- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാനിരിക്കുന്ന കസേര മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ തയാറാവില്ല എന്നൊരു ദു:സ്വഭാവം എനിക്കുണ്ട്; എന്നും ഒരേ പാതയിലേ സഞ്ചരിച്ചിട്ടുള്ളൂ; നന്മ നിറഞ്ഞ മലപ്പുറംകാർക്ക് ഹൃദയം നിറഞ്ഞ നന്ദി : മലപ്പുറം കളക്ടർ പദവി തെറിച്ചതിന്റെ കാരണം പറഞ്ഞ് ഷൈനാ മോൾ
മലപ്പുറം: എന്തുകൊണ്ട് ഷൈനാ മോളിനെ സർക്കാർ മലപ്പുറം കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റി? ഈ ചർച്ച കഴിഞ്ഞയാഴ്ച തുടങ്ങിയതാണ്. ജനപ്രതിനിധികളുടെ പരാതിയെ തുടർന്നാണ് മാറ്റമെന്നായിരുന്നു വിശദീകരണം. ഇപ്പോഴിതാ ജോലികൾ പൂർത്തിയാക്കി മലപ്പുറം വിടുമ്പോൾ ഷൈനാ മോൾ കുറിക്കുന്ന പോസ്റ്റിൽ പരോക്ഷമായി എല്ലാമുണ്ട്. ഞാനിരിക്കുന്ന കസേര മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ ഞാൻ തയാറാവില്ല എന്നൊരു ദു:സ്വഭാവം എനിക്കുണ്ട്. ഞാൻ ഏന്നും ഒരേ പാതയിലേ സഞ്ചരിച്ചിട്ടുള്ളൂവെന്നാണ് നന്മ നിറഞ്ഞ മലപ്പുറംകാർക്ക് ഹൃദയം നിറഞ്ഞ നന്ദി പറയുന്നതിനിടെ ഷൈനാ മോൾ കുറിക്കുന്നത്. അതായത് രാഷ്ട്രീയക്കാരുടെ താൽപ്പര്യ സംരക്ഷണത്തിന് കൂട്ടു നിൽക്കാത്തതാണ് തന്റെ സ്ഥലം മാറ്റത്തിന് കാരണമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഏതായാലും കൊല്ലത്തെ ജനപ്രിയ നടപടികളിലൂടെ ശ്രദ്ധേയായി മലപ്പുറത്ത് എത്തിയ ഷൈനാ മോൾ താരമായിട്ടാണ് മടങ്ങുന്നത്. ഷൈനാ മോളുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ പ്രിയപ്പെട്ടവരെ... മൂന്നു മാസത്തെ വളരെ ചുരുങ്ങിയ ഒരു കാലഘട്ടം ഈ ജില്ലയിൽ ചിലവഴിച്ച് ഞാൻ മടങ്ങുന്ന

മലപ്പുറം: എന്തുകൊണ്ട് ഷൈനാ മോളിനെ സർക്കാർ മലപ്പുറം കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റി? ഈ ചർച്ച കഴിഞ്ഞയാഴ്ച തുടങ്ങിയതാണ്. ജനപ്രതിനിധികളുടെ പരാതിയെ തുടർന്നാണ് മാറ്റമെന്നായിരുന്നു വിശദീകരണം. ഇപ്പോഴിതാ ജോലികൾ പൂർത്തിയാക്കി മലപ്പുറം വിടുമ്പോൾ ഷൈനാ മോൾ കുറിക്കുന്ന പോസ്റ്റിൽ പരോക്ഷമായി എല്ലാമുണ്ട്.
ഞാനിരിക്കുന്ന കസേര മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ ഞാൻ തയാറാവില്ല എന്നൊരു ദു:സ്വഭാവം എനിക്കുണ്ട്. ഞാൻ ഏന്നും ഒരേ പാതയിലേ സഞ്ചരിച്ചിട്ടുള്ളൂവെന്നാണ് നന്മ നിറഞ്ഞ മലപ്പുറംകാർക്ക് ഹൃദയം നിറഞ്ഞ നന്ദി പറയുന്നതിനിടെ ഷൈനാ മോൾ കുറിക്കുന്നത്. അതായത് രാഷ്ട്രീയക്കാരുടെ താൽപ്പര്യ സംരക്ഷണത്തിന് കൂട്ടു നിൽക്കാത്തതാണ് തന്റെ സ്ഥലം മാറ്റത്തിന് കാരണമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഏതായാലും കൊല്ലത്തെ ജനപ്രിയ നടപടികളിലൂടെ ശ്രദ്ധേയായി മലപ്പുറത്ത് എത്തിയ ഷൈനാ മോൾ താരമായിട്ടാണ് മടങ്ങുന്നത്.
ഷൈനാ മോളുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ
പ്രിയപ്പെട്ടവരെ...
