- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ഡ്യൂട്ടിക്കിടെ അമിതമായി മദ്യപിച്ച ഇന്ത്യൻ നാവികന് ന്യൂസിലാൻഡിൽ പിഴ ശിക്ഷ; അകത്താക്കിയ മദ്യം അനുവദനീയമായ അളവിലും അഞ്ചിരട്ടി
വെല്ലിങ്ടൺ: ഡ്യൂട്ടിക്കിടെ അമിതമായി മദ്യപിച്ച ഇന്ത്യൻ വംശജനായ നാവികന് ന്യൂസിലാൻഡിൽ പിഴ ശിക്ഷ. ഇന്ത്യൻ വംശജനായ പ്രമോദ് കുമാറിനാണ് അനുവദനീയമായ അളവിലും കൂടുതൽ മദ്യം അകത്താക്കി ഡ്യൂട്ടി ചെയ്തതിന് 3000 ഡോളർ പിഴ ശിക്ഷ വിധിച്ചത്. 37,000 ടൺ ഫെർട്ടിലൈസർ കാരിയറിന്റെ ഇൻ ചാർജ് ഷിപ് മാസ്റ്ററായ മുപ്പത്താറുകാരനായ പ്രമോദ് കുമാറിന് അമിതമായി മദ്യപിച്
വെല്ലിങ്ടൺ: ഡ്യൂട്ടിക്കിടെ അമിതമായി മദ്യപിച്ച ഇന്ത്യൻ വംശജനായ നാവികന് ന്യൂസിലാൻഡിൽ പിഴ ശിക്ഷ. ഇന്ത്യൻ വംശജനായ പ്രമോദ് കുമാറിനാണ് അനുവദനീയമായ അളവിലും കൂടുതൽ മദ്യം അകത്താക്കി ഡ്യൂട്ടി ചെയ്തതിന് 3000 ഡോളർ പിഴ ശിക്ഷ വിധിച്ചത്.
37,000 ടൺ ഫെർട്ടിലൈസർ കാരിയറിന്റെ ഇൻ ചാർജ് ഷിപ് മാസ്റ്ററായ മുപ്പത്താറുകാരനായ പ്രമോദ് കുമാറിന് അമിതമായി മദ്യപിച്ചതിന് ടോറങ്കാ ഡിസ്ട്രിക്ട് കോടതി പിഴ ശിക്ഷയ്ക്കു വിധിച്ചത്. ടോറങ്ക പോർട്ടിൽ കപ്പൽ നങ്കൂരമിട്ടിരുന്ന സമയത്ത് പൊലീസ് നടത്തിയ ബ്രീത്ത് ടെസ്റ്റിലാണ് പ്രമോദ് കുമാർ അമിതമായി മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. ഇയാളുടെ ശ്വാസത്തിൽ അനുവദനീയമായ 250 എംജി എന്ന അളവിലും അഞ്ചിരട്ടിയാണ് ആൾക്കഹോൾ അംശം കണ്ടെത്തിയത്.
ഡ്യൂട്ടിക്കിടെ അമിതമായി മദ്യപിച്ചതിന്റെ പേരിൽ പിഴ ശിക്ഷ ലഭിച്ചതോടെ പ്രമോദ് കുമാറിനെ കമ്പനി ഡിസ്മിസ് ചെയ്യുകയും ചെയ്തു. പകരം മറ്റൊരു ഷിപ് മാസ്റ്ററെ നിയമിച്ച് കപ്പൽ മാർസ്‌ഡെൻ പോയിന്റിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. അതേസമയം കോടതി വിധിയെ മാരിടൈം ന്യൂസിലാൻഡ് സ്വാഗതം ചെയ്തു. ഇത് ഇൻഡസ്ട്രിക്ക് ശക്തമായ മുന്നറിയിപ്പാണ് നൽകുന്നതെന്നും ഇത്തരത്തിലുള്ള പെരുമാറ്റം ഷിപ്പ് മാസ്റ്റർമാരുടെ പക്കൽ നിന്ന് ഉണ്ടാകാൻ പാടില്ലെന്നും മാരിടൈം ന്യൂസിലാൻഡ് വ്യക്തമാക്കി.