ഷിഫ അൽജസീറ മെഡിക്കൽഗ്രൂപ്പിന്റെ പതിനഞ്ചാമത് എക്‌സലൻസി അവാർഡിനർഹരായവരിൽ ബഹ്‌റിൻ മലയാളിയും. ബഹ്‌റിനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും മലയാളി ബിസിനസ് ഫോറം ജനറൽ സെക്രട്ടറിയുമായ ബഷീർ അമ്പലായി ആണ് അവാർഡിന് അർഹനായത്. ഇദ്ദേഹത്തോടൊപ്പം പ്രമുഖ ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, കമൽഹാസൻ തുടങ്ങി വിവിധ മേഖലകളിൽ വ്യക്ത മുദ്ര പതിപ്പിച്ച 14 പേർ അവാർഡിന് അർഹരായി.

ബഷീർ തനിക്ക് ലഭിച്ച അഞ്ച ലക്ഷം രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കി വക്കുന്നതായും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ 21 വർഷമായി ഇദ്ദേഹം ബഹ്‌റിനിൽ നടത്തിവരുന്ന സാമൂഹ്യ സേവനത്തിന് ലഭിച്ച അംഗീകാരമാണ് പുരസ്‌കാരം. 2009 ൽ രാഷ്ട്രപതി പ്രതിഭാ പട്ടിലീൽ നിന്നും യുവ പ്രവാസി രത്‌ന പുരസ്‌കാരം നേടിയ ബഷീർ അമ്പലായി മലപ്പുറം വെളിയംകോട് സ്വദേശിയാണ്.