- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാൻ ലക്ഷക്കണക്കിനു നിരപരാധികളായ ഇന്ത്യക്കാരുടെ രക്തംവീണു ശപിക്കപ്പെട്ട രാജ്യം; സൗഹൃദമുണ്ടാക്കുന്നവർ രാഷ്ട്രീയത്തിൽ അധികകാലം വാഴില്ല: അദ്വാനിയെയും വാജ്പേയിയെയും ചൂണ്ടിക്കാട്ടി മോദിക്കു ശിവസേനയുടെ മുന്നറിയിപ്പ്; കോൺഗ്രസ് പ്രധാനമന്ത്രിയാണു പാക്കിസ്ഥാൻ സന്ദർശിച്ചതെങ്കിൽ എന്താകുമായിരുന്നു ബിജെപി പ്രതികരണമെന്നും ശിവസേന
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ശിവസേനയുടെ മുന്നറിയിപ്പ്. പാക്കിസ്ഥാനുമായുള്ള സൗഹൃദം തുടർന്നാൽ അധികകാലം രാഷ്ട്രീയത്തിൽ ഉണ്ടാകില്ലെന്നാണു ശിവസേന മോദിക്കു നൽകുന്ന മുന്നറിയിപ്പ്. ലക്ഷക്കണക്കിനു നിരപരാധികളായ ഇന്ത്യക്കാരുടെ കണ്ണുനീർ വീണു കുതിർന്നു ശപിക്കപ്പെട്ട രാജ്യമാണു പാക്കിസ്ഥാൻ. ഈ അയൽരാജ്യവുമായി സൗഹൃദം തുടർന്ന അടൽ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ശിവസേനയുടെ മുന്നറിയിപ്പ്. പാക്കിസ്ഥാനുമായുള്ള സൗഹൃദം തുടർന്നാൽ അധികകാലം രാഷ്ട്രീയത്തിൽ ഉണ്ടാകില്ലെന്നാണു ശിവസേന മോദിക്കു നൽകുന്ന മുന്നറിയിപ്പ്.
ലക്ഷക്കണക്കിനു നിരപരാധികളായ ഇന്ത്യക്കാരുടെ കണ്ണുനീർ വീണു കുതിർന്നു ശപിക്കപ്പെട്ട രാജ്യമാണു പാക്കിസ്ഥാൻ. ഈ അയൽരാജ്യവുമായി സൗഹൃദം തുടർന്ന അടൽ ബിഹാരി വാജ്‌പേയിക്കും എൽ കെ അദ്വാനിക്കും അധികകാലം രാഷ്ട്രീയത്തിൽ തുടരാൻ ആയില്ലെന്ന് ഓർമിപ്പിച്ചാണ് ശിവസേന മോദിക്കു മുന്നറിയിപ്പു നൽകുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാനിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയതിനു പിന്നാലെയാണു ശിവസേന രംഗത്തെത്തിയത്. ലക്ഷക്കണക്കിന് നിരപരാധികളായ ഇന്ത്യക്കാരുടെ രക്തം വീണു കുതിർന്ന ശപിക്കപ്പെട്ട രാജ്യമാണ് പാക്കിസ്ഥാൻ. അവരുമായി അടുക്കാൻ ശ്രമിച്ച നേതാക്കളാരും രാഷ്ട്രീയത്തിൽ അധികകാലം വാണിട്ടില്ല. പാക്കിസ്ഥാനുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ യാഥാസ്ഥിതികമായ ഒരു വിശ്വാസമുണ്ടെന്നും ശിവസേന പറഞ്ഞു.
ശിവസേന മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലാണ് മോദിക്കുള്ള മുന്നറിയിപ്പ്. എൽ കെ അദ്വാനി ഒരിക്കൽ മുഹമ്മദ് അലി ജിന്നയുടെ ശവകുടീരം സന്ദർശിക്കുകയും അദ്ദേഹത്തെ പ്രകീർത്തിച്ചു സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ, അതിനുശേഷം അദ്വാനിയുടെ രാഷ്ട്രീയ ഗ്രാഫ് താഴേക്കാണു പോയത്. ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ അദ്വാനി അപ്രസക്തനാണ്.
ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുത്താൻ ശ്രമിച്ച അടൽ ബിഹാരി വാജ്‌പേയിയാണു പിന്നീട് ഒന്നുമല്ലതായിപ്പോയ നേതാവെന്നും ശിവസേന ഓർമപ്പെടുത്തുന്നു. ലാഹോർ ബസ് സർവീസ് തുടങ്ങിയത് ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുത്താനുള്ള വാജ്‌പേയിയുടെ നീക്കമായിരുന്നു. മാത്രമല്ല, പർവേസ് മുഷാറഫിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു. അതിനു ശേഷം വാജ്‌പേയിയുടെ നേതൃത്വത്തിൽ ഒരു ബിജെപി സർക്കാർ പോലും അധികാരത്തിൽ എത്തിയിട്ടില്ല.
ഒരു കോൺഗ്രസ് പ്രധാനമന്ത്രിയാണു മോദിക്കു പകരം പാക്കിസ്ഥാനിൽ പോയിരുന്നതെങ്കിൽ ബിജെപിക്കാരുടെ പ്രതികരണം ഇങ്ങനെയാകുമായിരുന്നോ എന്നും ശിവസേന ചോദിക്കുന്നു. രാജ്യം മുഴുവൻ ഈ ചോദ്യം ഉയരുന്നുണ്ടെന്നും ശിവസേന മുഖപ്രസംഗത്തിൽ ചൂണ്ടിക്കാണിക്കുന്നു.
സാമൂഹിക മാദ്ധ്യമങ്ങളിൽ ചിത്രം വരാൻ വേണ്ടിയാണ് മോദി പാക്കിസ്ഥാൻ സന്ദർശിച്ചതെന്നു നേരത്തെ ശിവസേന പരിഹസിച്ചിരുന്നു. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെ വിട്ടുകിട്ടുന്നത് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടായാൽ മോദിയുടെ സന്ദർശനത്തെ സ്വാഗതം ചെയ്യുമെന്നും ശിവസേന പറഞ്ഞിരുന്നു.
കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും നേരത്തെ മോദിയെ വിമർശിച്ചു രംഗത്തെത്തിയിരുന്നു. സന്ദർശനത്തിന് നയതന്ത്ര ലക്ഷ്യങ്ങളില്ലെന്നും സ്വകാര്യ താത്പര്യങ്ങൾ മാത്രമാണുള്ളതെന്നും കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മ ആരോപിച്ചു. നവാസ് ഷെറീഫുമായി ബിസിനസ് ബന്ധമുള്ള വ്യവസായ പ്രമുഖനാണ് കൂടിക്കാഴ്ചയ്ക്ക് പിന്നിൽ. ഇയാൾ രണ്ട് ദിവസമായി ലാഹോറിലുണ്ടായിരുന്നുവെന്നും പ്രധാനമന്ത്രി ഈ വ്യവസായിയുടെ പേര് വെളിപ്പെടുത്തണമെന്നും ആനന്ദ് ശർമ്മ ആവശ്യപ്പെട്ടു. സ്റ്റീൽ വ്യവസായിയായ ജസൻ ജിൻഡാലിനെ ഉദ്ദേശിച്ചാണ് കോൺഗ്രസ് ആരോപണങ്ങൾ ഉന്നയിച്ചത്.
പാക്കിസ്ഥാനിൽ നിന്ന് എന്ത് ഉറപ്പാണ് ലഭിച്ചതെന്ന് വ്യക്തമാക്കണം. മുംബയ് ഭീകരാക്രമണ കേസിലെ പ്രതികളെ വിട്ടുക്കിട്ടുന്ന കാര്യത്തിൽ എന്തെങ്കിലും ഉറപ്പ് ലഭിച്ചോ? നയതന്ത്രം ഏറേ ഗൗരവതരമായ വിഷയമാണ്. അത് ബാലിശമായി കൈകാര്യം ചെയ്താൽ മോദിയുടെ മുഖത്ത് തന്നെ തിരിച്ചടിക്കുമെന്നും ആനന്ദ് ശർമ്മ പറഞ്ഞു.

