മുംബൈ:ഫാഷന്റെ പറുദീസയാണല്ലോ ബോളിവുഡ്. പരീക്ഷണങ്ങൾ നടത്താൻ ഒരു മടിയുമില്ല താരങ്ങൾക്ക്. ഏറ്റവുമൊടുവിൽ ഫാഷൻ പ്രദർശനം വഴി ആരാധകരെ ഞെട്ടിച്ചത് നടി ശിൽപ ഷെട്ടിയാണ്.

സ്‌കർട്ടിന്റെ വില നാൽപ്പത്തേഴായിരം രൂപ. വില കേട്ടു പലരും വാപൊളിച്ചിരിക്കുകയാണ്. ഈ കീറിയ മഞ്ഞ തുണിക്കു നാൽപ്പത്തേഴായിരമോ എന്നു പറഞ്ഞ് ചിലർ അന്തം വിട്ടു. ടവ്വൽ ഉടുത്തു ചുറ്റുന്നതിനാണോ ഇത്രയും രൂപയെന്ന് ചിലർ ചോദിക്കുന്നുണ്ട്.
ഫ്രഞ്ച് ബ്രാൻഡായ ജാക്യുമസിന്റെ ഹൈ സ്ലിറ്റ് സ്‌കർട്ടാണ് ശിൽപ ധരിച്ചിരിക്കുന്നത്.