- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചാബ് കിങ്‌സ് 'നോക്കൗട്ട് ഘട്ടത്തിലേക്കു യോഗ്യത നേടാഞ്ഞതിന് അച്ഛൻ എന്നെ നോക്കൗട്ട് ചെയ്തു' എന്ന് ശിഖർ ധവാൻ; മർദിക്കുന്നതിന്റെ വിഡോയോ റീൽസും പങ്കുവച്ച് താരം
മുംബൈ: ഐപിഎൽ പ്ലേ ഓഫ് കാണാതെ പഞ്ചാബ് കിങ്‌സ് പുറത്തായതിനു പിന്നാലെ ഓപ്പണർ ശിഖർ ധവാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ ഏറ്റെടുത്ത് ആരാധകർ. പഞ്ചാബിനെ പ്ലേ ഓഫിലേക്ക് നയിക്കാൻ കഴിയാതിരുന്നതോടെ വീട്ടിൽ നിന്ന് കണക്കിന് കിട്ടിയെന്ന് താരം തമാശയായി പറയുന്നു.
ധവാൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്. ധവാനെ അച്ഛൻ തമാശയോടെ അടിക്കുന്നതും തൊഴിക്കുന്നതുമാണ് വീഡിയോയിൽ. അടിയേറ്റ ധവാൻ നിലത്ത് വീഴുന്നതായും അഭിനയിക്കുന്നുണ്ട്. വീഡിയോക്ക് താരം നൽകിയ ക്യാപ്ഷൻ രസകരമായിരുന്നു. 'പ്ലേ ഓഫിലേക്ക് യോഗ്യത നേടാൻ സാധിക്കാത്തതിന് അച്ഛന്റെ വക അടിയും തൊഴിയും' എന്നുള്ള അർത്ഥത്തിലാണ് ധവാൻ ക്യാപ്ഷനിട്ടിരിക്കുന്നത്. രസകരമായ വീഡിയോ കാണാം...
പ്ലേ ഓഫ് കാണാതെ പഞ്ചാബ് കിങ്‌സ് പുറത്തായതിനു പിന്നാലെ തന്നെ മർദിച്ച് അവശനാക്കിയെന്നു വെളിപ്പെടുത്തിയ ധവാൻ, 'നോക്കൗട്ട് ഘട്ടത്തിലേക്കു യോഗ്യത നേടാഞ്ഞതിന് അച്ഛൻ എന്നെ നോക്കൗട്ട് ചെയ്തു' എന്ന അടിക്കുറിപ്പോടെയാണ് അച്ഛൻ 'തലങ്ങും വിലങ്ങും' മർദിക്കുന്നതിന്റെ വിഡോയോ റീൽസും ധവാൻ പങ്കുവച്ചത്. ഇരുവരും മത്സരിച്ച് അഭിനയിച്ച വിഡിയോ സഹതാരങ്ങളും ആരാധകരും ഏറ്റെടുത്തു.
മുൻ ഇന്ത്യൻ താരങ്ങളായ ഇർഫാൻ പഠാൻ, ഹർഭജൻ സിങ്, പഞ്ചാബ് കിങ്‌സ് താരം ഹർപ്രീത് ബ്രാർ തുടങ്ങിയവർ വിഡിയോയ്ക്ക് കമന്റുമായെത്തി. അച്ഛൻ താങ്കെളെക്കാൾ വളരെ മികച്ച നടനാണെന്നായിരുന്നു ഹർഭജൻ സിങ്ങിന്റെ കമന്റ്.
ഐപിഎൽ 15-ാം സീസണിലെ റൺവേട്ടക്കാരുടെ പട്ടികയിൽ നാലാം സ്ഥാനത്തുണ്ട് പഞ്ചാബ് കിങ്സിന്റെ ശിഖർ ധവാൻ. 14 മത്സരങ്ങളിൽ 460 റൺസാണ് ധവാൻ നേടിയത്. 38.33 റൺസ് ശരാശരിയും 122.66 സ്ട്രൈക്കറ്റ് റേറ്റുമാണ് ധവാനുള്ളത്. ലിയാം ലിവിങ്സ്റ്റാണ് ആദ്യ പത്തിലുള്ള മറ്റൊരു പഞ്ചാബ് താരം. 14 മത്സരങ്ങളിൽ 437 റൺസെടുക്കാൻ ലിങ്സ്റ്റണ് സാധിച്ചിരുന്നു. ഇരുവരും തിളങ്ങിയിട്ടും പഞ്ചാബിന് പ്ലേ ഓഫിലേക്ക് കടക്കാൻ സാധിച്ചിരുന്നില്ല. ആറാം സ്ഥാനത്താണ് പഞ്ചാബ് സീസൺ അവസാനിപ്പിച്ചത്. 14 മത്സരങ്ങളിൽ ഏഴ് വീതം ജയവും തോൽവിയുമാണ് പഞ്ചാബിനുള്ളത്.
മുൻ ഫ്രാഞ്ചൈസിയായ ഡൽഹി റിലീസ് ചെയ്ത ധവാനെ ഇത്തവണത്തെ ഐപിഎൽ മെഗാ താരലേലത്തിലാണു പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. എന്നാൽ ഐപിഎൽ സീസണിൽ മികച്ച പ്രകടനം നടത്തിയിട്ടും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സിലക്ടർമാർ ധവാനെ ഉൾപ്പെടുത്തിയിരുന്നില്ല. ടീമിൽ ഇടമുണ്ടാകില്ലെന്ന കാര്യം ഔദ്യോഗിക പ്രഖ്യാപനത്തിനു മുൻപുതന്നെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് ധവാനെ അറിയിച്ചിരുന്നതായുള്ള ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.