രങ്ങൾ, കുന്നുകൾ, പച്ചപ്പ്, വെള്ളം, മഴ തുടങ്ങി പ്രകൃതിയിലെ ഓരോ ആസ്വാദനത്തേയും നെഞ്ചോട് ചേർക്കുന്നവർക്കേ യാത്രകളോട് ഇഷ്ടം തോന്നൂ.... പ്രകൃതിയെ സ്‌നേഹിക്കുന്ന ആരും ശിരുവാണിയിലെ ട്രക്കിങ്ങൊന്ന് ആസ്വദിണം... മണ്ണാർക്കാട്ടുനിന്ന് ഏകദേശം 36 കിലോ മീറ്റർ സഞ്ചരിച്ചാൽ ശിരുവാണിയിലേക്കെത്താം.. പോകുന്ന വഴിയിൽ കാഞ്ഞിരപ്പുഴ ഡാമും കാഴ്ചയ്ക്ക് ഏറെ ഭംഗിയുള്ളതാണ്. മനോഹരമായ കാഞ്ഞിരപ്പുഴ ഡാം കഴിഞ്ഞ് ഏകദേശം 1.5 കിലോ മീറ്റർ സഞ്ചരിച്ചാൽ ഡാമിന്റെ മനോഹര ദൃശ്യം ആസ്വദിക്കാം...

കാഞ്ഞിരപ്പുഴയിൽ നിന്നും 20 കിലോമീറ്ററാണ് ശിരുവാണിയേലക്കുള്ള ദൂരം.. ശിരുവാണിയിലെത്തി എട്ട്‌പേർക്ക് വീതം സർക്കാർ വാഹനത്തിൽ കാടിനുള്ളിലേക്ക് പ്രവേശിക്കാം(അനുവാദത്തോടെ സ്വകാര്യ വാഹനങ്ങൾക്കും പ്രവേശിക്കാം). വെറും 1500 രൂപ മാത്രം.... മൂന്ന് മണിക്കൂർ കഴിഞ്ഞ് തിരിച്ചുവരുമ്പോൾ നല്ലൊരു യാത്ര കഴിഞ്ഞതിന്റെ അനുഭൂതിയും ലഭിക്കുമെന്ന് തീർച്ച.

പ്രകൃതി മനോഹരമായ ഒട്ടേറെ കാഴ്ചകൾ ഈ ട്രക്കിങ്ങിനിടയിൽ നമുക്ക് കാണാം. ആന, കടുവ തുടങ്ങി ഒട്ടേറെ മൃഗങ്ങളേയും വണ്ടിയിലിരുന്ന് തന്നെ കാണാം.. ഗൈഡിന്റെ സഹായമുള്ളതുകൊണ്ടു തന്നെ സംശമുള്ളതെല്ലാം ചോദിച്ച മനസിലാക്കുകയും ചെയ്യാം... തമിഴ്‌നാട് അതിർത്തിയെത്തുന്നതോടെ യാത്ര അവസാനിക്കും.... പിന്നെ കുന്നിൻ മുകളിലേക്കൊരു കയറ്റം.... അവിടെ നിന്നും നോക്കിയാൽ കൊയമ്പത്തൂർ ടൗണും, തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളും കാണാം... നല്ല തണുപ്പായതുകൊണ്ടുതന്നെ അട്ട ധാരാളമായി കാലിലും കയ്യിലുമായി കയറും... അതുകൊണ്ട് തന്നെ മലകയറുമ്പോൾ ഒരു പാക്ക് ഉപ്പും വാങ്ങിച്ചോണ്ട് പോകാൻ മറക്കരുത്.

പുലർച്ചെ എട്ട് മണി. നാട്ടിൽ നിന്ന് പുറപ്പെടുമ്പോൾ അൽപം മഴച്ചാറ്റൽ ഉണ്ടായിരുന്നു. എന്നാലും ഏറെ ആഗ്രഹിച്ച സ്ഥലമായതുകൊണ്ടു തന്നെ വണ്ടിയുമെടുത്ത് ഞാനും സുഹൃത്ത് ശബീറും യാത്ര തിരിച്ചു. മണ്ണാർക്കാട് കഴിഞ്ഞ് കാഞ്ഞിരപ്പുഴയിലെത്തി. കാഞ്ഞിരപ്പുഴയിൽ അൽപം മുമ്പോട്ട് പോയാൽ ഡാമിന്റെ മനോഹര ദൃശ്യങ്ങൾ കാണാം. കാഴ്ചയ്ക്ക് ഏറെ ആസ്വാദനം തോന്നുന്ന മനോഹരമായ സ്ഥലം. ഫോട്ടോയെടുക്കാനും കല്യാണ ആൽബം ഷൂട്ട് ചെയ്യാൻ വരുന്നവർക്കും രാവിലെയോ വൈകുന്നരമോ എത്തിയാൽ നല്ല ക്ലിക്കും വീഡിയോയുമായി സന്തോഷത്തോടെ മടങ്ങാം.
Displaying shiruvani5.jpg
ഞങ്ങൾ ശിരുവാണിയിലെത്തിയപ്പോഴേക്ക് നേരം 10.30. ഞങ്ങൾ രണ്ട് പേർ മാത്രമേ അവിടെയുള്ളൂ. ട്രക്കിനുള്ള രണ്ടു വണ്ടികൾ കാട്ടിലേക്ക് പോയി. എട്ട് പേരുണ്ടെങ്കിലേ ഒരാൾക്ക് 240 രൂപവച്ച് കാട്ടിലേക്ക് പോകാൻ പറ്റൂ. വേറെ ആറ് പേരെകൂടി കിട്ടാൻ വേണ്ടി ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്നു. ശുദ്ധമായ പടിഞ്ഞാറൻ കാറ്റും കൊണ്ട് മനോഹരമായ ഈ ശിരുവാണിയെയും നോക്കി മുറ്റത്തിരിക്കുമ്പോൾ ഒട്ടേറ ഓർമ്മകൾ മനസിൽ മിന്നി മറഞ്ഞു. കവിതയെഴുതാനും കഥയെഴുതാനുമൊക്കെ ഒരു തോന്നൽ മനസിൽ വിടർന്നു. കാഴ്ച കണ്ടിരിക്കാൻ തന്നെ ഏറെ ആസ്വാദ്യമാണ്. ഏകദേശം ഒരു മണിക്കൂർ ഇരുന്നപ്പോഴേക്ക് പുലാമന്തോളിൽ നാൽവർ സംഘമെത്തി. അവരും വേറെ നാലാളെ തപ്പി നടക്കാണെന്ന ഒറ്റ നോട്ടത്തിൽ മനസിലായി. അങ്ങനെ ആറാളെ വച്ച ടിക്കറ്റെടുക്കാനുള്ള തീരുമാനത്തിൽ ടിക്കറ്റെടുക്കാൻ പോയപ്പോഴാണ്് മുൻ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ രാജേന്ദ്രനും, സുഹൃത്ത് എസ്‌ബിഐ ജീവനക്കാരൻ രാജേഷും എത്തിയത്. മനസിൽ ഒരു ചെറു പുഞ്ചിരിയുദിച്ചു. കാശ് കുറച്ച യാത്ര ചെയ്യാലോ എന്ന സന്തോഷം. എന്തായാലും ഞങ്ങൾ എട്ട് പേരുംകൂടി ടിക്കറ്റെടുത്തു. ഞാനും ശബീറും വണ്ടിയുടെ മൂലയിൽ തന്നെ ഇടംപിടിച്ചു. പിന്നെ ഡ്രൈവറായി ആദിവാസി യുവാവ് ശ്യാമുമെത്തി. അങ്ങനെ യാത്ര തുടങ്ങി. എല്ലാവരും പരസ്പരം പരിചയപ്പെട്ടു. നമ്മക്കും എല്ലാരേം ഇഷ്ടായി. ആരും അലമ്പാക്കാതെ യാത്ര തുടർന്നു. യാത്രക്കിടയിൽ കാഴ്ചകാണാൻ പുറത്തിറങ്ങി. വർഷങ്ങൾ പഴക്കമുള്ള പാട്ടിയാർ ബംഗ്ലാവെല്ലാം യാത്രക്കിടയിൽ കണ്ടു. ബ്രിട്ടിഷുകാർ പണിതതാണ് മനോഹരമായ ഈ ബംഗ്ലാവ്. ശിരുവാണിയുടെ പ്രകൃതിയുടെ സൗന്ദര്യം മുഴുവനും ഇതിന്റെ മുറ്റത്തിരുന്ന് ഒപ്പിയെടുക്കാം. കുറച്ച നേരം അവിടെയിരുന്നു. ബ്ംഗ്ലാവിന്റെ ചരിത്രത്തെ കുറിച്ച് രാജേന്ദ്രൻ സാർ പറഞ്ഞുതന്നു.
