ഫെബ്രുവരി രണ്ടിനുണ്ടായ ശക്തമായ ക കാറ്റിലും കോളിലും പെട്ട് ഷാർജയിൽ കരക്കടിഞ്ഞ കപ്പലിൽ മലയാളിയും. തിരുവനന്തപുരം പാറശാല സ്വദേശി സനൽകുമാർ ആണ് അപകടത്തിൽപ്പെട്ട 13 ഇന്ത്യക്കാരിലെ ഏക മലയാളി. ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി, ഹരിയാന, എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മറ്റു തൊഴിലാളികൾ. ഫെബ്രുവരി രണ്ടിനുണ്ടായ ശക്തമായ കാറ്റിലാണ് അൽ മഹറ എന്ന കപ്പൽ ആണ് അപകടത്തിൽ പെട്ടത്.

തമിഴ്‌നാട് സ്വദേശികളായ സുന്ദര പാണ്ട്യൻ, രാംകുമാർ, യു.പി സ്വദേശി അമിത് കുമാർ യാദവ് എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. കാണാതായ കിരൺ ബച്ചർ, രഞ്ജിത്ത് കുമാർ എന്നിവർക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.

രക്ഷപ്പെട്ട തൊഴിലാളികൾക്കെല്ലാം ആടിയുലഞ്ഞ കപ്പലിന്റെ തൂണിൽ ഇടിച്ച്് പരിക്കുണ്ട്. തലക്ക് പരിക്ക് പറ്റിയ ഹരിയാന സ്വദേശി ഉമ്മുൽ ഖുവൈൻ ആശുപത്രിയിൽ ചികിത്സയിലാണ്. ബാക്കിയുള്ള ആറു തൊഴിലാളികൾ പ്രാഥമിക ചികിത്സക്ക് ശേഷം ഹംരിയ പൊലീസ് സ്റ്റേഷനിൽ കഴിയുകയാണ്. ഷാർജ തുറമുഖമായ അൽ ഹംരിയയിലാണ് ദിവസങ്ങൾക്ക് മുമ്പ് കപ്പൽ കരക്കടിഞ്ഞത്.

കാറ്റ് ശക്തമായതോടെ കപ്പൽ നങ്കൂരമിടുകയും മറ്റൊരു കപ്പലുമായി ചേർത്ത് കെട്ടിയിടുകയും ചെയ്തിരുന്നു. എന്നാൽ കപ്പൽ കാറ്റിൽ ആടിയുലഞ്ഞതിനെ തുടർന്ന് കയർ പൊട്ടുകയും നങ്കൂരം ഇളകിപ്പോവുകയുമായിരുന്നു. ഗതി തെറ്റിയ കപ്പൽ കാറ്റിൽ ഒരു വശം ചെരിയുകയും തിരമാലകൾ അകത്തേക്ക് ആഞ്ഞടിച്ചതുമാണ് വലിയ അപകടത്തിനു കാരണം .മറ്റുള്ള
തൊഴിലാളികൾ സേഫ്റ്റി ജാക്കറ്റിന്റെ ബലത്തിൽ വെള്ളത്തിലേക്ക് എടുത്തു ചാടി. കപ്പലിന്റെ തൂണിൽ ഇടിച്ച്് മിക്ക തൊഴിലാളികൾക്ക് പരിക്ക് പറ്റിയിട്ടുണ്ട്.തങ്ങളിൽ അഞ്ചുപേർ കൂടിയുണ്ടെന്ന് ഇവർ അറിയിച്ചതിനെതുടർന്ന് നടത്തിയ തെരച്ചിലിലാണ് മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടത്തെിയത്.