മൂന്നു മാസത്തെ വളരെ ചുരുങ്ങിയ ഒരു കാലഘട്ടം ഈ ജില്ലയിൽ ചിലവഴിച്ച് ഞാൻ മടങ്ങുന്നു. പ്രശസ്തരായ പല ഐ.എ.ഏസ് ഓഫീസർമാരും റിട്ടയർമെന്റിനു ശേഷവും സംതൃപ്തിയോടെ ഓർമ്മിക്കാനിഷ്ടപ്പെടുന്ന മലപ്പുറത്ത് സേവനമനുഷ്ടിക്കാനായതിൽ സന്തോഷമുണ്ട്. ഈ മൂന്നുമാസത്തിനുള്ളിൽ ഏറെക്കുറെ മലപ്പുറത്തെ മനസിലാക്കി എന്ന് കരുതുന്നു.... ഒരു പക്ഷേ, നേരേ തിരിച്ചും. ജില്ലയിൽ നടത്തിയ 'ജില്ലാ ഭരണം ജനങ്ങളിലേക്കരികെ' പരിപാടിയും,വരൾച്ചയേയും നേരിടാനായി 'അടുത്ത മഴ ഏന്റെ കിണറിലേക്ക്' പദ്ധതിയും, സുരക്ഷിത ഹൈവേ പദ്ധതിയും ഡിസംബറിൽ ആരംഭിക്കാനിരിക്കുന്ന തെരുവുനായ പ്രജനന നിയന്ത്രണ പരിപാടിയും ഏറെ പ്രതീക്ഷയുള്ള പദ്ധതികളാണ്.
അതിന് സഹകരണവും പിന്തുണയും നൽകിയ ഊദ്യോഗസ്ഥരോടും പൊതുജനങ്ങളോടും നന്ദിപറയുന്നു. സിവിൽ സറ്റേഷൻ കോമ്പൗണ്ട് ക്ലീനിങ്ങിൽ ഏല്ലാ ഓഫീസിലെ ഉദ്യോഗസ്ഥരും പങ്കെടുത്തതും ഏൻ. എസ്.എസ്. വളണ്ടിയർമാരും ക്ലബുകളും സഹകരിച്ചതും എല്ലാവരും കപ്പയും ചമ്മന്തിയും കഴിച്ച് പിരിഞ്ഞതും മലപ്പുറത്തെ ജീവിതത്തിലെ ചെറിയ ചില സന്തോഷങ്ങളിൽ ഒന്നാണ്. ഏറ്റവും കൂടുതൽ ആളുകൾ പരാതി പറഞ്ഞത് സിവിൽ സ്റ്റേഷനുൾപ്പെടെ പലയിടത്തും വാഹനങ്ങൾ കൂടിക്കിടക്കുന്നതിനെക്കുറിച്ചായിരുന്നു. താലൂക്ക് തലത്തിൽ കമ്മിറ്റികൾ രൂപീകരിച്ച് അവയുടെ വിലനിർണയം പൂർത്തിയാക്കിവരുന്നു. അതിനു ശേഷം ങടഠഇ മുഖേന ലേലം ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുന്നു. കുറച്ചു നാളുകൾക്കകം അവ നീക്കം ചെയ്യപ്പെടും.
ഹിമാചൽ പ്രദേശ് കേഡറിൽ നിന്നും ഡെപ്യൂട്ടേഷനിൽ കേരളത്തിൽ വന്ന ഏനിക്ക് പ്രതീക്ഷിച്ചതിലധികം സ്‌നേഹവും പിന്തുണയും നിങ്ങളോരോരുത്തരും നൽകി. എന്നെ സംബന്ധിച്ചിടത്തോളം എത്രനാൾ ഒരു പോസ്റ്റിൽ ഇരുന്നു എന്നതിനേക്കാൾ എങ്ങനെയായിരുന്നു ആ ഔദ്യോഗിക കാലഘട്ടം എന്നതാണ് മുഖ്യം. ഞാനിരിക്കുന്ന കസേര മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ ഞാൻ തയാറാവില്ല എന്നൊരു ദു:സ്വഭാവം എനിക്കുണ്ട്. ഞാൻ ഏന്നും ഒരേ പാതയിലേ സഞ്ചരിച്ചിട്ടുള്ളൂ. ഒരു ഓഫീസർ ഏന്ന നിലയിൽ കൂടുതൽ ആത്മാഭിമാനത്തോടുകൂടെയും സംതൃപ്തിയോടെയുമാണ് മടങ്ങുന്നതും.
തുടങ്ങിവച്ച പദ്ധതികൾ പലതും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവരുന്നതിൽ വിഷമമുണ്ടെങ്കിലും, നല്ലൊരു ഓഫീസറാണ് അടുത്ത കലക്ടറായി വരുന്നത് ഏന്നതിൽ സന്തോഷമുണ്ട്.
ഹിമാചൽപ്രദേശ് കേഡർ ഉദ്യോഗസ്ഥയായ ഷൈനാമോൾ 2014 ഫെബ്രുവരിയിലാണു ഡെപ്യൂട്ടേഷനിൽ കേരളത്തിലെത്തിയത്. ഹിമാചലിൽ അസി. കമ്മീഷനർ (ഡവലപ്‌മെന്റ്), സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ്, അഡിഷനൽ ഡവലപ്‌മെന്റ് കമ്മിഷനർ, വ്യവസായ വകുപ്പ് അഡിഷനൽ ഡയറക്ടർ തുടങ്ങിയ പദവികൾ വഹിച്ചു. എറണാകുളം ജില്ലയിലെ ആലുവ സ്വദേശിനിയാണ്. ആലുവ യു.സി. കോളജിൽ നിന്നു സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. പിതാവ് എസ്. അബു റിട്ട. ഹൈസ്‌കൂൾ അദ്ധ്യാപകനാണ്. പി.കെ. സുലൈഖയാണ് മാതാവ്.
ഐ.എ.എസ്. ഉദ്യോഗസ്ഥയായ സഹോദരി ഷൈല മുംബൈയിൽ സെയിൽസ് ടാക്‌സ് ജോയിന്റ് കമ്മീഷനറും ഐ.പി.എസ്. ഉദ്യോഗസ്ഥനായ സഹോദരൻ അക്‌ബർ കേരളാ കേഡർ ഉദ്യോഗസ്ഥനുമാണ്.

