- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയിൽ വിമാനത്താവളത്തിൽ അപമാനം നേരിട്ട ഷാരൂഖ് ഉടൻ തിരിച്ചെത്തണമായിരുന്നെന്നു ശിവസേന; അപമാനിക്കപ്പെടാൻ വേണ്ടി മാത്രം നടൻ എന്തിനാണു വീണ്ടും പോകുന്നതെന്നും സേന
മുംബൈ: അപമാനിക്കപ്പെടാൻ മാത്രമായി വീണ്ടും വീണ്ടും എന്തിനാണു ഷാരൂഖ് ഖാൻ അമേരിക്കയിലേക്കു പോകുന്നതെന്നു ശിവസേന. യു.എസ് വിമാനത്താവളത്തിൽ ഇമിഗ്രേഷൻ അധികൃതർ തടഞ്ഞുവച്ച് അപമാനിച്ച സാഹചര്യത്തിൽ ഷാരൂഖ് ഖാൻ ഉടൻ മടങ്ങിപ്പോരണമായിരുന്നുവെന്നും ശിവസേന പത്രം സാമ്‌നയുടെ മുഖപ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. തന്നെ അപമാനിച്ചവരോട് സ്വന്തം ദേശാഭിമാനം ഉയർത്തിപ്പിടിച്ച് അങ്ങനെയാണ് പ്രതികരിക്കേണ്ടിയിരുന്നത്. ഷാരൂഖ് അങ്ങനെ ചെയ്തിരുന്നെങ്കിൽ അത് അമേരിക്കയുടെ മുഖത്തേൽക്കുന്ന അടിയാകുമായിരുന്നു. പല തവണ ഇത്തരത്തിൽ അപമാനിക്കപ്പെട്ടിട്ടും വളരെയധികം സഹിഷ്ണുതയുള്ള ഈ നടൻ വീണ്ടും വീണ്ടും അപമാനിക്കപ്പെടാൻ വേണ്ടി മാത്രം അമേരിക്കയിലേക്ക് പോവുകയാണ്. എന്നെ ഇത്തരത്തിൽ അപമാനിച്ചാൽ ഞാൻ നിങ്ങളുടെ രാജ്യത്ത് കാല് കുത്തില്ല എന്നായിരുന്നു ഷാരൂഖ് പറയേണ്ടിയിരുന്നത്. അമേരിക്ക എല്ലാ മുസ്ലീങ്ങളേയും ഭീകരരായാണ് കാണുന്നതെന്നും ശിവസേന കുറ്റപ്പെടുത്തി. കാശ്മീരിൽ അക്രമ പ്രവർത്തനം നടത്തുന്ന 'വഴി തെറ്റിയ' യുവാക്കളെ നേർവഴിക്ക് നയിക്കാൻ ഷാരൂഖ് അടക്കമുള്
മുംബൈ: അപമാനിക്കപ്പെടാൻ മാത്രമായി വീണ്ടും വീണ്ടും എന്തിനാണു ഷാരൂഖ് ഖാൻ അമേരിക്കയിലേക്കു പോകുന്നതെന്നു ശിവസേന. യു.എസ് വിമാനത്താവളത്തിൽ ഇമിഗ്രേഷൻ അധികൃതർ തടഞ്ഞുവച്ച് അപമാനിച്ച സാഹചര്യത്തിൽ ഷാരൂഖ് ഖാൻ ഉടൻ മടങ്ങിപ്പോരണമായിരുന്നുവെന്നും ശിവസേന പത്രം സാമ്‌നയുടെ മുഖപ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
തന്നെ അപമാനിച്ചവരോട് സ്വന്തം ദേശാഭിമാനം ഉയർത്തിപ്പിടിച്ച് അങ്ങനെയാണ് പ്രതികരിക്കേണ്ടിയിരുന്നത്. ഷാരൂഖ് അങ്ങനെ ചെയ്തിരുന്നെങ്കിൽ അത് അമേരിക്കയുടെ മുഖത്തേൽക്കുന്ന അടിയാകുമായിരുന്നു. പല തവണ ഇത്തരത്തിൽ അപമാനിക്കപ്പെട്ടിട്ടും വളരെയധികം സഹിഷ്ണുതയുള്ള ഈ നടൻ വീണ്ടും വീണ്ടും അപമാനിക്കപ്പെടാൻ വേണ്ടി മാത്രം അമേരിക്കയിലേക്ക് പോവുകയാണ്.
എന്നെ ഇത്തരത്തിൽ അപമാനിച്ചാൽ ഞാൻ നിങ്ങളുടെ രാജ്യത്ത് കാല് കുത്തില്ല എന്നായിരുന്നു ഷാരൂഖ് പറയേണ്ടിയിരുന്നത്. അമേരിക്ക എല്ലാ മുസ്ലീങ്ങളേയും ഭീകരരായാണ് കാണുന്നതെന്നും ശിവസേന കുറ്റപ്പെടുത്തി. കാശ്മീരിൽ അക്രമ പ്രവർത്തനം നടത്തുന്ന 'വഴി തെറ്റിയ' യുവാക്കളെ നേർവഴിക്ക് നയിക്കാൻ ഷാരൂഖ് അടക്കമുള്ള ബോളിവുഡിലെ ഖാന്മാർ നിർദ്ദേശങ്ങൾ നൽകണമെന്നും ശിവസേന ആവശ്യപ്പെട്ടു.
കഴിഞ്ഞ ഏഴു വർഷത്തിനിടെ മൂന്നാം തവണയാണ് ഷാരൂഖിനെ സുരക്ഷാ കാരണങ്ങളാൽ തടഞ്ഞുവച്ചത്. ഏറ്റവുമൊടുവിലായി വെള്ളിയാഴ്ചയാണു ലോസ് ആഞ്ചലസ് വിമാനത്താവളത്തിൽ വച്ചാണ് ഷാരൂഖിനെ അധികൃതർ തടഞ്ഞുവച്ചത്. സംഭവമറിഞ്ഞയുടൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് സെക്രട്ടറി നിഷ ബിസ്വാൾ ക്ഷമാപണം നടത്തിയിരുന്നു. 2012 ഏപ്രിലിൽ ന്യൂയോർക്കിനു സമീപമുള്ള വൈറ്റ് പ്ലെയിൻസ് എയർപോർട്ടിലും 2009ൽ ന്യൂജേഴ്‌സിയിലെ നുഅർക് വിമാനത്താവളത്തിലുമാണു കിങ് ഖാനെ തടഞ്ഞുവച്ചത്.



