- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷൈൻ ടോം ചാക്കോയെ കൈവിടാതെ ന്യൂജൻ സിനിമാ ലോകം; ജയിലിൽ നിന്നും ഇറങ്ങിയ ഉടൻ അഭിനയവും തുടങ്ങി; സൈറ്റിൽ കാണുന്നത് പുതിയ മനുഷ്യൻ എന്ന് സഹപ്രവർത്തകർ
കൊച്ചി: ഇതിഹാസ എന്ന സിനിമയിലെ വേഷത്തിലൂടെ പ്രേക്ഷകരെ കൈയിലെടുത്ത് മുൻനിര നായകന്മാരുടെ പട്ടികയിലേക്കുള്ള കുതിപ്പിലായിരുന്നു ഷൈൻ ടോം ചാക്കോ എന്ന നടൻ. ഇതിനിടെയാണ് കൊക്കൈയ്ൻ കേസിൽ കുടുങ്ങിയും എല്ലാം തീർന്നുവെന്ന വിധത്തിലേക്ക് കാര്യങ്ങൾ എത്തിയതും. എന്നാൽ, വീണു പോയിടത്തു നിന്നും ഉയർത്തെണീക്കുകയാണ് ഷൈൻ ടോം. കൊക്കെയ്ൻ കേസിൽ കുടുങ്ങി
കൊച്ചി: ഇതിഹാസ എന്ന സിനിമയിലെ വേഷത്തിലൂടെ പ്രേക്ഷകരെ കൈയിലെടുത്ത് മുൻനിര നായകന്മാരുടെ പട്ടികയിലേക്കുള്ള കുതിപ്പിലായിരുന്നു ഷൈൻ ടോം ചാക്കോ എന്ന നടൻ. ഇതിനിടെയാണ് കൊക്കൈയ്ൻ കേസിൽ കുടുങ്ങിയും എല്ലാം തീർന്നുവെന്ന വിധത്തിലേക്ക് കാര്യങ്ങൾ എത്തിയതും. എന്നാൽ, വീണു പോയിടത്തു നിന്നും ഉയർത്തെണീക്കുകയാണ് ഷൈൻ ടോം. കൊക്കെയ്ൻ കേസിൽ കുടുങ്ങി രണ്ട് മാസത്തോളം ജയിൽവാസം അനുഭവിച്ചെങ്കിലും ന്യൂജനറേഷൻ സിനിമാ ലോകം ഷൈൻടോമിനെ കൈവിട്ടിട്ടില്ല. ഇടവേളയ്ക്ക് ശേഷം ഷൈൻ ടോം വീണ്ടും ക്യാമറയ്ക്ക് മുമ്പിലെത്തി.
ജയരാജ് വിജയ് സംവിധാനം ചെയ്യുന്ന 'വിശ്വാസം അതല്ലേ' എല്ലാം എന്ന സിനിമയ്ക്കുവേണ്ടിയാണ് വിശുദ്ധ ദിനത്തിൽ ഷൈൻ മേക്കപ്പിട്ടത്. കൊച്ചി മട്ടാഞ്ചേരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. കൊക്കെയ്ൻ കേസിൽ ഷൈൻ അറസ്റ്റിലായതിനെ തുടർന്ന് 62 ദിവസമായി മുടങ്ങിക്കിടന്ന ചിത്രീകരണമാണ് ഈസ്റ്റർ ദിനത്തിൽ പുനരാരംഭിച്ചിരിക്കുന്നത്. ചിത്രത്തിൽ 'ജോമോൻ' എന്ന കഥാപാത്രത്തെയാണ് ഷൈൻ അവതരിപ്പിക്കുന്നത്.
സഹപ്രവർത്തകരെല്ലാം തനിക്ക് നല്ല പിന്തുണയാണ് നൽകിക്കൊണ്ടിരിക്കുന്നതെന്നും അഭിനയരംഗത്ത് സജീവമാകുമെന്നും ഷൈൻ പ്രതികരിച്ചു. ജയിലിൽ കഴിഞ്ഞ രണ്ട് മാസക്കാലം തന്റെ ജീവിതത്തിൽ ഒരുപാട് മാറ്റം വരുത്തിയെന്നും ലഹരിയുടെ ലോകത്തേക്ക് ആരും പോകരുതെന്നും ഷൈൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. നാല് മോഡലുകൾക്കൊപ്പമാണ് ഷൈൻ ടോമിനെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്നും പിടികൂടിയത്.