- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ: ഏകാധിപതിയായ ഹിറ്റ്‌ലറിനെപ്പോലെയാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നു പറഞ്ഞ വനിതാ മേയറുടെ നടപടിയെ ശിവസേന തള്ളി. മുംബൈ മേയർ സ്‌നേഹൽ അംബേദ്കറാണു കഴിഞ്ഞ ദിവസം മോദിയെ ഹിറ്റ്‌ലറിനോട് ഉപമിച്ചത്. എന്നാൽ, സ്‌നേഹൽ മോദിയെ പറ്റി ഇത്തരം ഒരു കാര്യം പറഞ്ഞിട്ടില്ലെന്നാണ് ശിവസേന നേതാവ് തൃഷ്ണ വിശ്വാസറാവു പറഞ്ഞത്. മോദിയുടെ ഭരണം പൂർണമായും

X
മുംബൈ: ഏകാധിപതിയായ ഹിറ്റ്‌ലറിനെപ്പോലെയാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നു പറഞ്ഞ വനിതാ മേയറുടെ നടപടിയെ ശിവസേന തള്ളി. മുംബൈ മേയർ സ്‌നേഹൽ അംബേദ്കറാണു കഴിഞ്ഞ ദിവസം മോദിയെ ഹിറ്റ്‌ലറിനോട് ഉപമിച്ചത്. എന്നാൽ, സ്‌നേഹൽ മോദിയെ പറ്റി ഇത്തരം ഒരു കാര്യം പറഞ്ഞിട്ടില്ലെന്നാണ് ശിവസേന നേതാവ് തൃഷ്ണ വിശ്വാസറാവു പറഞ്ഞത്.
മോദിയുടെ ഭരണം പൂർണമായും ഹിറ്റ്‌ലറുടെ ശൈലിയിൽ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ മോദിയെ രൂക്ഷമായി വിമർശിക്കുന്നുണ്ട്. ഭരണം ഒരാളിൽ കേന്ദ്രീകരിക്കുന്നതുകൊണ്ടാണ് ഹിറ്റ്‌ലറിനു സമാനനാകുന്നതെന്നും സ്‌നേഹൽ സൂചിപ്പിച്ചു. നാൽപ്പത്തിമൂന്നുകാരിയായ സ്‌നേഹൽ അംബേകർ മുംബൈയിലെ ആദ്യത്തെ ദലിത് വനിതാ മേയറാണ്. മുഖ്യമന്ത്രിയുടെതിനു സമാനമായ ചുവന്ന ബീക്കൺ ആവശ്യപ്പെട്ട് ഇവർ മുമ്പും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
Next Story

