മനാമ : ബഹ്‌റിനിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ചെറുവത്തൂർ കുഞ്ഞുമോൻ ഷിനോയ് (45) ആണ്‌രാവിലെ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂർ ചിയ്യാരം സ്വദേശിയായ ഷിനോയ് രണ്ടു മാസത്തെ അവധിക്ക് നാട്ടിൽ പോയി ഫെബ്രുവരി ഏഴിനാണ് മടങ്ങിയെത്തിയതിന് പിന്നാലെയാണ് മരണവും എത്തിയത്.

20 വർഷത്തോളമായി ബഹ്റൈനിലുള്ള ഇയാൾ പടിഞ്ഞാറൻ ബഹ്റിനിലെ മാൽകിയയിലുള്ള ഒരു കടയിൽ തയ്യൽക്കാരനായി ജോലി ചെയ്തു വരികയായിരുന്നു.പുലർച്ചെ തനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി ഷിനോയ് സഹവാസികളോട് പറഞ്ഞു. ഉടൻ തന്നെ ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേശം സൽമാനിയ മെഡിക്കൽ കോംപ്ലക്‌സ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഷിനോയുടെ സഹോദരൻ ഷിബിവ് മാനമയിലുണ്ട്. ഷിനോയുടെ ഭാര്യ സന്ധ്യയും മൂന്നു വയസ്സുള്ള കുട്ടിയും നാട്ടിലാണ്.