- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാഷാപഠനത്തോടും അസഹിഷ്ണുത കാട്ടി ശിവസേന; മദ്രസകളിൽ ഉറുദുവും അറബിയും പഠിപ്പിക്കുന്നതു കേന്ദ്രം വിലക്കണം; രാമക്ഷേത്രം നിർമ്മിക്കാൻ പ്രധാനമന്ത്രി ധൈര്യം കാട്ടണമെന്നും ശിവസേന
മുംബൈ: ഭാഷാപഠനത്തോടും അസഹിഷ്ണുത കാട്ടി ശിവസേന രംഗത്ത്. മദ്രസകളിൽ ഉറുദുവും അറബിയും പഠിപ്പിക്കുന്നതു കേന്ദ്രം വിലക്കണമെന്നു ശിവസേന ആവശ്യപ്പെട്ടു. ഇംഗ്ലീഷ് അറിയില്ലാത്ത മുസ്ലിം അഭയാർത്ഥികളെ നാടുകടത്തുമെന്ന ബ്രിട്ടന്റെ നിലപാട് കണക്കിലെടുത്താണ് ഇത്തരത്തിലൊരു ആവശ്യമെന്നാണു ശിവസേനയുടെ വാദം. രാജ്യത്തെ മദ്രസകളിൽ ഉർദുവും അറബിയും പ
മുംബൈ: ഭാഷാപഠനത്തോടും അസഹിഷ്ണുത കാട്ടി ശിവസേന രംഗത്ത്. മദ്രസകളിൽ ഉറുദുവും അറബിയും പഠിപ്പിക്കുന്നതു കേന്ദ്രം വിലക്കണമെന്നു ശിവസേന ആവശ്യപ്പെട്ടു.
ഇംഗ്ലീഷ് അറിയില്ലാത്ത മുസ്ലിം അഭയാർത്ഥികളെ നാടുകടത്തുമെന്ന ബ്രിട്ടന്റെ നിലപാട് കണക്കിലെടുത്താണ് ഇത്തരത്തിലൊരു ആവശ്യമെന്നാണു ശിവസേനയുടെ വാദം. രാജ്യത്തെ മദ്രസകളിൽ ഉർദുവും അറബിയും പഠിപ്പിക്കുന്നത് അവസാനിപ്പിച്ചു പകരം ഇംഗ്ലീഷും ഹിന്ദിയും മദ്രസകളിൽ പഠനവിഷയമാക്കണമെന്നാണ് ശിവസേനയുടെ ആവശ്യം.
സിവിൽകോഡ് കൊണ്ടുവരാനും രാമക്ഷേത്രം നിർമ്മിക്കുന്നതിനും പ്രധാനമന്ത്രി ധൈര്യം കാണിക്കണമെന്നും ശിവസേന പറഞ്ഞു. വിദ്യാഭ്യാസമില്ലാത്ത മുസ്ലിം സ്ത്രീകളെ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർ പ്രചരണത്തിനായി ഉപയോഗിക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ വിശ്വസിക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് ശിവസേന പറയുന്നു. ഇക്കാര്യത്തിൽ ബ്രിട്ടന്റെ ആശയങ്ങളെ മോദി കടമെടുക്കണമെന്നും മുഖപത്രമായ സാമ്‌നയിൽ ശിവസേന പറയുന്നു.
നമ്മുടെ പ്രധാനമന്ത്രി മാത്രമല്ല, മറ്റ് മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും വിദേശ രാജ്യങ്ങൾ സന്ദർശിക്കുകയും വാണിജ്യവും നിക്ഷേപവുമുൾപ്പടെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനെ കുറിച്ച് ചർച്ച നടത്തുകയും ചെയ്യുന്നു. നമ്മളതിൽ അവസാനം ജയിച്ചേക്കാം. എന്നാൽ സ്വന്തം രാജ്യത്തെ തന്നെ ശത്രുകൾക്കെതിരെ പൊരുതുന്നതിനുള്ള ധൈര്യം നമുക്ക് എവിടെനിന്ന് ലഭിക്കുമെന്നാണു ശിവസേന ഉയർത്തുന്ന ചോദ്യം.



