- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർഷകർ കൃഷിനാശം മൂലം ആത്മഹത്യ ചെയ്യുമ്പോൾ മംഗോളിയക്ക് 6300 കോടി നൽകുന്നതെന്തിന്? പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ശിവസേന
മുംബൈ: വിദേശ സന്ദർശനത്തിനിടെ മംഗോളിയക്ക് നൂറ് കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഭരണത്തിലെ സഖ്യകക്ഷിയായ ശിവസേന രംഗത്തെത്തി. പാർട്ടിയുടെ മുഖപത്രമായ സാമ്‌നയിലൂടെയാണ് ശിവസേന മോദിയെ വിമർശിച്ച് രംഗത്തെത്തിയത്. കർഷകരുടെ വിഷയത്തെ ചൂണ്ടിയാണ് മോദിയെ വിമർശിച്ച് ശിവസേന രംഗത

മുംബൈ: വിദേശ സന്ദർശനത്തിനിടെ മംഗോളിയക്ക് നൂറ് കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഭരണത്തിലെ സഖ്യകക്ഷിയായ ശിവസേന രംഗത്തെത്തി. പാർട്ടിയുടെ മുഖപത്രമായ സാമ്‌നയിലൂടെയാണ് ശിവസേന മോദിയെ വിമർശിച്ച് രംഗത്തെത്തിയത്. കർഷകരുടെ വിഷയത്തെ ചൂണ്ടിയാണ് മോദിയെ വിമർശിച്ച് ശിവസേന രംഗത്തെത്തിയത് എന്നതിനാൽ വിഷയം കോൺഗ്രസിനുമുള്ള പിടിവള്ളിയായി. മഹാരാഷ്ട്രയിൽ കൃഷിനാശം മൂലം കർഷകർ കൂട്ട ആത്മഹത്യ ചെയ്യുമ്പോൾ പ്രധാനമന്ത്രി അവരെ സഹായിക്കാതെ മംഗോളിയയ്ക്ക് വൻ തുക സഹായം നൽകുകയാണെന്ന് ശിവസേന ആരോപിച്ചു. ഇത്രയും പണമുണ്ടെങ്കിൽ കർഷകരുടെ കണ്ണീരൊപ്പാമായിരുന്നെന്നും ശിവസേന വിമർശിച്ചു.
മംഗോളിയയോട് കാണിച്ച മഹാമനസ്‌കത പ്രധാനമന്ത്രി മഹാരാഷ്ട്രയിലെ കർഷകരോടും ജൈതാപൂർ ആണവ നിലയം കാരണം കുടിയൊഴിപ്പിക്കപ്പെട്ട കൊങ്കൺ പ്രദേശവാസികളോടും കാണിക്കണം. കർഷകരുടെ പ്രശ്‌നത്തിൽ കേന്ദ്രം ഉടൻ പരിഹാരം കാണണമെന്നും ശിവസേന കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
മഴക്കെടുതിയും വരൾച്ചയും മൂലം കൃഷി നശിച്ച കർഷകർ സർക്കാരിൽ നിന്നുള്ള സഹായവും കാത്ത് കഴിയുകയാണ്. മംഗോളിയയിലെ ജനങ്ങൾ മഹാരാഷ്ടരയിലെ ജനങ്ങളെക്കാൾ വരുമാനമുള്ളവരാണെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. മംഗോളിയയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 100 കോടി ഡോളർ (6380 കോടി രൂപ) നൽകുമെന്ന് മംഗോളിയ സന്ദർശനത്തിനിടെ മോദി പ്രഖ്യാപിച്ചിരുന്നു. തന്റെ മൂന്ന് ദിവസത്തെ വിദേശ പര്യടനത്തിന്റെ ഭാഗമായി രണ്ടാം ദിവസമാണ് മോദി മംഗോളിയ സന്ദർശിച്ചത്.
വിദേശരാജ്യങ്ങൾ ചുറ്റിക്കറങ്ങിയുള്ള പ്രധാനമന്ത്രിയുടെ നീക്കത്തിൽ പ്രതിപക്ഷത്തു നിന്നും സ്വന്തം പാർട്ടിയിൽ നിന്നും വിമർശനം ഉയരുന്ന പശ്ചാത്തലത്തിലാണ് ശിവസേനയും വിമർശനവുമായി രംഗത്തെത്തിയത്. കേന്ദ്രസർക്കാർ ഒന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ അതിശക്തമായ പ്രതിഷേധം ഉയർത്താനാണ് കോൺഗ്രസിന്റെയും പരിപാടി.

