ഷ്ടപ്രണയം പലരുടേയും ജീവിതത്തിലെ മറക്കാനാവാത്ത ഓർമ്മയാണ്. അത് പലരേയും പല വിധത്തിലാണ് ബാധിക്കുക. വിവാഹത്തിന് മുമ്പുള്ള തന്റെ നഷ്ട പ്രണയത്തെ കുറിച്ച് തുറന്ന് പറയുകയാണ് ബോളിവുഡിന്റെ സ്വപ്ന സുന്ദരി ശിൽപ്പഷെട്ടി. പഠനകാലത്തും മറ്റും തനിക്കുണ്ടായ പ്രണയങ്ങളെക്കുറിച്ചാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞത്.

കോളേജിൽ പഠിക്കുമ്പോൾ ശിൽപ്പയ്ക്ക് ഒരു ടെലഫോൺ പ്രണയമുണ്ടായിരുന്നു. വീട്ടിലെ ലാൻഡ് ഫോണിലേക്ക് അയാൾ വൈകുന്നേരങ്ങളിൽ വിളിക്കുമായിരുന്നു. മിക്സ്റ്റർ എക്‌സ് എന്നായിരുന്നു ആയാൾ സ്വന്തമായി അഭിസംബോധന ചെയ്തിരുന്നത്. നാല് മാസത്തോളം ഈ സംസാരം നീണ്ടു. കണ്ടിട്ടില്ലെങ്കിലും ആ പ്രണയത്തിന്റെ അനുഭൂതി വളരെ വലുതായിരുന്നു. എന്നാൽ ഒരു ദിവസം ബസ് സ്റ്റോപ്പിൽ വെച്ച് കാണാമോ എന്ന് ശിൽപ്പ ചോദിച്ചു. എന്നാൽ അയാൾ വന്നില്ല. അങ്ങനെ അയാളുമായി പിരിയുകയായിരുന്നു.

എന്നാൽ പന്തയം വെച്ച് തന്നെ പ്രണയിച്ച മറ്റൊരാളാണ് തന്നെ പാടെ തകർത്തത്. താനുമായി പ്രണയത്തിലാവുമെന്ന് അയാൾ തന്റെ സുഹൃത്തുക്കളോട് പന്തയം വെക്കുകയായിരുന്നു എന്നാണ് താരം പറയുന്നത്. പറയുമ്പോൾ സിനിമാക്കഥ പോലെ തന്നെ തോന്നുമെങ്കിലും ഇവർ പ്രണയത്തിലാവുകയായിരുന്നു.

എന്നാൽ പന്തയത്തിൽ ജയിക്കുക എന്ന ലക്ഷ്യം മാത്രമാണ് അയാൾക്കുണ്ടായിരുന്നതെന്നും അങ്ങനെ ബന്ധം തകർന്നെന്നും ശിൽപ്പ പറഞ്ഞു. ഇതോടെ താൻ വിഷാദത്തിലായെന്നും തന്റെ ഹൃദയം തകർന്നെന്നും താരം വ്യക്തമാക്കി. ഈ പ്രണയതകർച്ചകൾ തന്റെ ജീവിതത്തെ വളരെ അധികം ബാധിച്ചുവെന്നും ശിൽപ്പ കൂട്ടിച്ചേർത്തു. പിന്നീടാണ് രാജ് കുന്ദ്രയെ പരിചയപ്പെടുന്നതും പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും.