- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിൻ ഷിപ്യാർഡ് ലാഭത്തിൽ കുറവ്
കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിന്റ അറ്റാദായം നടപ്പു സാമ്പത്തിക വർഷം സെപ്റ്റംബർ 30ന് അവസാനിച്ച രണ്ടാം പാദത്തിൽ 47.79 ശതമാനം കുറഞ്ഞ് 108.36 കോടി രൂപയിലെത്തി. മുൻ വർഷം ഇതേ കാലയളവിൽ 207.57 കോടി രൂപയായിരുന്നു. അതേസമയം ഒന്നാം പാദത്തിലെ 42.64 കോടി രൂപയെ അപേക്ഷിച്ച് ഈ പാദത്തിൽ അറ്റാദായം 39.35 ശതമാനം വർധന രേഖപ്പെടുത്തി. പ്രവർത്തന വരുമാനം 32.43 ശതമാനം കുറഞ്ഞ് 657.40 കോടി രൂപയായി. കമ്പനിയുടെ മൊത്ത വരുമാനം 702.74 കോടി രൂപയാണ്. മുൻ വർഷം ഇതേ കാലയളവിൽ 1052.5 കോടിയായിരുന്നു. ടെംബ ഷിപ്യാർഡ് ലിമിറ്റഡ് എന്ന കമ്പനിയെ ഏറ്റെടുക്കുന്ന പ്രക്രിയ ഈ പാദത്തിൽ പൂർത്തിയാക്കി. ഇതോടെ ഈ കപ്പൽശാല ഒരു കൊച്ചിൻ ഷിപ്യാർഡിന്റെ പൂർണ ഉടമസ്ഥതയിലായി.
Next Story

