ജയ് ദേവ്ഗൺ സംവിധാനം ചെയ്ത് നായകനായി അഭിനയിക്കുന്ന 'ശിവായ്' യുടെ രണ്ടാം ട്രെയിലർ പുറത്തിറങ്ങി. ശിവായ് എന്ന പർവതാരോഹകനായാണ് അജയ് ദേവ്ഗൺ ചിത്രത്തിലെത്തുന്നത്.3 മിനിറ്റ് 50 സെക്കന്റ് ദൈർഘ്യമുള്ള ട്രെയ്ലറാണ് പുറത്തെത്തി യിരിക്കുന്നത്.

ഗിരീഷ് കർണാട്, സൗരഭ് ശുക്ല എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. സന്ദീപ് ശ്രീവാസ്തവ തിരക്കഥയൊരുക്കുന്ന ചിത്രം ഈ മാസം28ന് തിയറ്ററുകളിലെത്തും.സയ്യേഷ സൈഗാൾ, അലി കാസ്മി, വീർ ദാസ്, എറിക്ക കർ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇറോസ് ഇന്റർനാഷണൽ ചിത്രം തീയറ്ററുകളിലെത്തിക്കും.

വിഷ്വൽ ഇഫക്ട്‌സിനും ആക്ഷനും പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിൽ ആണ്.