- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
മരണത്തിന്റെ മടിത്തട്ടിൽ മഞ്ഞുപോലുരുകുമ്പോളും അവൾ ഓർത്തത് കുടുംബത്തെ മാത്രം..'; അതേ ആതിര, നീ കുടുംബത്തെ മാത്രം ഓർത്തു; പക്ഷെ അവർ നിന്നെയും നിന്റെ ആഗ്രഹങ്ങളെയും ഒരു കത്തിയുടെ മൂർച്ചയിൽ അവർ എന്നെന്നേയ്ക്കുമായി തളച്ചിട്ടു; കീഴ്ജാതിയിലെ യുവാവിനെ പ്രണയിച്ചതിൽ കൊലചെയ്യപ്പെട്ട ആരതിയുടെ കവിത ഓർത്തെടുക്കുന്ന ഒരു ഫേസ്‌ബുക്ക് പോസ്റ്റ്
അരീക്കോട്: 'മുൾച്ചെടികൾ നിറഞ്ഞ വഴികളിലൂടെ മരണത്തിന്റെ മടിത്തട്ടിൽ മഞ്ഞുപോലുരുകുമ്പോളും അവൾ ഓർത്തത് കുടുംബത്തെ മാത്രം..' താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്യുന്നതിന്റെ പേരിൽ കൊലചെയ്യപ്പെട്ട ആരതിയുടെ കവിതയിലെ നാല് വരിയാണിത്. ഉത്തരേന്ത്യയിലും മറ്റും കണ്ട് വന്നിരുന്ന ജാതി ചിന്ത നമ്മുടെ നാട്ടിലും വീണ്ടും തലപൊക്കുന്നു എന്നതിന്റെ തെളിവാണ് അച്ഛൻ തന്നെ മകളെ കുത്തിക്കൊന്ന ഈ കൊലപാതകം. ജാതി മത വർണങ്ങളുടെ അഴുക്ക് മലയാളിയുടെ മനസ്സിൽ മായാതെ കിടക്കുന്നു എന്ന് ഈ കൊലപാതകം സാക്ഷ്യപ്പെടുത്തുന്നു. ആരതിയുടെ കൊലപാതകം. ഇപ്പോൾ ആരതിയുടെ ആ കവിതയാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. ഇതിനെക്കുറിച്ച് ഡോക്ടർ ഷിനു ശ്യാമളൻ എഴുതിയ പോസ്റ്റ് ശ്രദ്ദേയമാകുകയാണ്.... ഷിനു ശ്യാമളന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ജാതിയുടെയും മതത്തിന്റെ വേലിക്കെട്ടുകൾ കടന്ന് വിവാഹം എന്ന സ്വപ്നം നമ്മുടെ പെണ്കുട്ടികൾക്ക് എന്നാണ് സാക്ഷാത്കരിക്കുവാൻ ആകുക? പലപ്പോഴും കോളേജുകളിൽ പ്രണയിക്കുമ്പോൾ അവരുടെ ജാതിയും, മതവും നോക്കി സ്‌നേഹിക്കുന്നവർ ഉണ്ട്. മറ്റൊന്നും
അരീക്കോട്: 'മുൾച്ചെടികൾ നിറഞ്ഞ വഴികളിലൂടെ
മരണത്തിന്റെ മടിത്തട്ടിൽ
മഞ്ഞുപോലുരുകുമ്പോളും
അവൾ ഓർത്തത് കുടുംബത്തെ മാത്രം..'
താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്യുന്നതിന്റെ പേരിൽ കൊലചെയ്യപ്പെട്ട ആരതിയുടെ കവിതയിലെ നാല് വരിയാണിത്. ഉത്തരേന്ത്യയിലും മറ്റും കണ്ട് വന്നിരുന്ന ജാതി ചിന്ത നമ്മുടെ നാട്ടിലും വീണ്ടും തലപൊക്കുന്നു എന്നതിന്റെ തെളിവാണ് അച്ഛൻ തന്നെ മകളെ കുത്തിക്കൊന്ന ഈ കൊലപാതകം. ജാതി മത വർണങ്ങളുടെ അഴുക്ക് മലയാളിയുടെ മനസ്സിൽ മായാതെ കിടക്കുന്നു എന്ന് ഈ കൊലപാതകം സാക്ഷ്യപ്പെടുത്തുന്നു. ആരതിയുടെ കൊലപാതകം. ഇപ്പോൾ ആരതിയുടെ ആ കവിതയാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. ഇതിനെക്കുറിച്ച് ഡോക്ടർ ഷിനു ശ്യാമളൻ എഴുതിയ പോസ്റ്റ് ശ്രദ്ദേയമാകുകയാണ്....
ഷിനു ശ്യാമളന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ജാതിയുടെയും മതത്തിന്റെ വേലിക്കെട്ടുകൾ കടന്ന് വിവാഹം എന്ന സ്വപ്നം നമ്മുടെ പെണ്കുട്ടികൾക്ക് എന്നാണ് സാക്ഷാത്കരിക്കുവാൻ ആകുക?
