- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
വെളിപാടിന്റെ പുസ്തകം കണ്ടിറങ്ങിയവന്റെ പാതിരാവെളിപാടുകൾ
അനൂപ് മേനോനോളം അനായാസമായി മോഹൻലാലിനെ അവതരിപ്പിക്കുന്ന നടന്മാർ മലയാളത്തിൽ ഇല്ല. ഏറിയാൽ ഒരു ആട് തോമ, അതുമല്ലെങ്കിൽ ഒരു ആറാംതന്പുരാൻ, അത്തരം ചില വേഷപ്പകർച്ചകൾ അതിഗംഭീരമായി നടത്തുന്ന അപൂർവം ചില മിമിക്രി കലാകാരന്മാർ ഉണ്ടാകാം. എന്നാലും ഈ ഉപ്പോളം വരില്ല ആ ഉപ്പിലിട്ടതൊന്നും. മേനോൻകുട്ടിയും ലാലേട്ടനും മത്സരിച്ചഭിനയിച്ച സിനിമകൾ കണ്ടിറങ്ങുന്‌പോൾ അതുതാനല്ലയോ ഇതെന്ന് മധുരിക്കുന്ന രണ്ടു പായസങ്ങൾ ഒരുമിച്ചുകൂട്ടി തട്ടിയ ഒരു സദ്യയുടെ നിറവാണ്. അതു പ്രതീക്ഷിച്ചു പോകുന്നവർക്ക് നിരാശരാകേണ്ടി വരുന്നു എന്നുള്ളതാണ് വെളിപാടിന്റെ ഓണപ്പുതുമ. ഇവിടെ അനൂപ് മേനോൻ ലാലേട്ടനെയല്ല, ലാലേട്ടൻ അനൂപ് മേനോനെയാണ് അവതരിപ്പിക്കുന്നത് എന്നിടത്താണ് ഈ പായസം വെറൈറ്റി ആകുന്നത്. ലാലേട്ടന് ഇതിന്റെ വല്ല ആവശ്യവും ഉണ്ടോ എന്ന് ചോദിക്കുന്നില്ല, എല്ലാം സംഭവിക്കുകയാണല്ലോ, നമ്മൾ അതിന്റെ ഭാഗമാവുകയും, ആയിക്കോട്ടെ. ലാൽ ജോസ് ഉദാരമതിയായ ഒരു സംവിധായകനാണ്. അസ്സോസിയേറ്റുകൾക്കു പണി പഠിക്കാൻ സീനുകൾ എത്രയെണ്ണമാണ് വിട്ടുകൊടുത്തിരിക്കുന്നത്. ലാൽ ജോസ് എന്ന
- അനൂപ് മേനോനോളം അനായാസമായി മോഹൻലാലിനെ അവതരിപ്പിക്കുന്ന നടന്മാർ മലയാളത്തിൽ ഇല്ല. ഏറിയാൽ ഒരു ആട് തോമ, അതുമല്ലെങ്കിൽ ഒരു ആറാംതന്പുരാൻ, അത്തരം ചില വേഷപ്പകർച്ചകൾ അതിഗംഭീരമായി നടത്തുന്ന അപൂർവം ചില മിമിക്രി കലാകാരന്മാർ ഉണ്ടാകാം. എന്നാലും ഈ ഉപ്പോളം വരില്ല ആ ഉപ്പിലിട്ടതൊന്നും. മേനോൻകുട്ടിയും ലാലേട്ടനും മത്സരിച്ചഭിനയിച്ച സിനിമകൾ കണ്ടിറങ്ങുന്‌പോൾ അതുതാനല്ലയോ ഇതെന്ന് മധുരിക്കുന്ന രണ്ടു പായസങ്ങൾ ഒരുമിച്ചുകൂട്ടി തട്ടിയ ഒരു സദ്യയുടെ നിറവാണ്. അതു പ്രതീക്ഷിച്ചു പോകുന്നവർക്ക് നിരാശരാകേണ്ടി വരുന്നു എന്നുള്ളതാണ് വെളിപാടിന്റെ ഓണപ്പുതുമ. ഇവിടെ അനൂപ് മേനോൻ ലാലേട്ടനെയല്ല, ലാലേട്ടൻ അനൂപ് മേനോനെയാണ് അവതരിപ്പിക്കുന്നത് എന്നിടത്താണ് ഈ പായസം വെറൈറ്റി ആകുന്നത്. ലാലേട്ടന് ഇതിന്റെ വല്ല ആവശ്യവും ഉണ്ടോ എന്ന് ചോദിക്കുന്നില്ല, എല്ലാം സംഭവിക്കുകയാണല്ലോ, നമ്മൾ അതിന്റെ ഭാഗമാവുകയും, ആയിക്കോട്ടെ.
