ടു കൺട്രീസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന ഷെർലക് ടോംസ് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ ബിജു മേനോനാണ് നായകൻ.ഒന്നര മിനിട്ട് നീളുന്ന ട്രെയിലർ മുഴുനീള കോമഡി ചിത്രമാണെന്ന സൂചന നൽകുന്നു.

ചോക്ലേറ്റ്, മേക്കപ്മാൻ എന്നീ ചിത്രങ്ങൾക്കുശേഷം സച്ചി ഷാഫിക്കു വേണ്ടി തിരക്കഥ രചിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.കുട്ടിക്കാലം മുതൽ ഷെർലക് ഹോംസ് കഥകൾ വായിച്ചു വളരുന്ന ടോമിന്റെ ആഗ്രഹം വലുതാകുമ്പോൾ ഒരു കുറ്റാന്വേഷകൻ ആകണമെന്നായിരുന്നു. ഇതിനായി ഐ.പി.എസ് ആഗ്രഹിച്ച് സിവിൽ സർവ്വീസ് എഴുതുന്ന ടോമിന് പക്ഷെ ലഭിക്കുന്നത് ഐ.ആർ.എസ് ആണ്. പിന്നീട് നടക്കുന്ന രസകരമായ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.