Displaying shiruvani005.jpg
ആനയും പുലിയും കാട്ടുപ്പോത്തും കരടിയും എല്ലാം ഉള്ള കാടാണ് എന്ന് എസ്‌ബിഐ ജീവനക്കാരൻ പറഞ്ഞപ്പോൾ തെല്ലില്ലാതെ പേടിയുണ്ടായിരുന്നു. ഞങ്ങളുടെ കൂട്ടത്തിൽ എല്ലാവരും യാത്രയോട് വല്യേ ഇഷ്ടായതുകൊണ്ട് പിന്നെ അതിനെ കുറിച്ചൊന്നും ആധി ഉണ്ടായിരുന്നില്ല. ട്രക്കിങ് സമയത്ത് പേടിക്കേണ്ടത് ആനയെ ആണെന്നും വാഹനം ഉണ്ടായാൽ പ്രശ്‌നം ഇല്ലെന്നും രാജേന്ദ്രൻ സാർ പറഞ്ഞു. അതോടെ മറ്റുള്ളവർക്ക് അൽപം ധൈര്യം കൂടി. അങ്ങനെ ഞങ്ങൾ ഇറങ്ങി. മുന്നിലെ സീറ്റിലായിരുന്നു രാജേന്ദ്രൻ സാർ ഇരുന്നത്. കൂട്ടത്തിൽ പ്രായം കൂടിയയാളും അദ്ദേഹമായിരുന്നു. ഇരിക്കട്ടെ , ഒന്നൂലേൽ അദ്ദേഹം ഒരു ഫോറ്‌സ്റ്റ് ജീവനക്കാരനായിരുന്നില്ലേ. ഒന്നര കിലോ മീറ്റർ മുന്നോട്ട പോയപ്പോഴേക്ക് ദേ നിൽക്കുന്നു മിടുക്കനായി ഒരു കൊമ്പൻ. ശിരുവാണിയുടെ വന സൗന്ദര്യം നിറഞ്ഞ് നിൽക്കുന്ന ഗജവീരനാണ് അത് എങ്കിലും ഒരു നിമിഷം കൊണ്ട് ഞങ്ങൾ എല്ലാം തെല്ല് പേടിച്ചു. രാജേന്ദ്രൻ സാർ പറഞ്ഞു. നമ്മൾ അങ്ങോട്ട് അവരെ ബുദ്ധിമുട്ടിക്കുന്നൊന്നുമില്ലല്ലോ, അതോണ്ട് നമ്മളെ ഒന്നു ചെയ്യില്ലെന്ന്...ഇടക്കൊക്കെ ഗംഭീര തമാശ പൊട്ടിക്കുന്ന കട്ടുപ്പാറക്കാരൻ മാനുപ്പാക്ക് ഇത് സഹിച്ചില്ല. ഹോ പിന്നെ..ആ കൊമ്പ കൊണ്ട് ഒരു കുത്തെങ്ങാൻ കിട്ട്യോകണ്ടേ...അപ്പോ കാണാമെന്ന് മാനുപ്പ പറഞ്ഞു. അങ്ങനെ ഒരുവിധം അവിടെ നിന്നും മാറി ഞങ്ങൾ തമിഴ്‌നാട് അതിർത്തിയിലെത്തി. മലമുകളിലേക്ക് ഞങ്ങളേം കൂട്ടി ഡ്രൈവർ ശ്യം നടന്നു. കൂടെ ഒരു പാക്ക് ഉപ്പും കരുതിയിരുന്നു. ആദ്യം എന്തിനാണെന്നൊന്നും മനസിലായില്ല. പിന്നെ ഓരോ മൂന്നാല് കാൽവെപ്പിലും മനസിലായി ഇത് നമ്മക്ക ആവശ്യള്ളതാണെന്ന്'.അങ്ങനെ ഓരോ നടത്തത്തിലും ഉപ്പും തേച്ച് ഞങ്ങൾ മലമുകളിലെത്തി. ഹോ എന്തൊരു ഭംഗി. കുറേയൊക്കെ വിശേഷങ്ങൾ രാജേന്ദ്രൻ സാർ പറഞ്ഞു തന്നു. ഒട്ടേറ ഫോട്ടോയുമെടുത്തു. പ്രായം അറുപത്തി മൂന്നായെങ്കിലും യാതൊരു മടിയും കൂടാതെയാണ് രാജേന്ദ്രൻ സാറും അമ്പത്തിയഞ്ചുകാരൻ രാജേഷ് സാറും ഞങ്ങളോടൊപ്പെ മല കയറാൻ വന്നത്.Displaying shiruvani006.jpg
