- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുപതാമത് ന്യൂ സൗത്ത് വെയിൽസ് ഹെൽത്ത് അവാർഡ്സിൽ ഫൈനലിസ്റ്റായി മലയാളി സോഷ്യൽ വർക്കർ; അപൂർവ്വ നേട്ടം കൈവരിച്ചത് വയനാട് സ്വദേശി
വയനാട്ടിൽ നിന്നുള്ള ഷിബു ജോൺ കീരിപ്പേല് അണ് ഈ അപൂർവ നേട്ടം കൈവരിച്ചത്. കഴിഞ്ഞ ഏഴ് വർഷകാലമായി ഷിബു നടത്തിയ പരീക്ഷണാർത്ഥത്തിൽ ഉള്ള പഠനത്തിലാണ് ഈ അംഗീകാരം ലഭിച്ചത്. ന്യൂ സൗത്ത് വെയിൽസ് ആരോഗ്യ നൂതന പരീക്ഷണ മേഖലയ്ക്ക് കീഴിൽ ഷിബു നടത്തിയ 'എ ട്രാഫിക് സിഗ്‌നൽസ് ഫ്രെയിംവർക്ക് ടു കപ്പാസിറ്റി അസൈമെന്റ് എന്ന ഗവേഷണത്തിലാണ് ഈ പദവി ഷിബുവിനെ തേടിയെത്തിയത്. കൂടാതെ ഡിമെൻഷ്യ രോഗികളുടെ മാനസികവും സാമൂഹികവുമായ ബുദ്ധിമുട്ടുകളെ നൂതനമായ രീതിയിൽ തിരിച്ചറിയുവാനുള്ള രണ്ടുവർഷത്തെ ഗവേഷണം പൂർത്തിയാക്കിയ ഷിബുവിന് ഈവർഷം മിഡ് നോർത്ത് കോസ്റ്റ് ഇന്നോവേഷൻ പുരസ്‌കാരം നൽകി ആദരിച്ചു. കഴിഞ്ഞ 8 വർഷക്കാലമായി കോഫ്സ് ഹാർബർ ഹോസ്പിറ്റലിലെ സോഷ്യൽ വർക്കറായി സേവനമനുഷ്ഠികുന്ന ഷിബുവിനെ തേടി ഒട്ടനവധി പുരസ്‌കാരങ്ങൾ എത്തിയിട്ടുണ്ട്. 2017ലെ ന്യൂ സൗത്ത് വെയിൽസ് റിസർച്ച് ഇംപാക്ട് അവാർഡു കഴിഞ്ഞവർഷം ഷിബു കരസ്ഥമാക്കി. ന്യൂ സൗത്ത് വെയിൽസ് അവാർഡ് ചടങ്ങിൽ ഷിബു വരുന്ന മാസം അതിഥിയായി പങ്കെടുക്കും.
വയനാട്ടിൽ നിന്നുള്ള ഷിബു ജോൺ കീരിപ്പേല് അണ് ഈ അപൂർവ നേട്ടം കൈവരിച്ചത്. കഴിഞ്ഞ ഏഴ് വർഷകാലമായി ഷിബു നടത്തിയ പരീക്ഷണാർത്ഥത്തിൽ ഉള്ള പഠനത്തിലാണ് ഈ അംഗീകാരം ലഭിച്ചത്. ന്യൂ സൗത്ത് വെയിൽസ് ആരോഗ്യ നൂതന പരീക്ഷണ മേഖലയ്ക്ക് കീഴിൽ ഷിബു നടത്തിയ 'എ ട്രാഫിക് സിഗ്‌നൽസ് ഫ്രെയിംവർക്ക് ടു കപ്പാസിറ്റി അസൈമെന്റ് എന്ന ഗവേഷണത്തിലാണ് ഈ പദവി ഷിബുവിനെ തേടിയെത്തിയത്.
കൂടാതെ ഡിമെൻഷ്യ രോഗികളുടെ മാനസികവും സാമൂഹികവുമായ ബുദ്ധിമുട്ടുകളെ നൂതനമായ രീതിയിൽ തിരിച്ചറിയുവാനുള്ള രണ്ടുവർഷത്തെ ഗവേഷണം പൂർത്തിയാക്കിയ ഷിബുവിന് ഈവർഷം മിഡ് നോർത്ത് കോസ്റ്റ് ഇന്നോവേഷൻ പുരസ്‌കാരം നൽകി ആദരിച്ചു.
കഴിഞ്ഞ 8 വർഷക്കാലമായി കോഫ്സ് ഹാർബർ ഹോസ്പിറ്റലിലെ സോഷ്യൽ വർക്കറായി സേവനമനുഷ്ഠികുന്ന ഷിബുവിനെ തേടി ഒട്ടനവധി പുരസ്‌കാരങ്ങൾ എത്തിയിട്ടുണ്ട്. 2017ലെ ന്യൂ സൗത്ത് വെയിൽസ് റിസർച്ച് ഇംപാക്ട് അവാർഡു കഴിഞ്ഞവർഷം ഷിബു കരസ്ഥമാക്കി. ന്യൂ സൗത്ത് വെയിൽസ് അവാർഡ് ചടങ്ങിൽ ഷിബു വരുന്ന മാസം അതിഥിയായി പങ്കെടുക്കും.