- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുംബൈ വിമാനത്താവളത്തിൽ സ്ഥാപിച്ച അദാനി ഗ്രൂപ്പിന്റെ ബോർഡ് പൊളിച്ചുനീക്കി ശിവസേന; പേര് മാറ്റാനുള്ള അധികാരം ഇല്ല; പരാതി ലഭിച്ചതിനാലാണ് ബോർഡ് നീക്കം ചെയ്തതെന്ന് ശിവസേന പ്രവർത്തകർ
മുംബൈ: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തതിന് പിന്നാലെ സ്ഥാപിച്ച അദാനി ഗ്രൂപ്പിന്റെ ബോർഡുകൾ പൊളിച്ചുനീക്കി ശിവസേന പ്രവർത്തകർ. മുംബൈ വിമാനത്താവളത്തിന്റെ പേര് ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളം എന്നാണെന്നും അത് മാറ്റാൻ അദാനി ഗ്രൂപ്പിന് അധികാരമില്ലെന്നും ശിവസേന പ്രവർത്തകർ പറഞ്ഞു.
ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് മുംബൈ വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തതോടെയാണ് അവരുടെ ബോർഡുകൾ സ്ഥാപിച്ചത്. വിമാനത്താവളത്തിലെ വി.ഐ.പി ഗേറ്റിനരികെയാണ് ബോർഡ് സ്ഥാപിച്ചിരുന്നത്.
അതിനിടെ, എയർപോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ മാർഗനിർദ്ദേശങ്ങൾ പാലിച്ചാണ് ബോർഡ് സ്ഥാപിച്ചതെന്നും ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം എന്ന പേര് മാറ്റാൻ ശ്രമിച്ചിട്ടില്ലെന്നും അദാനി എയർപോർട്സ് ഹോൾഡിങ് ലിമിറ്റഡ് (എഎഎച്ച്എൽ) വക്താവ് പ്രതികരിച്ചു. വിമാനയാത്രികരുടെ സൗകര്യം മുൻനിർത്തി സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് മാത്രമാവും തുടർന്ന് പ്രവർത്തിക്കുകയെന്നും അവർ വ്യക്തമാക്കി.
എന്നാൽ അദാനി ഗ്രൂപ്പ് വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തതിന് പിന്നാലെ പേര് മാറ്റി എന്ന പരാതി ലഭിച്ചതുകൊണ്ടാണ് ഈ ബോർഡ് നിക്കം ചെയ്തതെന്ന് ശിവസേന പ്രവർത്തകർ പറയുന്നു.
ജൂലായിലാണ് മുംബൈ വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം ജി.വി.കെ. ഗ്രൂപ്പിൽ നിന്നും അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. 74 ശതമാനം ഓഹരി വിഹിതം സ്വന്തമാക്കിയതോടെയാണ് വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് ലഭിച്ചത്.
ന്യൂസ് ഡെസ്ക്