- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിയപ്പെട്ടവരുടെ വേദനയിൽ സമാധാനിക്കാൻ പറയുന്നതിൽ അർത്ഥമുണ്ടോ? ഭർത്താവു മരിച്ചതിന്റെ 30-ാം ദിവസം ഫേസ്‌ബുക്ക് സിഒഒ ഷെറിൽ സാൻഡ്സ്ബർഗിന്റെ ആവേശകരമായ കുറിപ്പ്
മെൻലോ പാർക്ക് (കാലിഫോർണിയ): ഭർത്താവിന്റെ മരണം കഴിഞ്ഞ് 30 ദിവസത്തെ ദുഃഖാചരണത്തിനുശേഷം ഫേസ്‌ബുക്ക് സിഇഒ ഷെറിൽ സാൻഡ്‌സ്ബർഗ് ഇന്ന് ഫേസ്‌ബുക്കിൽ കുറിച്ച ഏതാനും വരികൾ സൈബർ ലോകത്തെ പലരുടെയും ജീവിതത്തെയും മരണത്തെയും സംബന്ധിച്ച പല കാഴ്ചപ്പാടുകളും മാറ്റിമറിച്ചിരിക്കുകയാണ്. യഹൂദ മതസ്ഥരാണ് ഷെറിലും ഭർത്താവ് ഡേവും. യഹൂദവംശ നിയമങ്ങൾ അനുസരിച
മെൻലോ പാർക്ക് (കാലിഫോർണിയ): ഭർത്താവിന്റെ മരണം കഴിഞ്ഞ് 30 ദിവസത്തെ ദുഃഖാചരണത്തിനുശേഷം ഫേസ്‌ബുക്ക് സിഇഒ ഷെറിൽ സാൻഡ്‌സ്ബർഗ് ഇന്ന് ഫേസ്‌ബുക്കിൽ കുറിച്ച ഏതാനും വരികൾ സൈബർ ലോകത്തെ പലരുടെയും ജീവിതത്തെയും മരണത്തെയും സംബന്ധിച്ച പല കാഴ്ചപ്പാടുകളും മാറ്റിമറിച്ചിരിക്കുകയാണ്. യഹൂദ മതസ്ഥരാണ് ഷെറിലും ഭർത്താവ് ഡേവും. യഹൂദവംശ നിയമങ്ങൾ അനുസരിച്ച് ഭർത്താവ് മരിച്ചാൽ 30 ദിവസത്തേക്ക് ഭാര്യ ദുഃഖമാചരിക്കണം. ഇന്നാണ് ഈ ദുഃഖാചരണം ഷെറിൽ അവസാനിപ്പിച്ചത്. മുപ്പതു ദിവസം കഴിഞ്ഞാൽ ഭാര്യയ്ക്ക് പഴയതുപോലെ ദൈനംദിന ജീവിതത്തിലേക്ക് മടങ്ങാം. ഈ വേളയിലാണ് ഷെറിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നത്.
തന്റെ ദുഃഖാചരണ ദിവസങ്ങൾ ഇന്ന് അവസാനിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് ഷെറിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ജീവിച്ചിരിക്കുമ്പോൾ ഞാൻ മരിക്കരുതേ എന്ന പ്രാർത്ഥനയാണ് ലോകത്തിലെ ഏറ്റവും ശക്തമായ പ്രാർത്ഥനയെന്ന് ഒരിക്കൽ ഒരു സുഹൃത്തു പറഞ്ഞെങ്കിലും ഡേവ് നഷ്ടപ്പെട്ടതിന് ശേഷമാണ് ആ പ്രാർത്ഥനയുടെ അർഥം തനിക്ക് മനസിലായതെന്ന് ഷെറിൽ കുറിക്കുന്നു.
ഒരു ദുരന്തം സംഭവിക്കുമ്പോൾ ഒരു തെരഞ്ഞെടുക്കലിനുള്ള അവസരമാണ് അവിടെ തുറക്കുന്നത്. ഒന്നുകിൽ മുഴുവൻ ശൂന്യതയിലേക്ക് വഴുതി വീഴുക. അല്ലെങ്കിൽ ജീവിതത്തിന്റെ അർഥം കണ്ടുപിടിക്കാൻ ശ്രമിക്കുക. ഈ 30 ദിവസങ്ങളിലും ശൂന്യമായ അവസ്ഥയിലൂടെയാണ് കടന്നു പോയതെങ്കിലും തനിക്ക് വേണ്ടുന്ന അവസരങ്ങളിൽ എനിക്ക് ജീവിതലും അർഥവും തെരെഞ്ഞെടുക്കാം. 30 ദിവസങ്ങൾക്കിടയിൽ പലരും തന്നെ ആശ്വസിപ്പിച്ചു. അവർ എനിക്ക് തന്നത് തിരികെ നല്കാനാണ് താൻ ഈ ഫേസ്‌ബുക്ക് കുറിപ്പിടുന്നതെന്ന് ഷെറിൽ പറയുന്നു.
