- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ഐ എസ് വാർത്താകാലത്തെ ശിഹാബ് തങ്ങൾ സ്മരണ
വർത്തമാന കേരളീയ മതേതര പരിസരം ഭീതിനിറഞ്ഞതാണ്. ഐഎസ്‌ഐഎസിലേക്ക് ആളുകളെ റിക്രൂട്ടു ചെയുന്നു എന്ന വാർത്തയും നേരത്തെ കേരളത്തിന്റെ പൊതു ഇടത്തിൽ വീശി അടിച്ച ലൗവ് ജിഹാദും ചേർത്തുള്ള വാർത്തകൾ, കേരളത്തിലെ മുസ്ലിം സമൂഹത്തെ പ്രതി സ്ഥാനത്തു നിർത്തിയുള്ള ചർച്ചകൾ അരങ്ങു തകർക്കുക്കയാണ്. എന്നാൽ കേരളത്തിൽ നിന്നും ദുരൂഹമായി തിരോഭവിച്ച 21 ചെറുപ്പക്കാർ, ഐ എസ് ഐ എസിന്റെ യഥാർത്ഥ ലക്ഷ്യം പോലെ അല്ലേൽ ആരാണ് ഐ എസ് ഐ എസ് എന്ന പോലെ തന്നെ ദുരൂഹമാണ് അവർ എങ്ങോട്ടു പോയന്നതും. അവർ സ്വർഗ്ഗ രാജ്യം തേടി പോയപ്പോൾ അതിന്റെ പേരിൽ ഇവിടെ നരകിക്കുകന്നത് അവരുടെ കുടുംബങ്ങളും സുഹൃത്തുക്കളുമാണ്. എന്നാൽ 92 നു ശേഷം ഇന്ത്യൻ മുസ്ലിമുകൾ ഏറ്റവും അരക്ഷിതമായ ഒരു കാലഘട്ടത്തിലൂടെയാണ് വർത്തമാന ഇന്ത്യ കടന്നു പോകുന്നത്. കേന്ദ്രത്തിൽ സംഘപരിവാർ ഭരണകൂടം, അധികാരത്തിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കാൻ ഉള്ള തത്രപ്പാടിലാണ്. അതിന്റെ മുന്നിൽ മതന്യൂനപക്ഷങ്ങളും ദളിതുകളും പകച്ചു നിൽക്കുകയാണ്. സംഘപരിവാർ ശക്തികളുടെ അക്രമങ്ങളെ ചൂണ്ടി, ഭ
വർത്തമാന കേരളീയ മതേതര പരിസരം ഭീതിനിറഞ്ഞതാണ്. ഐഎസ്‌ഐഎസിലേക്ക് ആളുകളെ റിക്രൂട്ടു ചെയുന്നു എന്ന വാർത്തയും നേരത്തെ കേരളത്തിന്റെ പൊതു ഇടത്തിൽ വീശി അടിച്ച ലൗവ് ജിഹാദും ചേർത്തുള്ള വാർത്തകൾ, കേരളത്തിലെ മുസ്ലിം സമൂഹത്തെ പ്രതി സ്ഥാനത്തു നിർത്തിയുള്ള ചർച്ചകൾ അരങ്ങു തകർക്കുക്കയാണ്.
എന്നാൽ കേരളത്തിൽ നിന്നും ദുരൂഹമായി തിരോഭവിച്ച 21 ചെറുപ്പക്കാർ, ഐ എസ് ഐ എസിന്റെ യഥാർത്ഥ ലക്ഷ്യം പോലെ അല്ലേൽ ആരാണ് ഐ എസ് ഐ എസ് എന്ന പോലെ തന്നെ ദുരൂഹമാണ് അവർ എങ്ങോട്ടു പോയന്നതും. അവർ സ്വർഗ്ഗ രാജ്യം തേടി പോയപ്പോൾ അതിന്റെ പേരിൽ ഇവിടെ നരകിക്കുകന്നത് അവരുടെ കുടുംബങ്ങളും സുഹൃത്തുക്കളുമാണ്.
