മനാമ: ഷിഫ അൽ ജസീറ ന്യൂ മെഡിക്കൽ സെന്റർ ഉദ്ഘാടനം പ്രമുഖരുടെ സാന്നിധ്യത്തിൽ ബഹ്റൈൻ ആരോഗ്യ മന്ത്രി ഫയീഖ ബിൻത് സഈദ് അൽ സാലേ നിർവ്വഹിച്ചു. എൻഎച്ച്ആർഎ സിഇഒ ഡോ. മറിയം ജലാഹ്മ വിശിഷ്ടാതിഥിയായി.

ഉദ്ഘടന ശേഷം മന്ത്രിയും ഡോ. മറിയം ജലാഹ്മയും ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ കെട്ടിടം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. മികച്ച ആധുനിക സൗകര്യത്തോടെയുള്ള മെഡിക്കൽ സെന്റർ ബഹ്റൈനിലെ ജനങ്ങൾക്ക് ഒരു മുതൽ കൂട്ടാണെന്നും സൗകര്യങ്ങൾ മതിപ്പു നൽകുന്നതായും മന്ത്രി പ്രതികരിച്ചു. ഇത്തരം മെഡിക്കൽ സെന്ററുകളും സംവിധാനങ്ങളുമാണ് തങ്ങൾ പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ജനങ്ങൾക്ക് ഏറ്റവും മികച്ച ആധുനിക ചികിത്സ ഉറപ്പുവരുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. അത്തരം ശ്രമങ്ങൾക്ക് സർക്കാരിന്റെ എല്ലാവിധ പിൻതുണയും ഉണ്ടാകും. ആധുനിക രീതിയിൽ സജ്ജീകരിച്ച ഷിഫ മെഡിക്കൽ സെന്റർ അത്തരത്തിലുള്ളതാണ്. സ്വകാര്യ മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾക്കും ഇതു കാരണമാകും. ജിസിസിയിൽ ആരോഗ്യ മേഖലയിൽ ഏറ്റവും മികച്ച ചികിത്സാ സംവിധാനങ്ങളാണ് ബഹ്റൈനുള്ളതെന്നു മന്ത്രി ചൂണ്ടിക്കാട്ടി.

ന്യൂ ഷിഫ മെഡിക്കൽ സെന്റർ മാനേജ്മെന്റിനെ ഈ അവസരത്തിൽ അഭിനന്ദിക്കുന്നതായി എൻഎച്ച്ആർഎ സിഇഒ മറിയം ജലാഹ്മ പറഞ്ഞു. സൗകര്യങ്ങൾ, ഉപകരണങ്ങൾ, കെട്ടിടം, എൻജിനീയറിങ്, വിശലമായ ഇടങ്ങൾ ഇങ്ങിനെ എല്ലാതലത്തിലും ഈ മേഖലയിലെ നിക്ഷേപകർക്ക് പുതിയ ഷിഫ മെഡിക്കൽ സെന്റർ ഒരു അതുല്യ മോഡലാണെന്ന് മറിയം ജലാഹ്മ വ്യക്തമാക്കി. ഇതിന്റെ വലിപ്പത്തിൽ എനിക്കു വളരെയധികം മതിപ്പു തോന്നുന്നു. കാരണം മധ്യ മനാമയിലാണ് ഇത് സ്ഥിതി ചെയ്യുന്നത് എന്നത് വളരെയധികം പ്രധാന്യമർഹിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇവിടുത്തെ ജനങ്ങളുടെ ആവശ്യങ്ങേളാട് സമുചിതമായി അഭിസംബോധന ചെയ്യാനാകും. ഇത് ഒരു മൾട്ടി സപെഷ്യാലിറ്റി മെഡിക്കൽ സെന്റർ ആണെന്നത് ശ്രദ്ധേയമാണ്.

മെനർസർജറി ഉൾപ്പെടെ വിപുല സൗകര്യങ്ങൾ ഉണ്ട്. ഡേ കെയർ സെന്റർ ഉൾപ്പെടെയായി വിപുലീകരിക്കാനാകുമെന്നും അവർ പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ മനാമ എംപി അബ്ദഒൽ വാഹിദ് കറാത്ത, മുൻ എംപി ഹസൻ ബുക്കമാസ്, ഷിഫ സിഇഒയും ഡയരക്ടറുമായ ഹബീബ്റഹ്മാൻ, ഡയരക്ടർ ഷബീർ അലി, മെഡിക്കൽ ഡയരക്ടർ ഡോ. സൽമാൻ ഗരീബ്, മെഡിക്കൽ അഡ്‌മിനിസ്ട്രേറ്റർ ഡോ. ഷംനാദ്, കൺസൾട്ടന്റ് ഡോ. സുജീത് ലാൽ, ഷിഫ അൽ ജസീറ റിയാദ് ജനറൽ മാനേജർ ഹംസ പൂക്കയിൽ, നസീം ജിദ്ദ മെഡിക്കൽ സെന്റർ ജനറൽ മാനേജർ കെടി യൂനസ്, ന്യൂ ഗുലൈയ്ൽ പോളി ക്ലിനിക്ക് ജനറൽ മാനേജർ ഹർഷാദ് നൗഫൽ, ബഹ്റൈനിലെ സാമൂഹ്യ, സാംസ്‌കാരിക പ്രവർത്തകർ, ഷിഫ അ്ഡ്മിനിസ്ട്രേഷൻ മാനേജർമാർ തുടങ്ങിയവർ പങ്കെടുത്തു.ഉദ്ഘാടനത്തോടനുബന്ധിച്ച അറബിക, ബോളിവുഡ് നൃത്തങ്ങളും ഗാനമേളയും അരമങ്ങറി.