- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൽമാൻ ചിത്രത്തിന്റെ റിലീസിനായി മറാഠി ചിത്രത്തെ തിയേറ്ററിൽ നിന്ന് ഒഴിവാക്കി; പത്മാവതിക്ക് പിന്നാലെ റിലീസിനൊരുങ്ങുന്ന ടൈഗർ സിന്ദാ ഹേയുടെ പ്രദർശനം മുടക്കുമെന്ന ഭീഷണിയുമായി നവനിർമ്മാൺ സേന
സഞ്ജയ് ലീലാ ബൻസാലി-ദിപിക പദുകോൺ ചിത്രമായ പത്മാവതിയുടെ പ്രദർശനവും അതിനെ തുടർന്നുണ്ടായ വിവാദങ്ങളും ഒന്നടങ്ങിയതിന് പിന്നാലെ സൽമാൻ ചിത്രം ടൈഗർ സിന്ദാ ഹെ പുതിയ വിവാദത്തിലേക്ക്. രാജ് താക്കറെയുടെ മഹരാഷ്ട്ര നവനിർമ്മാൺ സേനാണ് സൽമാൻ ചിത്രത്തിന്റെ പ്രദർശനം തടയുമെന്ന ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. ടൈഗർ സിന്ദാ ഹേ റിലീസ് ചെയ്യുന്ന സമയത്ത് മറാത്തി ചിത്രമായ ദേവ തിയ്യറ്ററുകളിൽ നിന്നും ഒഴിവാക്കുന്നതിനെതിരെയാണ് നവനിർമ്മാൺ സേന രംഗത്തെത്തിയിരിക്കുന്നത്. ദേവയ്ക്ക് പ്രദർശനം നിഷേധിച്ചാൽ സൽമാൻ ഖാൻ ചിത്രത്തിന്റെ പ്രദർശനം മുടക്കുമെന്നും സേനയുടെ പ്രവർത്തകർ തെരുവിലിറങ്ങുമെന്നുമാണ് ഭീഷണി. ഇത് സംബന്ധിച്ച് സേനയുടെ ഫിലിം സെല്ലിന്റെ ചീഫായ അമേയ ഖോപ്കർ എക്സിബിറ്റേഴ്സിന് കത്ത് അയച്ചിട്ടുണ്ട്. മറ്റൊരു മറാത്തി ചിത്രമായ ഗഞ്ചിയും അന്നേ ദിവസം പ്രദർശനത്തിന് എത്തുന്നുണ്ട്. ഒരേ ദിവസമാണ് ടൈഗർ സിന്ദാ ഹെയും ദേവയും റിലീസിന് ഒരുങ്ങുന്നത്. മറാഠി ചിത്രങ്ങൾക്ക് പ്രൈം ടൈം ഷോകൾ നൽകണം. ടൈഗർ സിന്ദാ ഹെയ്ക്ക് ലഭിക്കുന്ന ഷോകൾ ദേവയ്ക്ക് ലഭി
സഞ്ജയ് ലീലാ ബൻസാലി-ദിപിക പദുകോൺ ചിത്രമായ പത്മാവതിയുടെ പ്രദർശനവും അതിനെ തുടർന്നുണ്ടായ വിവാദങ്ങളും ഒന്നടങ്ങിയതിന് പിന്നാലെ സൽമാൻ ചിത്രം ടൈഗർ സിന്ദാ ഹെ പുതിയ വിവാദത്തിലേക്ക്. രാജ് താക്കറെയുടെ മഹരാഷ്ട്ര നവനിർമ്മാൺ സേനാണ് സൽമാൻ ചിത്രത്തിന്റെ പ്രദർശനം തടയുമെന്ന ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. ടൈഗർ സിന്ദാ ഹേ റിലീസ് ചെയ്യുന്ന സമയത്ത് മറാത്തി ചിത്രമായ ദേവ തിയ്യറ്ററുകളിൽ നിന്നും ഒഴിവാക്കുന്നതിനെതിരെയാണ് നവനിർമ്മാൺ സേന രംഗത്തെത്തിയിരിക്കുന്നത്.
ദേവയ്ക്ക് പ്രദർശനം നിഷേധിച്ചാൽ സൽമാൻ ഖാൻ ചിത്രത്തിന്റെ പ്രദർശനം മുടക്കുമെന്നും സേനയുടെ പ്രവർത്തകർ തെരുവിലിറങ്ങുമെന്നുമാണ് ഭീഷണി. ഇത് സംബന്ധിച്ച് സേനയുടെ ഫിലിം സെല്ലിന്റെ ചീഫായ അമേയ ഖോപ്കർ എക്സിബിറ്റേഴ്സിന് കത്ത് അയച്ചിട്ടുണ്ട്. മറ്റൊരു മറാത്തി ചിത്രമായ ഗഞ്ചിയും അന്നേ ദിവസം പ്രദർശനത്തിന് എത്തുന്നുണ്ട്.
ഒരേ ദിവസമാണ് ടൈഗർ സിന്ദാ ഹെയും ദേവയും റിലീസിന് ഒരുങ്ങുന്നത്. മറാഠി ചിത്രങ്ങൾക്ക് പ്രൈം ടൈം ഷോകൾ നൽകണം. ടൈഗർ സിന്ദാ ഹെയ്ക്ക് ലഭിക്കുന്ന ഷോകൾ ദേവയ്ക്ക് ലഭിക്കുന്നില്ല. മറാഠി ചിത്രങ്ങളുടെ ചെലവിൽ ഹിന്ദി ചിത്രങ്ങൾ ഇടം നേടണ്ട. ഞങ്ങളിതിനെ എതിർക്കും. ഇതൊരു ഭീഷണിയല്ല. ദേവയ്ക്ക് തീയേറ്ററുകളിൽ ഇടം നൽകണം- എം. എൻ. എസ് നേതാവ് ശാലിനി താക്കറെ പറഞ്ഞു.
അങ്കുഷ് ചൗധരി പ്രധാനവേഷത്തിലെത്തുന്ന ദേവ ഏക് അത്രംഗി മുരളി നല്ലപ്പയാണ് സംവിധാനം ചെയ്തിരിക്കുന്നത്. തേജസ്വിനി പണ്ഡിത്, സ്പ്രുഷ ജോഷി, പാഡി കാംബിൽ എന്നിവരും ചിത്രത്തിലുണ്ട്.
സല്മാൻ ഖാനും കത്രീന കൈഫു ഒരുമിക്കുന്ന ചിത്രമാണ് ടൈഗർ സിന്ദാ ഹെ. സുൽത്താന്റെ സംവിധായകൻ അൽ അബ്ബാസ് സഫറാണ് ഇതിലും സംവിധാനം നിർവഹിച്ചിരിക്കുന്നത്. അഞ്ച് വർഷത്തിന് ശേഷം സല്മാൻ ഖാനും കത്രീനയും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണിത്.