30 ദിനങ്ങൾ 30 വർഷം പോലെയാണ് കടന്നു പോയതെന്ന് പറയുന്ന ഷെറിൽ 30 വർഷത്തെ സങ്കടം അനുഭവിച്ചെന്നും എന്നാൽ 30 വർഷത്തെ അനുഭവം നേടിയതായുമാണ് പറയുന്നത്. മറ്റുള്ളവർ ആശ്വസിപ്പിക്കാനെത്തുമെങ്കിലും അവർക്കാർക്കും തങ്ങളും വിഷമം മനസിലാകില്ല. വ്യായാമത്തിലേർപ്പെടുന്ന വേളയിൽ ട്രെഡ്മില്ലിൽനിന്ന് വീണ ഷെറിലിന്റെ ഭർത്താവ് ഡേവ് പെട്ടെന്ന് മരിക്കുകയായിരുന്നു. തൽസമയം തന്നെ മരിച്ചെങ്കിലും ഡേവിനെ ആശുപത്രിയിലെത്തിക്കാനായി ആംബുലൻസിൽ കൊണ്ടുപോകവെ നേരിടേണ്ടി വന്ന കഷ്ടപാടും ഷെറിൽ പങ്കുവയ്ക്കുന്നുണ്ട്.
ചിലർ വാഹങ്ങൾ ഒതുക്കി ആമ്പുലൻസ് കടന്നു പോകാൻ സഹായിച്ചപ്പോൾ ചിലരുടെ കാറുകൾ റോഡിൽ തടസം സൃഷ്ടിച്ചു. തങ്ങളുടെ ഉറ്റവരുടെയോ ഉടയവരുടെയോ സ്ഥാനത്ത് ആംബുലൻസിൽ കൊണ്ടുപോകുന്നവരെ ചിന്തിക്കണമെന്നും അവരുടെ ഭാര്യയും അമ്മയും മക്കളുമെല്ലാം അവരുടെ ജീവിതതിനായി പ്രാർത്ഥിക്കുകയാണെന്നും പല ഭാര്യമാരും ഭർത്താക്കന്മാരുടെ മരണത്തോടെ ഒറ്റപ്പെടലിലും സാമ്പത്തിക പ്രതിസന്ധിയിലും വലയുകയാണെന്നും ഷെറിൽ ഫേസ്‌ബുക്കിൽ ഓർമപെടുത്തുന്നു.
ഫേസ്‌ബുക്കിന്റെ സിഒഒ ആയിരുന്ന തനിക്ക് എല്ലാം പ്ലാൻ ചെയ്ത് നടപ്പിലാക്കിയാണ് ശീലം. എന്നാൽ താൻ ഇതേ വരെ ഡേവ് ഇല്ലാത്ത ഒരു ജീവിതത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല. 'പ്ലാൻ ചെയ്യാത്ത' ഡേവിന്റെ മരണത്തോടെ ഒരു തരം മരവിപ്പിൽ ആയിപോയപ്പോൾ മറ്റുള്ളവരാണ് സംസ്‌കാരം അടക്കമുള്ള കാര്യങ്ങൾ പ്ലാൻ ചെയ്ത് നടപ്പിലാക്കിയത്. ഡേവിന്റെ വേർപാടിൽ തളർന്ന തനിക്കൊപ്പം നിന്നവരോടെല്ലാം നന്ദി. ഒരിക്കലും നികത്താനാകാത്ത വേർപാടാണ് ഡേവിന്റെത്. വേർപാടിന്റെ ദുഃഖത്തിന് അന്ത്യമില്ലാത്ത പോലെ തന്നെ തനിക്ക് ഡേവിനോടുള്ള പ്രണയതിനും ഒരിക്കലും അന്ത്യമില്ലെനും പറഞ്ഞാണ് ഷെറിൽ കുറിപ്പ് അവസാനിപ്പിക്കുന്നത്.
Today is the end of sheloshim for my beloved husband-the first thirty days. Judaism calls for a period of intense...
Posted by Sheryl Sandberg on Wednesday, 3 June 2015