അങ്ങനെ കുറച്ചു നേരം പ്രകൃതിയോടുള്ള ഇഷ്ടം അൽപം കൂടി. എന്തൊരു ആസ്വാദനം...മലമുകളിൽ നിന്ന് നോക്കിയാൽ കൊയമ്പത്തൂർ ടൗൺ കാണാം. ഒരു ബൈനോക്കുലർ കൈയിൽ കരുതയിരുന്നേൽ ഒട്ടേറ പ്രദേശങ്ങൾ അവിടെ നിന്നും കാണാമായിരുന്നു. നേരം ഉച്ചയായിട്ടും കോട മഞ്ഞ് വിട്ട പോയിട്ടില്ല. നല്ലോണം തണുപ്പും ഉണ്ട്. തണുത്ത കാറ്റും. ഇനി ചിലപ്പോൾ കാണാൻ പറ്റിയില്ലെങ്കിലോ എന്ന ആധിയിൽ തിരിഞ്ഞും മറിഞ്ഞും നിന്ന് ഒട്ടേറെ ഫോട്ടോയെടുക്കാനും മറന്നില്ല. അര മണിക്കൂറോളം അവിടെ നിന്ന് തിരികെ വണ്ടിയിലെത്തി. വണ്ടി പാർക്ക ചെയ്ത ഭാഗത്തിനടുത്തൂടെ ആനകൾ വരിവരിയായി നടന്നു പോകുന്നു.ആർക്കും ഒരു ശല്യവും ഉണ്ടാകാതെ നാല് ആനകൾ ഞങ്ങളുടെ വാഹനത്തിന് കുറച്ച് മുന്നിലൂടെ നടന്ന് പോയി. മൂന്ന് ഫോറസ്റ്റ് ഗാർഡുകൾ ഞങ്ങളുടെ വണ്ടിക്കടുത്ത് ഉണ്ടായതുകൊണ്ടുതന്നെ പേടി തോന്നിയതും ഇല്ല. തിരികെ വരുമ്പോൾ കിടിലൻ മഴ.... അങ്ങനെ ഇടക്കൊക്കെ വണ്ടിനിർത്തി വല്ല മൃഗങ്ങളേയും കാണുന്നുണ്ടോ എന്ന് നോക്കും. ഇടക്ക് വച്ച് ശ്യാം വണ്ടിക്ക മെല്ലെ ബ്രേക്കിട്ടു. ശ്യാമിന് ഭക്ഷണവുമായി ചേട്ടൻ എത്തിയതാണ്. ഈ കൊടും കാട്ടിൽ താമസിക്കുന്ന ഇവരെ സമ്മതിക്കണം... എപ്പോഴും ആനയും കടുവയുമൊക്കെ വീട്ടലേക്കെത്താം...ആക്രമിക്കാം....... ശ്യാമിനോട് ഇത് പറഞ്ഞപ്പോൾ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു...നിക്ക് ഇതിനൊന്നും പേടില്ലാ...... മുഖം കണ്ടപ്പോഞങ്ങക്കും തോന്നി ചെറിയൊരു പേടിയുണ്ടെന്ന്. വാഹനം കുറച്ച മുന്നോട്ട നീങ്ങി. കുറച്ചകലെ ഞങ്ങളുടെ മുന്നിൽ പോയ വാഹനം നിർത്തിയിട്ടിരിക്കുന്നു. അപ്പോഴാണ് ശ്യം ആ കാഴ്ച ഞങ്ങൾക്ക് കാണിച്ചു തന്നത്... രണ്ടു കടുവകൾ റോഡിന് മുന്നിൽ... പേടിച്ചിട്ടാണേലും ഒന്ന് ഉയർന്നു നിന്ന് മുന്നോട്ട നോക്കി..... പാവം കടുവയും കുഞ്ഞുമാണ്... കുറച്ച് സമയത്തിന് ശേഷം അവർ വഴിയിൽ നിന്നും മാരി..രണ്ട് വണ്ടിയും മുന്നോട്ട കുതിച്ചു.