എന്നാൽ 92 നു ശേഷം ഇന്ത്യൻ മുസ്ലിമുകൾ ഏറ്റവും അരക്ഷിതമായ ഒരു കാലഘട്ടത്തിലൂടെയാണ് വർത്തമാന ഇന്ത്യ കടന്നു പോകുന്നത്. കേന്ദ്രത്തിൽ സംഘപരിവാർ ഭരണകൂടം, അധികാരത്തിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കാൻ ഉള്ള തത്രപ്പാടിലാണ്. അതിന്റെ മുന്നിൽ മതന്യൂനപക്ഷങ്ങളും ദളിതുകളും പകച്ചു നിൽക്കുകയാണ്.
സംഘപരിവാർ ശക്തികളുടെ അക്രമങ്ങളെ ചൂണ്ടി, ഭരണകൂട ഭീകരതയെ കാണിച്ചു കൊണ്ട് ഭയവിഹുലരായ ഇന്ത്യൻ ന്യൂനസമുദായ അംഗങ്ങളെ രക്ഷകരുടെ മുഖം മൂടി അണിഞ്ഞ തീവ്ര വർഗ്ഗീയവിഘടനശക്തികൾ കൂടുതൽ അരക്ഷിത ബോധം സൃഷ്ടിച്ചു അവരെ വഴി തെറ്റിക്കാനുള്ള ശ്രമവും നടക്കുന്നു.
ഒരു വശത്തു വിശ്വാസകർമ്മ ശാസ്ത്ര തീവ്ര നിലപാടുകൾ രൂപപ്പെടുത്തി നാളയുടെ രാജ്യത്തിന്റെയും സമുദായത്തിന്റെയും ഭാഗധേയം നിർണയിക്കേണ്ട അഭ്യസ്ഥ. വിദ്യരായ ചെറുപ്പക്കാരെ ആട് മേക്കാനും മറ്റും രാജ്യം വീടാന് മാത്രം വികലമായ രീതിയിൽ മതം പഠിപ്പിച്ചു മസ്തിഷ്‌ക പ്രക്ഷാളനം നടത്തുന്നു.
തട്ടമിട്ടവളെ, പർദ്ദ ധരിച്ചവളെ, തൊപ്പി വച്ചവനെ, താടി വളർത്തിയവനെ എല്ലാം സംശയത്തോടെ സന്ദേഹത്തോടെ ഇതര സഹോദരൻ മാർ നോക്കുന്ന അകൽച്ച വർദ്ദിച്ച അവസ്ഥ, അകൽച്ചയുടെ അളവിലും കൂടിയ അപകർഷതാബോധം മുസ്ലിം ന്യൂനപക്ഷത്തെ പിടികൂടിയിരിക്കുന്നു.
ഇവിടെ നെടുങ്കൻ പ്രസ്താവനകളും ഇടിവെട്ട് പ്രഭാഷണങ്ങളെക്കാളും, സമൂഹം ആവശ്യപ്പെടുന്നത് ഒരു സോഷ്യൽ എഞ്ചിനീറിങ് ആണ്. പഴയ സനേഹവും സൗഹൃദവും വീണ്ടെടുക്കാൻ തക്ക സാമൂഹിക ഇടപെടലാണ്. എന്റെ ഓർമ്മയിൽ കുന്നത്തുകാവ് പൂരത്തിന് സ്രാവ് വാങ്ങാത്ത ബാല്യ കാലത്തെ ഉത്സവവും കടന്ന് പോയിട്ടില്ല. നാരായണേട്ടൻ പഴവും പപ്പടവും കൊണ്ട് തരാത്ത ഒരു ഓണവും ആഘോഷിച്ചിട്ടില്ല ഉമ്മ ഉണ്ടാകുന്ന ഉണ്ണിയപ്പം തങ്ക ചേച്ചിക്കു കൊടുക്കാതെ എന്റെ വീട്ടിൽ ഒരു പെരുന്നാളും ഉണ്ടിട്ടില്ല. അതെ ആ പഴയ കാലം നമുക്ക് തിരിച്ചു പിടിക്കണം.
