- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
അബിയുടെ മരണം എന്റെ നേർക്കെത്തിക്കുവാൻ ചരട് വലിച്ച സ്ത്രീ ആണ്; എന്ത് തോന്ന്യാസവും വിളിച്ചുപറയാനുള്ള ലൈസൻസാണോ ഡോക്ടർ പട്ടം? വൃക്കരോഗബാധിതനായ യുവാവ് മരിച്ചതിന് തന്നെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഷിംന അസീസിനെതിരെ ആഞ്ഞടിച്ച് മോഹനൻ വൈദ്യർ; അമൂല്യമായ ജീവൻ വ്യാജവൈദ്യന്മാരുടെ കൈയിൽ പെട്ട് പോകാതിരിക്കാനാണ് തന്റെ മുന്നറിയിപ്പുകളെന്ന് ഷിംന അസീസ്
തിരുവനന്തപുരം: യഥാർഥ വൈദ്യമേത് വ്യാജവൈദ്യമേത് എന്ന് തിരിച്ചറിയാനാവാത്ത വിഷമസന്ധിയിലൂടെയാണ് മലയാളികൾ കടന്നുപോകുന്നത്.ചികിൽസയുമായി ബന്ധപ്പെട്ട് ചില നാട്ടുവൈദ്യന്മാർ വിവാദത്തിൽ പെടുകയും അവർക്കെതിരെ സോഷ്യൽ മീഡിയയിൽ അടക്കം പ്രചാരണങ്ങൾ ശക്തമാവുകയും ചെയ്തിരിക്കുകയാണ്. കാൻസർ പോലെ ആയുസിനെ കവരുന്ന രോഗങ്ങൾക്കും പൊടിക്കൈകളുമായി വരുന്ന വ്യാജവൈദ്യന്മാരെ തള്ളിക്കളയണമെന്നാണ് പ്രചാരണത്തിന്റെ കാതൽ. സിനിമാതാരങ്ങളായ അബി, ജിഷ്ണു എന്നിവരുടെ മരണവുമായി ബന്ധപ്പെട്ടും വ്യാജവൈദ്യം സജീവചർച്ചയായിരുന്നു. അബിയുടെ മരണത്തിന് കാരണം മോഹനൻ വൈദ്യരുടെ അശാസ്ത്രീയ ചികിൽസാ പരീക്ഷണമാണെന്ന തരത്തിൽ ആരോപണങ്ങൾ വരികയും അദ്ദേഹം അത് നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവുമൊടുവിൽ വിനീത് എന്ന ചെറുപ്പക്കാരൻ വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ചതുമായി ബന്ധപ്പെട്ട് ഇൻഫോ ക്ലിനിക്കിലെ ഡോ.ഷിംന അസീസ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതോടെ,പ്രതിരോധവുമായി മോഹനൻ വൈദ്യരും രംഗത്തെത്തി. ഡോ.ഷിംന അസീസിന്റെ പോസ്റ്റ് ഇങ്ങനെ: ഒരു മരണം നടന്നിട്ടുണ്ട്. 27 വയസ്സുള്ള ഒ
തിരുവനന്തപുരം: യഥാർഥ വൈദ്യമേത് വ്യാജവൈദ്യമേത് എന്ന് തിരിച്ചറിയാനാവാത്ത വിഷമസന്ധിയിലൂടെയാണ് മലയാളികൾ കടന്നുപോകുന്നത്.ചികിൽസയുമായി ബന്ധപ്പെട്ട് ചില നാട്ടുവൈദ്യന്മാർ വിവാദത്തിൽ പെടുകയും അവർക്കെതിരെ സോഷ്യൽ മീഡിയയിൽ അടക്കം പ്രചാരണങ്ങൾ ശക്തമാവുകയും ചെയ്തിരിക്കുകയാണ്. കാൻസർ പോലെ ആയുസിനെ കവരുന്ന രോഗങ്ങൾക്കും പൊടിക്കൈകളുമായി വരുന്ന വ്യാജവൈദ്യന്മാരെ തള്ളിക്കളയണമെന്നാണ് പ്രചാരണത്തിന്റെ കാതൽ. സിനിമാതാരങ്ങളായ അബി, ജിഷ്ണു എന്നിവരുടെ മരണവുമായി ബന്ധപ്പെട്ടും വ്യാജവൈദ്യം സജീവചർച്ചയായിരുന്നു.
