ജയ് ദേവ് ഗൺ നായകനും സംവിധായകനുമാവുന്ന മൗണ്ടൻ അഡ്വഞ്ചറസ് ചിത്രം ശിവായ്'യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന അജയ് ദേവ്ഗൺ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിർമ്മാണത്തിലും അജയ്ക്ക് പങ്കാളിത്തമുണ്ട്.

സയേഷ സൈഗളാണ് ചിത്രത്തിലെ നായിക . 160 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. അജയ് ദേവ്ഗണും സുനിൽ ലല്ലയുമാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾക്കു മാത്രമായി എട്ടു കോടിയോളം രൂപയാണ് ചെലവാക്കിയത്.

സയ്യേഷ സൈഗാൾ, അലി കാസ്മി, വീർ ദാസ്, എറിക്ക കർ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അജയ് ദേവ്ഗണിന്റേതാണ് കഥയും.അസീം ബജാജാണ് ഛായാഗ്രഹണം. ഇറോസ് ഇന്റർനാഷണൽ ചിത്രം തീയേറ്ററുകളിലെത്തിക്കും.ഒക്ടോബർ 28ന് ചിത്രം തിയറ്ററുകളിലെത്തും.