ദുബൈ: സയ്യിദ് ഇന്റർനാഷണൽ സമ്മിറ്റിന്റെ ഭാഗമായി ഷാർജാ പുസ്തകോത്സവത്തിൽ നന്മയുടെ ജീവിതം: സയ്യിദ് ശിഹാബ് ജീവചരിത്രത്രയം പ്രകാശനം ചെയ്തു. അറബിക്, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിൽ പ്രസിദ്ധീകരിച്ച മൂന്ന് പുസ്തകങ്ങളും ഇന്റലക്ച്വൽ ഹാളിൽ തിങ്ങിനിറഞ്ഞ നൂറു കണക്കിന് പേരെ സാക്ഷിനിർത്തിയായിരുന്നു അക്ഷര നഗരിയിൽപ്രോജ്വല പ്രകാശനം. എന്നിവരാണ് പ്രകാശനം ചെയ്തത്.

അറബി ജീവചരിത്ര ഗ്രന്ഥമായ 'ഫീ ദിഖ് രി സയ്യിദ് ശിഹാബ്' എന്ന ഈ പുസ്തകം നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി H.H ശൈഖ് അബ്ദുള്ള ബിൻ മുഹമ്മദ് അൽ ഖാസിമി (ചീഫ് ഓഫ് ജനറൽ അഥോറിറ്റി ഓഫ് ഇസ്ലാമിക് ഷാർജ) റാഷിദ് അസ്ലമിന് നൽകി പ്രകാശനം ചെയ്തു. അറബ്, മലയാളം ആനുകാലികങ്ങളിൽ എഴുത്തുകാരനും അറബി സാഹിത്യത്തിലും ഫിലോസഫിയിലും ഗവേഷകനുമായ ബഹുഭാഷാപണ്ഡിതൻ കെ.എം അലാവുദ്ധീൻ ഹുദവിയാണ് ഈ പുസ്തകം എഴുതിയത്.

സ്ലോഗൻസ് ഓഫ് ദ സേജ് എന്ന് പേരിട്ട ഇഗ്ലീഷ് പുസ്തകം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഇസ്മായിൽ അൽ റൈഫിക്ക് നൽകി പ്രകാശനം ചെയ്തു. ഈ പുസ്തകമെഴുതിയത് പ്രശസ്ത ഇംഗ്ലീഷ് കവിയും സാഹിത്യകാരനും യുഎഇയിൽ താമസക്കാരനുമായ മുജീബ് ജയ്ഹൂൺ ആണ്.

ചിത്രകഥാരൂപത്തിൽ ആദ്യമായി പുറത്തിറങ്ങുന്ന സയ്യിദ് ശിഹാബിന്റെ ജീവിതം വരച്ചിടുന്നതെന്ന മൂന്നാമത്തെ പുസ്തകമായ സ്നേഹാക്ഷരക്കൂട്ടിലെ ശിഹാബ് തങ്ങൾഎന്ന മലയാള പുസ്തകത്തിന്റെ പ്രകാശനം ഡോ: എം.കെ മുനീർ ഡോ:പി.എ ഇബ്രാഹിം ഹാജിക്ക് നൽകി നിരവ്വഹിച്ചു. പി.കെ അൻവർ നഹയുടെ ആശയത്തിന് സ്നേഹാക്ഷരക്കൂട്ടിലെ ശിഹാബ് തങ്ങൾ എന്ന് പേരിട്ട് ഈ പുസ്തകത്തിന്റെ' രചന നിർവ്വഹിച്ചത് പ്രമുഖ മാധ്യമ പ്രവർത്തകനും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവുമായ ഇ. സാദിഖലിയാണ്. മാവേലിക്കര രാജാ രവിവർമ ഫൈൻ ആർട്ട്സ് കോളേജിലെ വകുപ്പ് തലവൻ രഞ്ജിത്താണ് ആശയസംയോജനം.

വ്യാഴാഴ്ച രാത്രി 9.30ന് ഷാർജ പുസ്തകോത്സവ വേദിയിലെ ഇന്റലക്ച്വൽ ഹാളിൽ നടന്ന പരിപാടിയിൽ ഷംസുദ്ദീൻ ബിൻ മൊഹിയുദ്ദീൻ മുഖ്യാതിഥിയായിരുന്നു. മൂന്ന് പുസ്തകങ്ങളെ കുറിച്ചു ശിഹാബ് തങ്ങൾ ഇന്റർനാഷണൽ സമ്മിറ്റ് ചെയർമാൻ പി.കെ അൻവർ നഹ സംസാരിച്ചു.ചെമ്മുക്കൻ യാഹുമോൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ മുസ്ലിം ലീഗ് നേതാക്കളായ സി.പി ബാവഹാജി, എം.എ യൂനുസ് കുഞ്ഞ്,യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് ഡോ:പുത്തൂർ റഹ്മാൻ,ജന:സെക്രട്ടറി ഇബ്രാഹിം എളേറ്റിൽ,ദുബൈ കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി,റാഷിദ് ഗസ്സാലി,കെ.എച്ച്.എം അഷ്റഫ്, സജീർ ഖാൻ,സി.കെ മജീദ്, മുസ്തഫ തിരൂർ,ആവയിൽ ഉമ്മർ,ആർ.ശുക്കൂർ എന്നിവർ സംബന്ദിച്ചു.അലവികുട്ടി ഹുദവി ഷിയാസ് അഹമ്മദ്,വി.കെ റഷീദ് എന്നിവർ അവതരകരയിരുന്നു.പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.വി നാസർ നന്ദി പറഞ്ഞു.