- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൂണേരി ഷിബിൻ വധക്കേസിൽ മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കി കോടതി; വെറുതേ വിട്ടത് കോൺഗ്രസ്, ലീഗ് പ്രവർത്തകർ അടക്കം 17 പേരെ; കോടതി നടപടി മതിയായ തെളിവുകളില്ലെന്ന അടിസ്ഥാനത്തിൽ; സാക്ഷി മൊഴികളും മുഖവിലയ്ക്കെടുത്തില്ല; പ്രതികൾക്കൊപ്പം നിന്ന നീതിയെന്ന് ഷിബിന്റെ പിതാവ്; വിധിക്കെതിരെ അപ്പീൽ നൽകും
കോഴിക്കോട്: തൂണേരിയിൽ വെള്ളൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 17 പ്രതികളെയും കോടതി വെറുതേ വിട്ടു. കോഴിക്കോട് എരഞ്ഞിപ്പാലം സ്‌പെഷ്യൽ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കൃഷ്ണകുമാറാണ് പ്രതികളെ വെറുതേ വിട്ടുകൊണ്ട് ഉത്തരവിട്ടത്. മതിയായ തെളിവുകൾ ലഭ്യമല്ലാത്തതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ വെറുതേവിട്ടത്. ഷിബിനൊപ്പം ഉണ്ടായിരുന്ന പരിക്കേറ്റവരുടെ സാക്ഷിമൊഴിയും കോടതി മുഖവിലയ്ക്കെടുത്തില്ല. പ്രായപൂർത്തിയാവാത്ത ഒമ്പതാം പ്രതിയുടെ വിചാരണ കോഴിക്കോട് ജുവൈനൽ കോടതിയിലാണ് നടക്കുന്നത്. പ്രതികൾക്കെതിരായ കുറ്റം സംശയതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു. തെയ്യമ്പാടി മീത്തലെപുനച്ചിക്കണ്ടി ഇസ്മയിൽ (28) സഹോദരൻ മുനീർ (30), താഴെകുനിയിൽ കാളിയാറമ്പത്ത് അസ്ലം (20), വാരാങ്കിതാഴെകുനി സിദ്ദിഖ് (30), കൊച്ചന്റവിട ജസീം (20), കടയംകോട്ടുമ്മൽ സമദ് (അബ്ദുസമദ്25), മനിയന്റവിട മുഹമ്മദ് അനീസ് (19), കളമുള്ളതാഴെകുനി ഷുഹൈബ് (20), മഠത്തിൽ ഷുഹൈബ് (20), മൊട്ടെമ്മൽ നാസർ (36), നാദാപുരം ചക്കോടത്തിൽ

കോഴിക്കോട്: തൂണേരിയിൽ വെള്ളൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 17 പ്രതികളെയും കോടതി വെറുതേ വിട്ടു. കോഴിക്കോട് എരഞ്ഞിപ്പാലം സ്‌പെഷ്യൽ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കൃഷ്ണകുമാറാണ് പ്രതികളെ വെറുതേ വിട്ടുകൊണ്ട് ഉത്തരവിട്ടത്. മതിയായ തെളിവുകൾ ലഭ്യമല്ലാത്തതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ വെറുതേവിട്ടത്. ഷിബിനൊപ്പം ഉണ്ടായിരുന്ന പരിക്കേറ്റവരുടെ സാക്ഷിമൊഴിയും കോടതി മുഖവിലയ്ക്കെടുത്തില്ല. പ്രായപൂർത്തിയാവാത്ത ഒമ്പതാം പ്രതിയുടെ വിചാരണ കോഴിക്കോട് ജുവൈനൽ കോടതിയിലാണ് നടക്കുന്നത്. പ്രതികൾക്കെതിരായ കുറ്റം സംശയതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു.
തെയ്യമ്പാടി മീത്തലെപുനച്ചിക്കണ്ടി ഇസ്മയിൽ (28) സഹോദരൻ മുനീർ (30), താഴെകുനിയിൽ കാളിയാറമ്പത്ത് അസ്ലം (20), വാരാങ്കിതാഴെകുനി സിദ്ദിഖ് (30), കൊച്ചന്റവിട ജസീം (20), കടയംകോട്ടുമ്മൽ സമദ് (അബ്ദുസമദ്25), മനിയന്റവിട മുഹമ്മദ് അനീസ് (19), കളമുള്ളതാഴെകുനി ഷുഹൈബ് (20), മഠത്തിൽ ഷുഹൈബ് (20), മൊട്ടെമ്മൽ നാസർ (36), നാദാപുരം ചക്കോടത്തിൽ മുസ്തഫ (മുത്തു25), എടാടിൽ ഹസ്സൻ (24), വില്ല്യാപ്പിള്ളി കണിയാണ്ടിപാലം രാമത്ത് യൂനസ് (36), നാദാപുരം കല്ലേരിന്റവിട ഷഫീഖ് (26), പന്തീരങ്കാവ് പെരുമണ്ണ വെള്ളായിത്തോട് മഞ്ചപ്പാറേമ്മൽ ഇബ്രാഹിംകുട്ടി (54), വെണ്ണിയോട് കോട്ടത്തറ വൈശ്യൻ വീട്ടിൽ സൂപ്പി മുസ്ലിയാർ (52), വാണിമേൽ പൂവുള്ളതിൽ അഹമ്മദ് ഹാജി (അമ്മദ് 55) എന്നിവരെയാണ് വെറുതെ വിട്ടത്.