Displaying shiruvani0010.jpg
അതിനിടക്കാണ് ഫോറസ്റ്റ് ജീവനക്കാരനായിരുന്ന രാജേന്ദ്രൻ സാർ ഫോറസ്റ്റ് കാല ഓർമയിൽ പങ്കുവച്ചത്..ഒട്ടേറെ സാഹസികത നിറഞ്ഞ ഓർമ്മകൾ.. ഒരിക്കെ ആന പിന്നാലെ വന്നപ്പോൾ അവിടെ നിന്നും സാഹസികമായി രക്ഷപ്പെട്ട കഥ... കത്തിയാണോ എന്നറിയില്ല... എന്നാലും കഥ കേൾക്കാൾ ഞങ്ങൾക്ക് നല്ല ഇഷ്ടായിരുന്നു.

Displaying shiruvani10.jpgഅങ്ങനെ ഒന്നര മണിക്കൂർ കഴിഞ്ഞു. ഞങ്ങൾ തിരികെയെത്തി. ഡ്രൈവർ ശ്യാമിന് ഞങ്ങളെല്ലാംകൂടി ഇരുന്നൂറ് രൂപയും നൽകി. പാവല്ലേ... ഓനല്ലേ നമ്മക്ക് കുറേ കാഴ്ചകൾ കാണിച്ചുതന്നതെന്ന് ശബീർ പറഞ്ഞപ്പോൾ എല്ലാവരും സമ്മതിക്കുകയായിരുന്നു. എന്തായാലും ശിരുവാണിയിലെ ട്രക്കിങ്ങിന്റെ സുഖം അത് അനുഭവിച്ചു തന്നെ അറിയണം. യാത്ര ഗംഭീരം.. യാത്രയുടെ ഓരോ നിമിഷവും ഓർമ്മയിലേക്ക വരുമ്പോൾ ഒന്നുകൂടി പോകാൻ തോന്നും. മലമുകളിലത്തെ കയറ്റവും എല്ലാം.......... ഇതിനെല്ലാം പുറമേ കാട്ടിലെ നല്ലൊരു മഴയും ഇവിടിരുന്നു ആസ്വദിക്കാൻ പറ്റി.

തിരികെ വീട്ടിലേക്കുള്ള യാത്ര...ശിരുവാണിയും കടന്ന് പോരുന്നവഴിയിലൂടെയെല്ലാം മനോഹരമായ കാഴ്ച. ശിരുവാണി........ഹോ ഗംഭീരമെന്ന് ഓരോ പ്രകൃതി സ്‌നേഹിക്കും ഒറ്റ വാക്കിൽ പറഞ്ഞ്‌പോകും.
Displaying shiruvani4.jpg
Displaying shiruvani002.jpg
Displaying shiru9.jpg
Displaying shiruvani00.jpg
Displaying shiruvani004.jpg
Displaying shiruvani001.jpg
Displaying shiruvani3.jpg
Displaying shiruvani2.jpg
Displaying shiruvani1.jpg