ഇവിടെ മുസ്ലിം ലീഗ് നും അതിന്റെ പോഷക ഘടകങ്ങൾക്കും വലിയ ബാധ്യത യും കടമയും ഉണ്ട്. മതത്തിന്റെ അധികരിപ്പിക്കലിന് എതിരെ തീവ്ര വാദ ആശയ പ്രചാരണങ്ങളെ എതിർത്ത് തോൽപിക്കാൻ മുസ്ലിം ലീഗ് നേക്കാൾ ഏറെ അതിന്റെ യുവജന പ്രസ്ഥാന മായ മുസ്ലിം യൂത്ത് ലീഗിനു നിർവഹിക്കാൻ ഉണ്ട്. ക്ഷുഭിത യൗവ്വനത്തെ സാമൂഹിക യാഥാർത്യങ്ങളെ പഠിപ്പിച്ചു ബഹുസ്വര സമൂഹത്തിൽ തികഞ്ഞ മതേതര വാദി യായി ജീവിക്കാൻ ബഹിസ്വരതയെ ബഹുമാനിക്കാൻ, ഒറ്റയ്ക്ക് അടച്ചിട്ട മുറിയിൽ പോലും സെക്കുലർ ആകാൻ, മുസ്ലിം സമൂഹത്തിനു മാർഗ്ഗ ദർശി യായി നില കൊള്ളേണ്ടതുണ്ട്. കഴിഞ്ഞ ദിവസം കെ എം ഷാജി എം എൽ എ പറഞ്ഞത് പോലെ ഫാസിസ്റ്റു വിരുദ്ധ കൂട്ടായ്മയുടെയും സമുദായ ഐക്യത്തിന്റെയും മറപിടിച്ചു മതതീവ്രവാദികളും മതരാഷ്ട്രവാദികളും മുഖ്യധാരയോടൊപ്പം നിന്ന് സമൂഹത്തിൽ മാന്യത നേടാൻ ശ്രമിക്കുന്നത് ദീർഘ വീക്ഷണത്തോടെയും ജാഗ്രതയുടെയും കാണേണ്ടതുണ്ട്.
92 ലെ സാഹചര്യത്തിൽ കേരളത്തിന് അല്ല ഇന്ത്യക്ക് തന്നെ അഭിമാനമായി മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ രണ്ടു വരിക്ക് സംസ്ഥാനത്തെ സമാധാനാന്തരീക്ഷം കാത്ത് സൂക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. ശിഹാബ് തങ്ങളെ പോലെ ഒരു മഹാമാനുഷി ഇട്ടേച്ചു പോയ നന്മകളെ കേരള ജനത ഏറ്റെടുക്കണം.
ശിഹാബ് തങ്ങൾ കാലത്തിന്റെ വിളിക്കു ഉത്തരം നൽകിയ മതേതര കേരളത്തിന്റെ ഏറുമാടത്തിലെ കണ്ണിമ വെട്ടാത്ത കാവൽക്കാരനായിരുന്നു. അദ്ദേഹം ഈ ലോകത്തോട് വിടപറയുമ്പോ ആ ഏറുമാടത്തിലൊരു വിളക്ക് കൊളുത്തി വച്ചിട്ടുണ്ട്. വർത്തമാന കൈരളിയിലെ കാറും കാറ്റും കോളും അതിനെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുമ്പോൾ കെടുത്തുമാർ ഉറക്കെ ഭീതി യുടെ കാറ്റു ആഞ്ഞു വീശുമ്പോൾ ശിഹാബ് തങ്ങളെ സ്‌നേഹിക്കുന്നവരുടെ കടമയാണ് ആ വിളക്ക് കൂടുതൽ ശോഭയോടെ പ്രക്ഷിപ്പിക്കാൻ.
വീണ്ടും ഒരു ഓഗസ്റ്റ് 1 കടന്നു വരുമ്പോൾ ശിഹാബ് തങ്ങൾ ഓർമ്മകൾ മുസ്ലിം ലീഗുകാരനെ, അതിലുപരി ഓരോ മലയാളിയെ ഉണർത്തേണ്ടത് നമ്മുടെ ഈ ദൈവത്തിന്റെ സ്വന്തം നാടായ ഭൂമിയിലെ സ്വർഗ്ഗത്തിലെ വൈവിധ്യങ്ങളുടെ സംരക്ഷിക്കാനുള്ള ബാധ്യതയെ കുറിച്ചാണ്.