അതേസമയംപ്രതികൾക്കൊപ്പം നിന്ന വിധിയാണിതെന്ന് ഷിബിന്റെ പിതാവ് പ്രതികരിച്ചു. കോടതി വിധിയിൽ ഞെട്ടലാണുണ്ടായതെന്നാണ് അദ്ദേഹം പറഞ്ഞു. ഷിബിനൊപ്പം പരിക്കേറ്റവരുടെ മൊഴി പോലും വിശ്വാസത്തിലെടുക്കാൻ കോടതി തയ്യാറാകാത്തത് ദുഃഖകരമാണ്. വിധിക്കെതിരെ അപ്പീൽ നൽകുമെന്നും പിതാവ് ഭാസ്‌ക്കരൻ പറഞ്ഞു.
2015 ജനുവരി 22 ന് രാത്രിയാണ് ഷിബിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയും കൂടെയുണ്ടായിരുന്ന ആറ് യുവാക്കളെ വധിക്കാൻ ശ്രമിക്കുകയും ചെയ്തത്. നിരവധി കേസുകളിൽ പ്രതിയായ മുസ്ലിംലീഗ് പ്രവർത്തകരായ തെയ്യമ്പാടി ഇസ്മായിലും, സഹോദരൻ മുനീറും ഉൾപ്പടെയുള്ള സംഘമാണ് ഷിബിനെ കൊലപ്പെടുത്തിയത്. ഷിബിനോടൊപ്പമുണ്ടായിരുന്ന മറ്റു ആറ് പേർക്കും ആക്രമണത്തിൽ പരുക്കേറ്റിരുന്നു. കേസിൽ വിചാരണ കഴിഞ്ഞയാഴ്ച പൂർത്തിയായിരുന്നു. രാഷ്ട്രീയവും വർഗീയവുമായ കാരണങ്ങളാണ് കൊലയ്ക്ക് പിന്നിലെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
ഏപ്രിൽ 18ന് പ്രതികൾക്കെതിരെയുള്ള കുറ്റപത്രം കുറ്റ്യാടി സി .ഐ ദിനേശ് കോറോത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചു. കൊലപാതകം (302), വധശ്രമം (307), മാരകായുധങ്ങൾകൊണ്ട് ബോധപൂർവം പരിക്കേൽപ്പിക്കൽ (324), കലാപമുണ്ടാക്കൽ (147), കുറ്റവാളികളെ ഒളിപ്പിക്കൽ (212), തെളിവ് നശിപ്പിക്കൽ (201) എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. നാദാപുരം കോടതിയിൽ നിന്ന് കേസ് പിന്നീട് മാറാട് പ്രത്യേക കോടതിയിലേക്ക് മാറ്റുകയായിരുന്നു.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പ്രോസിക്യൂട്ടർ അഡ്വ. കെ. വിശ്വനാണ് ഹാജരായത്. ഷിബിനെ വെട്ടിക്കൊലപ്പെടുത്തുകയും കൂടെയുള്ള ആറുപേരെ വധിക്കാൻ ശ്രമിക്കുകയും ചെയ്‌തെന്നാണ് കേസ്. രാഷ്ട്രീയ വിരോധത്താൽ മുസ്ലിം ലീഗ് പ്രവർത്തകർ സംഘം ചേർന്ന് ഷിബിനെ വധിക്കുകയും മറ്റ് ആറുപേരെ വധിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. ഒന്നുമുതൽ 11വരെയുള്ള പ്രതികൾ കൊലപാതക സംഘത്തിലുള്ളവരും 12 മുതൽ 17വരെ പ്രതികൾ കൊലയാളികളെ രക്ഷപ്പെടാനും ഒളിവിൽ കഴിയാനും സഹായിച്ചവരുമാണെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. 66 സാക്ഷിമൊഴികളും 151 രേഖകളും 55 തൊണ്ടി മുതലുകളുമാണ് കേസിലുള്ളത്.

