- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിന്റെ വിവാഹസമ്മാനം ശില്പാ ഷെട്ടി വില്ക്കുന്നത് സാമ്പത്തിക ഞെരുക്കം മൂലമോ? ബൂർജ് ഖലിഫയിലെ ഫ്ളാറ്റിൽ സ്ഥലം പോരെന്ന് ബോളിവുഡ് നടിയുടെ വിശദീകരണം
ബോളിവുഡ് നടിയും ഐപിഎൽ ടീം ഉടമയുമായ ശിൽപ്പ ഷെട്ടിക്ക് ഭർത്താവ് ഒന്നാം വിവാഹ വാർഷിക ദിനത്തിൽ സമ്മാനിച്ചതാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബൂർജ് ഖലീഫയിലെ അപ്പാർട്ട്‌മെന്റ്. ഇപ്പോൾ ദമ്പതികൾ അത് വില്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്. സ്ഥലപരിമിതി മൂലമാണ് അപ്പാർട്ട്‌മെന്റ് വിൽക്കുന്നതെന്നാണ് ശിൽപ്പ പറയുന്നത്. എന്നാൽ നടിയും
ബോളിവുഡ് നടിയും ഐപിഎൽ ടീം ഉടമയുമായ ശിൽപ്പ ഷെട്ടിക്ക് ഭർത്താവ് ഒന്നാം വിവാഹ വാർഷിക ദിനത്തിൽ സമ്മാനിച്ചതാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബൂർജ് ഖലീഫയിലെ അപ്പാർട്ട്‌മെന്റ്. ഇപ്പോൾ ദമ്പതികൾ അത് വില്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്. സ്ഥലപരിമിതി മൂലമാണ് അപ്പാർട്ട്‌മെന്റ് വിൽക്കുന്നതെന്നാണ് ശിൽപ്പ പറയുന്നത്. എന്നാൽ നടിയും ഭർത്താവും കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണെന്നാണ് പാപ്പരാസികളുടെ കണ്ടെത്തൽ.
ഭർത്താവ് രാജ് കുന്ദ്ര ഐപിഎൽ കോഴ വിവാദവുമായി ബന്ധപ്പെട്ട കേസുകളിൽഅകപ്പെട്ടതോടെ ശിൽപ്പയുടെ ബിസിനസ് തകരാൻ തുടങ്ങിയത്രെ. അതിനാൽ ബുർജ് ഖലീഫയിലെ അപ്പാർട്ട്‌മെന്റ് വിൽക്കുന്നതെന്നാണ് ഗോസിപ്പുകോളങ്ങളിൽ നിറയുന്നത്.
എന്നാൽ നടി ദുബായിൽ തന്നെ മറ്റൊരു അപ്പാർട്ട്‌മെന്റ് വാങ്ങുമെന്നും ഇതിനായി പല സ്ഥലങ്ങളും പരിഗണിനയിൽ ഉണ്ടെന്നും താരം പറഞ്ഞതായും റിപ്പോർട്ടുണ്ട്. മകന് പോലും ബുർജ് ഖലീഫിലെ സ്ഥലം തികയുന്നില്ല. മകൻ വിവാന് വേണ്ടിയാണ് തങ്ങൾ പുതിയ താമസസ്ഥലം തേടുന്നതെന്നും ശിൽപ്പ പറഞ്ഞതായാണ് റിപ്പോർട്ട്.
2010 ൽ രാജ് കുന്ദ്രയാണ് ശിൽപ്പയ്ക്ക് ബുർജ് ഖലീഫയിൽ അപ്പാർട്ട്‌മെന്റ് സമ്മാനമായി നൽകിയത്.