മനാമ: രോഗ ലക്ഷണമില്ലാത്തവർക്കും യാത്രക്കാർക്കുമായി ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററിൽ കോവിഡ്-19 ആർടി-പിസിആർ പരിശോധന തുടങ്ങി.

വ്യക്തിഗത പരിശോധനക്ക് 25 ദിനാറാണ് ചാർജ്. യാത്രക്കാർക്കും കോർപ്പറേറ്റ് ടീമുകൾക്കുമായി 18 ദിനാറിന്റെ പരിശോധന പാക്കേജും ലഭ്യമാണെന്ന് മാനേജ്മെന്റ് വാർത്താകുറിപ്പിൽ അറിയിച്ചു.

ആരോഗ്യ മന്ത്രാലയം അംഗീകരിച്ച സ്വകാര്യ ലബോറട്ടറിയുടെ സഹകരണത്തോടെയാണ് കോവിഡ്-19 പരിശോധന നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് 17288000, വാട്സ്ആപ്പ്:16171819

രോഗ ലക്ഷണമുള്ളവർക്ക് കഴിഞ്ഞ മെയ് മുതൽ ഷിഫയിൽ ആർടി-പിസിആർ പരിശോധനയുണ്ട്. അത് തുടരുമെന്നും മാനേജ്മെന്റ് അറിയിച്ചു