- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിതത്തിന്റെ വെയിലും മഴയും ഇടിവെട്ടും ഈറനും ആലിപ്പഴപ്പെയ്ത്തും കൊണ്ട് വളർന്ന ഓരോ ഭിന്നശേഷിക്കാരോടും കോടി ആദരവ്; ഇത്രയൊക്കെ അവഗണന സഹിച്ചിട്ടും ചിരിക്കാനും നെഞ്ച് വിരിച്ച് ജീവിതത്തിന് മുൻപിൽ നിൽക്കാനും സാധിക്കുന്ന നിങ്ങൾ തന്നെയാണ് വിജയികൾ; ഡോക്ടർ ഷിംന അസീസ് എഴുതുന്നു
ഭംഗിയും വൃത്തിയുമുള്ള എൽപി സ്‌കൂൾ. സ്റ്റെപ്പിറങ്ങി വരുന്നിടത്തുകൊടുവെയിലിൽ ഒരു നാലാം ക്ലാസ്സുകാരൻ പുറത്തേക്ക് നോക്കിയിരിക്കുന്നു. അവനരികിൽ ചെന്ന് എന്തിനാണ് വെയിൽ കൊള്ളുന്നതെന്ന് ചോദിച്ചു. നോക്കിയപ്പോൾ ഭിന്നശേഷിക്കാരനായ കുഞ്ഞാണ്. നടക്കാൻ കഴിയില്ല. അടുത്ത് ചെന്നിരുന്നു. അവൻ എന്നിട്ടും മിണ്ടിയില്ല. 'അവൻ കുത്തിവെപ്പെടുത്തിട്ടില്ല മാഡം' എന്നും പറഞ്ഞ് ഹെഡ്‌മിസ്ട്രസ് ഓടിവന്നു. 'അവൻ കുത്തിവെപ്പെടുത്തോ എന്നല്ല ഞാൻ ചോദിക്കുന്നത്, വെയില് കൊള്ളുന്നത് എന്തിനാണെന്നാ. ''അവന് ഈ കാണുന്ന ചെറിയ ബുദ്ധിമുട്ടല്ലാതെ ഒരു കുഴപ്പവുമില്ല. വീട്ടുകാരുടെ പെരുമാറ്റം സഹിക്കാഞ്ഞിട്ടാവണം അവൻ വല്ലാതെ സംസാരിക്കില്ല. മിക്കപ്പോഴും ഈ ഇരിപ്പാണ്.' ഞാനവന്റെ മുഖത്ത് നോക്കി. എന്റെ കൈയിൽ ഡോക്ടറെന്ന് അവന് മനസ്സിലാകുന്ന അടയാളങ്ങൾ യാതൊന്നുമില്ല. അതാകാം, ആരാണിത് എന്ന മട്ടിൽ അവനെന്നെ ഇടംകണ്ണിട്ട് നോക്കുന്നുണ്ട്. ഹെഡ്‌മിസ്ട്രസ് അവൻ കേൾക്കാതെ തുടർന്നു...' അവന്റെ മാതാപിതാക്കൾ മൂത്ത രണ്ട് കുട്ടികളെയും വലിയ സ്‌കൂളിൽ ചേർത്തു. ഇവനെ ഇങ്ങോട്ട് ഇ
ഭംഗിയും വൃത്തിയുമുള്ള എൽപി സ്‌കൂൾ. സ്റ്റെപ്പിറങ്ങി വരുന്നിടത്തുകൊടുവെയിലിൽ ഒരു നാലാം ക്ലാസ്സുകാരൻ പുറത്തേക്ക് നോക്കിയിരിക്കുന്നു. അവനരികിൽ ചെന്ന് എന്തിനാണ് വെയിൽ കൊള്ളുന്നതെന്ന് ചോദിച്ചു. നോക്കിയപ്പോൾ ഭിന്നശേഷിക്കാരനായ കുഞ്ഞാണ്. നടക്കാൻ കഴിയില്ല. അടുത്ത് ചെന്നിരുന്നു. അവൻ എന്നിട്ടും മിണ്ടിയില്ല.