അബിയുടെ മരണത്തിന് കാരണം മോഹനൻ വൈദ്യരുടെ അശാസ്ത്രീയ ചികിൽസാ പരീക്ഷണമാണെന്ന തരത്തിൽ ആരോപണങ്ങൾ വരികയും അദ്ദേഹം അത് നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവുമൊടുവിൽ വിനീത് എന്ന ചെറുപ്പക്കാരൻ വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ചതുമായി ബന്ധപ്പെട്ട് ഇൻഫോ ക്ലിനിക്കിലെ ഡോ.ഷിംന അസീസ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതോടെ,പ്രതിരോധവുമായി മോഹനൻ വൈദ്യരും രംഗത്തെത്തി.
ഡോ.ഷിംന അസീസിന്റെ പോസ്റ്റ് ഇങ്ങനെ:
ഒരു മരണം നടന്നിട്ടുണ്ട്. 27 വയസ്സുള്ള ഒരു ചെറുപ്പക്കാരനാണ് മരിച്ചത്, പേര് വിനീത്. വൃക്കയെ ബാധിക്കുന്ന അസുഖം ചികിത്സിക്കാൻ മോഹനന്റെ അടുത്ത് പോയതാണ്.ഡയാലിസിസും വൃക്കമാറ്റി വയ്ക്കലുമൊന്നുമില്ലാതെ രോഗം പൂർണമായി മാറ്റാം എന്ന ഉറപ്പിലാണ് അഡ്‌മിറ്റ് ചെയ്തത്.ഓച്ചിറയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന വ്യാജവൈദ്യന്റെ ചികിത്സാകേന്ദ്രത്തിൽ വെച്ച് അശാസ്ത്രീയ ചികിത്സാപരീക്ഷണത്തിന് ഇരയായി മാർച്ച് 4 ന് വിനീത് 'മരണ'പ്പെട്ടു.
മണിക്കൂറുകൾ കഴിഞ്ഞിട്ടും വിവരം പുറത്തറിയിച്ചില്ല. വിനീതിന്റെ ബന്ധുക്കളെ യഥാസമയം വിവരമറിയിക്കാൻ പോലും വിമുഖത കാണിച്ചു.നാട്ടുകാർ പ്രശ്‌നമാക്കിയതിനെ തുടർന്ന് ഇന്നലെ (മാർച്ച് 5-ന്) ആലപ്പുഴ മെഡിക്കൽ കോളേജിൽ വെച്ച് പോസ്റ്റുമോർട്ടം ചെയ്തു.ഒരു വിവാദവും ഇല്ല. കൈയേറ്റവും ഇല്ല. പത്രങ്ങളിലും ചാനലുകളിലും വാർത്തയുമില്ല.
27 വയസ്സുള്ള ചുറുചുറുക്കുള്ള ചെറുപ്പക്കാരനാണ് ഇല്ലാതായത്.വിനീതിന് ആദരാഞ്ജലികൾ.ഇത് ഒരു സാധാരണ മരണമല്ല, ഇതൊരു കൊലപാതകമാണ്. ശരിയായ ചികിത്സ ലഭിച്ചാൽ ആരോഗ്യത്തോടെ ജീവിച്ചിരിക്കേണ്ട ഒരു ചെറുപ്പക്കാരനാണ് ഇല്ലാതായത്.ഈ കൊലപാതകത്തിൽ ധാരാളം കൂട്ടുപ്രതികളുണ്ട്. ക്യാൻസറും സോറിയാസിസും വൃക്ക സംബന്ധമായ അസുഖങ്ങളും മാറ്റാൻ വ്യാജ വൈദ്യന്റെ അടുത്ത് പോകാൻ പ്രേരിപ്പിക്കുന്ന ഏവരും കൂട്ടുപ്രതികളാണ്. അത്തരം സന്ദേശങ്ങൾ വാട്‌സ് ആപ്പിലൂടെയും ഫേസ്‌ബുക്കിലൂടെയും പങ്കുവെക്കുന്ന ഏവരും ഈ മരണത്തിന്റെ പങ്കാളികളാണ്. അറിഞ്ഞോ അറിയാതെയോ മരണത്തിന്റെ വ്യാപാരികളായി മാറുകയാണവർ.
