- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലിമുരുകന് പിന്നാലെ പുലിയെ പിടിക്കാൻ നമ്പരുകളുമായി ശിക്കാരി ശംഭുവും; കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ ട്രയിലർ കാണാം
കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് ഒരുക്കുന്ന പുതിയ ചിത്രമായ 'ശിക്കാരി ശംഭു'വിന്റെ ട്രെയിലർ പുറത്തിറങ്ങി. ഒന്നേമുക്കാൽ മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ ചാക്കോച്ചൻ തന്നെയാണ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. കുഞ്ചാക്കോ ബോബൻ പുലി വേട്ടക്കാരനായി എത്തുന്ന ചിത്രമാണ് ശിക്കാരി ശംഭു. കോമഡിക്കും ഫാന്റസിക്കും ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാണ്.ഓർഡിനറി, മധുരനാരങ്ങ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തതും സുഗീത് തന്നെയാണ്. ശിവദയാണ് ചിത്രത്തിലെ നായിക. വിഷ്ണു ഉണ്ണികൃഷ്ണൻ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സന്തോഷ് വർമ്മയുടെ വരികൾക്ക് ശ്രീജിത് ഇടവനയാണ് സംഗീതം പകർന്നത്. ഏയ്ഞ്ചൽ മരിയ സിനിമാസിന്റെ ബാനറിൽ എസ്.കെ. ലോറൻസാണ് ചിത്രം നിർമ്മിക്കുന്നത്.
കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് ഒരുക്കുന്ന പുതിയ ചിത്രമായ 'ശിക്കാരി ശംഭു'വിന്റെ ട്രെയിലർ പുറത്തിറങ്ങി. ഒന്നേമുക്കാൽ മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ ചാക്കോച്ചൻ തന്നെയാണ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്.
കുഞ്ചാക്കോ ബോബൻ പുലി വേട്ടക്കാരനായി എത്തുന്ന ചിത്രമാണ് ശിക്കാരി ശംഭു. കോമഡിക്കും ഫാന്റസിക്കും ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാണ്.
ഓർഡിനറി, മധുരനാരങ്ങ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തതും സുഗീത് തന്നെയാണ്. ശിവദയാണ് ചിത്രത്തിലെ നായിക. വിഷ്ണു ഉണ്ണികൃഷ്ണൻ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സന്തോഷ് വർമ്മയുടെ വരികൾക്ക് ശ്രീജിത് ഇടവനയാണ് സംഗീതം പകർന്നത്. ഏയ്ഞ്ചൽ മരിയ സിനിമാസിന്റെ ബാനറിൽ എസ്.കെ. ലോറൻസാണ് ചിത്രം നിർമ്മിക്കുന്നത്.