'അവൻ കുത്തിവെപ്പെടുത്തിട്ടില്ല മാഡം' എന്നും പറഞ്ഞ് ഹെഡ്‌മിസ്ട്രസ് ഓടിവന്നു. 'അവൻ കുത്തിവെപ്പെടുത്തോ എന്നല്ല ഞാൻ ചോദിക്കുന്നത്, വെയില് കൊള്ളുന്നത് എന്തിനാണെന്നാ. ''അവന് ഈ കാണുന്ന ചെറിയ ബുദ്ധിമുട്ടല്ലാതെ ഒരു കുഴപ്പവുമില്ല. വീട്ടുകാരുടെ പെരുമാറ്റം സഹിക്കാഞ്ഞിട്ടാവണം അവൻ വല്ലാതെ സംസാരിക്കില്ല. മിക്കപ്പോഴും ഈ ഇരിപ്പാണ്.' ഞാനവന്റെ മുഖത്ത് നോക്കി. എന്റെ കൈയിൽ ഡോക്ടറെന്ന് അവന് മനസ്സിലാകുന്ന അടയാളങ്ങൾ യാതൊന്നുമില്ല. അതാകാം, ആരാണിത് എന്ന മട്ടിൽ അവനെന്നെ ഇടംകണ്ണിട്ട് നോക്കുന്നുണ്ട്.
ഹെഡ്‌മിസ്ട്രസ് അവൻ കേൾക്കാതെ തുടർന്നു...' അവന്റെ മാതാപിതാക്കൾ മൂത്ത രണ്ട് കുട്ടികളെയും വലിയ സ്‌കൂളിൽ ചേർത്തു. ഇവനെ ഇങ്ങോട്ട് ഇട്ട് തന്നു. പഠിക്കാൻ ഒരു കുഴപ്പവുമില്ല. പക്ഷേ, ഇവന് വല്ല ഹോംവർക്കും ഉണ്ടെന്ന് വീട്ടിൽ വിളിച്ച് പറഞ്ഞാൽ രക്ഷിതാവിന്റെ മറുപടി എനിക്ക് നല്ല കോലത്തിലുള്ള മൂത്ത രണ്ടെണ്ണത്തിനെ നോക്കാൻ തന്നെ നേരമില്ല എന്നാണ്. ഒന്നല്ല പല തവണ അവരത് ഉറപ്പിച്ച് പറഞ്ഞു.'
നെഞ്ചിന്റെ മദ്ധ്യത്തിൽ കൊണ്ട അടിയുടെ വേദന കൊണ്ടാകാം കണ്ണ് രണ്ടും നിറഞ്ഞൊഴുകുന്നത് അറിഞ്ഞു. മറയ്ക്കാൻ ശ്രമിക്കെങ്കിലും സാധിച്ചില്ല.വീണ്ടും അവനരികിൽ ചെന്നിരുന്നു. എവിടെയാ അവന്റെ ക്ലാസെന്ന് ചോദിച്ചപ്പോൾ വളഞ്ഞ കൈ കൊണ്ട് അവൻ മേലേക്ക് ചൂണ്ടിക്കാണിച്ചു. പതുക്കെ ഇഴഞ്ഞ് സ്റ്റെപ്പ് കയറി മുകളിലേക്ക് പോയി.
തിരിച്ച് ആശുപത്രിയിലേക്ക് പോവാൻ വണ്ടിയുടെ മുൻസീറ്റിൽ കയറിയ ആൾ മുഖം പൊത്തിയിരിക്കുന്നത് കണ്ട് എന്ത് പറ്റിയെന്ന് ചോദിച്ചു ഡ്രൈവർ.
'നമ്മുടെ രണ്ട് കണ്ണും നമുക്ക് ഒരു പോലെയല്ലേ ചേട്ടാ...' എന്ന് മാത്രമേ പറയാനായുള്ളൂ.അടക്കി വെച്ചിടത്ത് നിന്ന് പുറത്തേക്ക് ചാടിയ കരച്ചിലിൽ വിട്ടുപോയ ഭാഗങ്ങൾ കൂടെ എല്ലാം കേട്ടു നിന്നിരുന്ന സിസ്റ്റർ പൂരിപ്പിച്ചു. അവൻ അതിലുമധികം അർഹിക്കുന്നെന്ന് കൂട്ടിച്ചേർത്തു ഞാൻ...അവഗണനയുടേയും വേദനയുടേയും തീയിൽ ജീവിക്കുന്നതുകൊണ്ടു തന്നെയാകാം അവൻ ആ വെയിലിൽ വാടാതിരിക്കുന്നതും....
അവൻ മാത്രമല്ല, അവനെപ്പോലെ സർവ്വരും...ജീവിതത്തിന്റെ വെയിലും മഴയും ഇടിവെട്ടും ഈറനും ആലിപ്പഴപ്പെയ്ത്തും കൊണ്ട് വളർന്ന ഓരോ ഭിന്നശേഷിക്കാരോടും കോടി ആദരവ്. ഇത്രയൊക്കെ അവഗണന സഹിച്ചിട്ടും ചിരിക്കാനും നെഞ്ച് വിരിച്ച് ജീവിതത്തിന് മുൻപിൽ നിൽക്കാനും സാധിക്കുന്ന നിങ്ങൾ തന്നെയാണ് വിജയികൾ..