പലപ്പോഴും കോളേജുകളിൽ പ്രണയിക്കുമ്പോൾ അവരുടെ ജാതിയും, മതവും നോക്കി സ്‌നേഹിക്കുന്നവർ ഉണ്ട്. മറ്റൊന്നും കൊണ്ടല്ല. എങ്കിലേ അവരുടെ വീട്ടിൽ വിവാഹത്തിന് സമ്മതിക്കു എന്ന തിരിച്ചറിവാണ് പലപ്പോഴും അത്തരം ഒരു തീരുമാനത്തിൽ കമിതാക്കളെ എത്തിക്കുന്നത്.
ഇപ്പോഴും എന്റെ ഒരു കൂട്ടുകാരിയും അത്തരത്തിൽ വിഷമം അനുഭവിക്കുന്നു. അവളുടെ വിഷമം കേൾക്കുമ്പോൾ അതിയായ ദുഃഖം ഉണ്ട്. ഉയർന്ന ജാതിയിലുള്ള പുരുഷനെ പ്രണയിച്ചതിനാൽ ഇരുകുടുംബവും അവരുടെ വിവാഹത്തെ എതിർക്കുന്നു. വിദ്യാഭാസമുള്ള സാമ്പത്തികമായി ഉയർന്ന കുടുംബങ്ങളും ജാതിയും മതവും വരുമ്പോൾ ഇടുങ്ങിയ ഒരു പാതയിലൂടെ ചിന്തിക്കുന്നു. മനസ്സിന്റെ വിശാലത ഒക്കെ സ്വന്തം മക്കളുടെ കാര്യത്തിൽ വരുമ്പോൾ മിക്ക രക്ഷകർത്താക്കളും ഒരു കുഴിയിട്ടു മൂടുന്നു.
പഠിക്കുന്ന കാലത്ത് ജാതി,മതം നോക്കാതെ പ്രണയിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷെ അതിനും അനേകം എതിർപ്പുകളും ആക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്റെ മാത്രമല്ല, അത്തരം പ്രണയിച്ചവർക്ക് ഒക്കെ അനേകം സാമൂഹിക സമ്മർദ്ദങ്ങളും ,ബന്ധുമിത്രാധികളുടെ എതിർപ്പുകളും നേരിടേണ്ടി വരാം. പക്ഷെ കുറച്ചു നല്ല മനുഷ്യരുടെ അനുകൂല നിലപാടുകളും ഉണ്ടാവാം.
പ്രണയത്തിന് കണ്ണില്ല എന്നൊക്കെ എഴുതുവാൻ രസമാണ്. പക്ഷെ യാഥാർത്ഥ്യത്തിൽ അന്ധമായി പ്രണയിച്ചവർക്ക് അനേകം പ്രതിസന്ധികൾ മറികടക്കേണ്ടി വരും. അല്ലെങ്കിൽ ജാതിയും മതവും, കുടുംബ മഹിമയും, പത്രാസ്സുമൊക്കെ നോക്കി പ്രണയിക്കണം. അപ്പോൾ വീട്ടുകാരും ഹാപ്പി, നാട്ടുകാരും ഹാപ്പി.
ആർക്കും ആരെയും പ്രണയിച്ചു വിവാഹം കഴിക്കുവാനുള്ള സാഹചര്യം ഇപ്പോഴും നമ്മുടെ നാട്ടിൽ എല്ലായിടത്തുമില്ല. പക്ഷെ ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ചിലർ മക്കളുടെ ആഗ്രഹത്തിന് സമ്മതം മൂളുന്നു. എന്നിരുന്നാലും ഇപ്പോഴും അനേകം പേർ ജാതിമത , സാമ്പത്തിക ഭേദമന്യേ മക്കളുടെ വിവാഹം നടത്തി കൊടുക്കാറില്ല.
ഒരു ദളിതനെ പ്രണയിച്ചു എന്ന കാരണത്താൽ ഇന്നലെ അച്ഛനാൽ കൊലപാതകം ചെയ്യപ്പെട്ട പെണ്കുട്ടിയുടെ കവിതയാണ് ചിത്രത്തിൽ.
ആതിരയുടെ കവിതയിലെ എനിക്ക് പ്രിയപ്പെട്ട 4 വരി :
'മുൾച്ചെടികൾ നിറഞ്ഞ വഴികളിലൂടെ
മരണത്തിന്റെ മടിത്തട്ടിൽ
മഞ്ഞുപോലുരുകുമ്പോളും
അവൾ ഓർത്തത് കുടുംബത്തെ മാത്രം..'
അതേ ആതിര, നീ കുടുംബത്തെ മാത്രം ഓർത്തു, പക്ഷെ അവർ നിന്നെയും നിന്റെ ആഗ്രഹങ്ങളെയും ഒരു കത്തിയുടെ മൂർച്ചയിൽ അവർ എന്നെന്നേയ്ക്കുമായി തളച്ചിട്ടു.. മരണം എന്ന മടിത്തട്ടിൽ നീ ഇനി ആരെയും ഓർക്കാതെ വിശ്രമിക്കുക...??
ഡോ.ഷിനു