മോഹനനെയും വടക്കൻചേരിയേയും പിന്തുണയ്ക്കുന്ന ഏവർക്കും ഈ മരണത്തിൽ ഉത്തരവാദിത്തമുണ്ട്. അവർക്കാർക്കും കൈ കഴുകാൻ സാധിക്കില്ല.ഈ കള്ളനാണയങ്ങളെ പൂട്ടേണ്ടവർ ഉറക്കത്തിലായിരിക്കണം...വ്യസനത്തോടെ വിനീതിന് ആദരാഞ്ജലികൾ ...
ഫേസ്‌ബുക്ക് ലൈവിലൂടെയായിരുന്നു മോഹനൻ വൈദ്യരുടെ പ്രതികരണം
ബഹുമാന്യരേ എന്റെ വാക്കുകൾ ഷെയർ ചെയ്യുവാൻ അപേക്ഷിക്കുന്നു....
എനിക്ക് എതിരെ കരുക്കൾ നീക്കുമ്പോളും എന്റെ പൊതു സംമൂഹമാണ് എനിക്ക് വേണ്ടി ശബ്ദം ഉയർത്തുന്നത്....
ഇപ്പോൾ പരക്കുന്ന യുവാവിന്റെ മരണവും, എന്റെ പേരും വെച്ച് ഫേസ്‌ബുക്കിൽ പ്രമുഖ ലേഡി ഡോക്ട്ടർ പോസ്റ്റുകൾ ഇടുന്നത് കണ്ടു.എന്താണ് നിങ്ങൾക്ക് ഒരു മരണത്തെ വിറ്റ് വ്യാജ വാർത്ത ഉണ്ടാക്കിയിട്ട് കിട്ടുന്നത് ? നിങ്ങൾ ഒരു ഡോക്ട്ടർ ആണ്. ഇതുപോലെ പച്ച നുണ പൊതു സമൂഹത്തോടു വിളിച്ചു പറയുമ്പോൾ ഞാൻ പ്രതികരിക്കില്ല എന്ന് കരുതിയെങ്കിൽ തെറ്റി.മരിച്ച യുവാവിന്റെ ബന്ധുക്കൾ വരെ പറയും സത്യം. ആ പാവത്തിന്റെ മരണത്തെ വ്യാജ വാർത്ത ഉണ്ടാക്കി വിൽക്കരുത് ഡോക്ട്ടർ. നിങ്ങൾ കോമഡി കലാകാരനായ ശ്രീ അബിയുടെ മരണവും എന്റെ നേർക്കു എത്തിക്കുവാൻ ചരട് വലിച്ച സ്ത്രീ ആണ്. അവസാനം അബിയുടെ സുഹൃത്ത് തന്നെ പൊതുസമൂഹത്തോടു സത്യം തുറന്നു പറഞ്ഞു.
ബഹുമാന്യരേ ഈ വ്യാജ പ്രചരണത്തിനു എതിരെ ശക്തമായി പ്രതികരിക്കുക...അബിയുടെ മരണത്തിലും എന്റെ പേര് വരുത്തുവാൻ പ്രമുഖ ലേഡി ഡോക്ട്ടർ ശ്രമിച്ചു.. ഇന്ന് എനിക്കെതിരെ അവർ വീണ്ടും വ്യാജമായ പോസ്റ്റുകൾ ഇട്ട് എന്റെ മാനത്തിന് ക്ഷതം വരുത്തികൊണ്ടിരിക്കുന്നു.. ബഹുമാന്യ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഈ വിവരം വിവരം നിങ്ങളോട് ഞാൻ നേരിൽ പറയുന്നു...
നുണയും, കള്ളവും മാത്രം പ്രചരിപ്പിക്കുന്ന ഇവർക്ക് എതിരെ ശക്തമായി പ്രതികരിക്കുക.. ഷിംന അസീസ് ശ്രീ അബിയുടെ മരണം എന്റെ പേര് വരുത്തുന്ന പോസ്റ്റുകൾ ഇവർ മുമ്പ് ഇടുകയും, അത് ഡിലീറ്റ് ആക്കുകയും ചെയ്തിരുന്നു..ഇന്ന് അടുത്ത പ്രചരണം ഞാൻ കണ്ടു...