- ലാൽ ജോസ് ഉദാരമതിയായ ഒരു സംവിധായകനാണ്. അസ്സോസിയേറ്റുകൾക്കു പണി പഠിക്കാൻ സീനുകൾ എത്രയെണ്ണമാണ് വിട്ടുകൊടുത്തിരിക്കുന്നത്. ലാൽ ജോസ് എന്ന സംവിധായകനെ ഒരു മറവത്തൂർ കനവ് മുതൽ എനിക്കറിയാം. ആ ലാൽ ജോസാണ് ഈ വെളിപാടിന്റെ പുസ്തകം സംവിധാനം ചെയ്തതെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അങ്ങനെ അദ്ദേഹത്തെ കരിവാരിതേക്കാൻ ആരൊക്കെ ശ്രമിച്ചാലും ഞാൻ അതിനൊപ്പമില്ല. ഞാനറിയുന്ന അദ്ദേഹം ഇപ്പണി ചെയ്യില്ല.
- ചിലർ ഒന്നിച്ചിരുന്നെങ്കിൽ എന്ന് നമ്മൾ വല്ലാതെ ആഗ്രഹിക്കാറുണ്ട്. എന്നാൽ ഒന്നിച്ചു കഴിയുന്‌പോൾ ഇനി ഒന്നിക്കരുതേ എന്നും ആഗ്രഹിക്കാറുണ്ട്. പെട്ടെന്ന് ഓർമയിൽ വരുന്നത് പ്രിയദർശന്മമ്മൂട്ടി ടീമിന്റെ മേഘം എന്ന അത്തരമൊരു പഴയ ആഗ്രഹം ആണ്. പിന്നീട് അങ്ങനെയൊന്നു ആഗ്രഹിച്ചിട്ടില്ല, അതിനുള്ള ത്രാണി ഉണ്ടായിട്ടില്ല.
- തൊണ്ടിമുതലും ദൃക്‌സാക്ഷിയും പോലുള്ള ചിത്രങ്ങൾ വിജയിപ്പിച്ച പ്രേക്ഷകരുടെ മുന്നിലേക്കാണ് തന്റെ തിരക്കഥ ചലച്ചിത്രരൂപം പ്രാപിച്ചു എത്തുന്നതെന്നുള്ള സാമാന്യബോധം ബെന്നി പി നായരന്പലം ഇനിയെങ്കിലും അറിഞ്ഞിരിക്കേണ്ടതുണ്ട്. ഞങ്ങൾ ഒരുപാട് മാറിപ്പോയി. അതിനെ പൂർണമായും മനസ്സിലാക്കണം എന്ന് പറയുന്നില്ല, അതിനുള്ള ആത്മാർത്ഥമായ ഒരു ശ്രമം എങ്കിലും ഉണ്ടാകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണ്, അപേക്ഷിക്കുകയാണ്.
ഓൺലൈൻ ആയി ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ തീയറ്റർ മാറിപ്പോകുകയും ക്യാൻസലേഷൻ അനുവദിക്കാതിരിക്കുകയും പിന്നെ അതേ സിനിമയ്ക്ക് അതേ സമയം മറ്റൊരു തീയറ്ററിൽ ബുക് ചെയ്യുകയും ചെയ്ത, (ഭാര്യ അല്ല ടിക്കറ്റ് ബുക്ക് ചെയ്തതെന്ന് പറയാൻ പറഞ്ഞു), അങ്ങനെ രണ്ടു തീയറ്ററുകളിൽ സിനിമ കണ്ടിറങ്ങിയവന്റെ വെളിപാടുകൾ പറഞ്ഞാലും പറഞ്ഞാലും തീരാത്തതാണ്. തൽക്കാലം കൂടുതൽ ഒന്നും പറയുന്നില്ല.
Next Story