക്കെ തളർന്ന് വിയർത്തതോടെ ഞാൻ വാഷ് റൂമിൽ പോയി വാതിൽ തുറന്നു. അവിടെ കണ്ട കാര്യങ്ങൾ എന്നെ ഞെട്ടിച്ചു. ഞാൻ തെറ്റായ സ്ഥലത്താണല്ലോ എത്തിയതെന്ന് ഞാൻ ചിന്തിച്ചു പോയി. താരങ്ങളുടെ ഭാര്യമാർ കണ്ണാടിയുടെ മുന്നിൽ നിന്ന് വൈറ്റ് പൗഡർ എടുക്കുകയായിരുന്നു. നമ്മൾ സാധാരണയായി പറയുന്ന കൊക്കെയ്ൻ ആയിരുന്നു അത്,' ഉടനെ തന്നെ താനവിടെ നിന്നും പോയെന്നും ബോളിവുഡിലെ പാർട്ടികളിൽ യഥാർത്ഥത്തിൽ എന്താണ് നടക്കുന്നതെന്നും ഇതോടെ മനസ്സിലായെന്നും ഷെർലിൻ പറഞ്ഞു.
കഴിഞ്ഞ വർഷം നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖമായിരുന്നു ഇത്. ആര്യൻ ഖാന്റെ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഇത് വീണ്ടും ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ് ഷെർലിൻ ചോപ്ര.ഈമാസം രണ്ടിനാണ് ആഡംബര കപ്പലിൽ നടന്ന റെയ്ഡിൽ ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ അടക്കം എട്ടു പേർ കസ്റ്റഡിയിലാകുന്നത്. മൂന്നാം തീയതി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആര്യൻ, അറസ്റ്റിലായ സുഹൃത്ത് അർബാസ് മർച്ചന്റ് എന്നിവരുമായി ബന്ധമുള്ള മലയാളി ശ്രേയസ് നായരെയും എൻ.സി.ബി അറസ്റ്റ് ചെയ്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