ബഹുമാന്യ പൊതു ജനങ്ങളെ നിങ്ങൾക്ക് അന്വഷിക്കാം സത്യം മരണപ്പെട്ട യുവാവിന്റെ കുടുംബത്തോട്...എല്ലാവർക്കും നല്ല ഒരു രാത്രി നേരുന്നു..
സർവേശ്വരൻ അനുഗ്രഹിക്കട്ടെ.. സ്‌നേഹപ്പൂർവം : മോഹനൻ വൈദ്യർ
മോഹനൻ വൈദ്യരുടെ ഫേസ്‌ബുക്ക് ലൈവ് കണ്ട് ഷിംന അസീസീന്റെ പ്രൊഫൈലിൽ കയറിയവരെ കാത്ത് മറ്റൊരു പോസ്‌റുണ്ടായിരുന്നു:
അതിങ്ങനെ:
സ്വയം പ്രഖ്യാപിത വൈദ്യൻ മോഹനൻ ഇട്ട ലൈവിലെ മെൻഷൻ കണ്ടാണ് നിങ്ങൾ എന്റെ ഒഫീഷ്യൽ പേജ് - Shimna Azeez അല്ലെങ്കിൽ പ്രൊഫൈൽ - Shimna Azeez സന്ദർശിക്കുന്നതെങ്കിൽ, ഇവിടേക്കും, ഒപ്പം ഈ രണ്ട് ഇടത്തിന് പുറമേ Info Clinic എന്ന ആധുനികവൈദ്യ ഡോക്ടർമാരുടെ സോഷ്യൽ മീഡിയ കൂട്ടായ്മ നടത്തുന്ന പേജിലേക്കും കൂടി നിങ്ങളെ സ്വാഗതം ചെയ്യുന്നു.
വൈദ്യശാസ്ത്രരംഗത്തെ അശാസ്ത്രീയതയും അരാജകത്വവും അനുദിനം വർദ്ധിച്ചു വരികയാണ്. സാധാരണക്കാർ ഇത്തരം കള്ളനാണയങ്ങൾക്ക് മുന്നിൽ വീണുപോകാതിരിക്കാൻ അവർക്ക് ആധികാരികമായ സ്രോതസ്സുകളിൽ നിന്നും കൃത്യമായ അറിവ് ലഭിക്കണം. ഈ പേജിലെയും ഇൻഫോക്ലിനിക്കിലെയും ലേഖനങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നതും അതാണ്. മനുഷ്യശരീരത്തെയും അതിലെ രോഗാവസ്ഥകളേയും വിവിധ ആധുനിക ചികിത്സകളെയും കുറിച്ച് ലളിതമായ ഭാഷയിൽ എഴുതിയ ലേഖനങ്ങൾ നിങ്ങൾക്കിവിടെ വായിക്കാം.
നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും അമൂല്യമായ ജീവൻ ഇത്തരം വ്യാജവൈദ്യന്മാരുടെ കയ്യിൽ പെട്ട് നശിച്ച് പോകാതിരിക്കാൻ ഇവിടെ നിന്നു കിട്ടുന്ന ഈ വിലയേറിയ അറിവുകൾ നിങ്ങളെ സഹായിക്കും. ഒരൊറ്റ ദിവസം കൊണ്ട് നിങ്ങളെ വ്യാജചികിത്സകർ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുന്ന അബദ്ധങ്ങളിൽ നിന്ന് മോചിപ്പിക്കാമെന്ന പ്രതീക്ഷയൊന്നും ഞങ്ങൾക്കില്ല. എങ്കിലും ശ്രമം തുടർന്നുകൊണ്ടിരുന്നാൽ പതുക്കെയെങ്കിലും ആളുകൾ കൃത്യമായ വസ്തുതകൾ മനസ്സിലാക്കി ഇത്തരക്കാരുടെ പിടിയിൽ നിന്ന് രക്ഷപ്പെടുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു.
കുറച്ചു ദിവസത്തേക്കെങ്കിലും ഈ പേജും ഇൻഫോക്ലിനിക്കും ഫോളോ ചെയ്ത് ഇവിടെയുള്ള ലേഖനങ്ങൾ വായിച്ചു നോക്കാൻ വിനീതമായി അഭ്യർത്ഥിക്കുന്നു...
സ്‌നേഹപൂർവ്വം,
Dr. Shimna Azeez