രാധകരുടെ സെൽഫി ഭ്രമം മൂലം ബുദ്ധിമുട്ടിലായ പല നായികനായകന്മാരുടെയും കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. ചിലർ ആരാധകർക്കിടയിലേക്ക് ഇറങ്ങിചെന്ന് അവരുമായി ഇടപെടാറുണ്ട്. എന്നാൽ ചിലപ്പോൾ ആരാധകരുടെ ഈ ആവേശം പലനടീനടന്മാർക്കും ബുദ്ധിമുട്ടായി മാറാറുമുണ്ട്. എന്നാൽ സെൽഫിയെടുക്കാൻ ശ്രമിക്കുന്നവരോട് അലപ്പം രോക്ഷത്തോടെ പെരുമാറുന്നവരും ഉണ്ട്. അത്തരമൊരു അനുഭവമാണ് ശിവകുമാർ പങ്കെടുത്ത ഒരു ചടങ്ങിൽ ഒരു ആരാധകന് നേരിടേണ്ടി വന്നത്. .സെൽഫിയെടുത്ത ആരാധകന്റെ ഫോൺ നടൻ ദേഷ്യത്തോടെ തട്ടിമാറ്റിയതാണ് വിവാദങ്ങൾക്ക് കാരണം.

ചെന്നൈയിൽ ഒരു ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു നടന് നിയന്ത്രണം വിട്ടത്.റിബൺ കട്ട് ചെയ്യാനായി ശിവകുമാർ എത്തുന്നതിനിടെ സുരക്ഷാക്രമീകരണങ്ങൾ മറികടന്ന് അനുവാദമില്ലാതെ യുവാവ് സെൽഫിയെടുക്കാൻ ശ്രമിക്കുകയായിരുന്നു,ഇത് ശ്രദ്ധയിൽപ്പെട്ട താരം ഉടൻ തന്നെ യുവാവിന്റെ ഫോൺ തട്ടി താഴെയിട്ടു. കൂടെയുണ്ടായിരുന്ന എല്ലാവരും നടന്റെ പ്രവൃത്തിയിൽ അമ്പരന്നു. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്.

സോഷ്യൽമീഡിയയിൽ ചർച്ചയായതോടെ ശിവകുമാർ വിശദീകരണവുമായി രംഗത്തെത്തി. നിങ്ങൾ കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയി സെൽഫി എടുക്കുന്നതിനെക്കുറിച്ച് ഞാൻ ഒന്നും പറയില്ല. എന്നാൽ മുന്നൂറോളം പേർ പങ്കെടുക്കുന്ന ഒരു പൊതുപരിപാടിയിൽ സുരക്ഷാപ്രവർത്തകരെ തള്ളിയിട്ട് മുപ്പതോളം പേർ സെൽഫിയെടുക്കാൻ എത്തുന്നത് ശരിയാണോ?. 'സാർ ഞാൻ ഒരു സെൽഫി എടുക്കട്ടെ' എന്ന് ചോദിക്കുക പോലും ചെയ്തില്ല. സെലബ്രിറ്റിയായ വ്യക്തി നിങ്ങൾ പറയുന്ന പോലെ നിൽക്കാനും ഇരിക്കാനും ഉള്ളവരല്ല. ഞാൻ സാധാരണ മനുഷ്യനാണ്. എനിക്ക് ഇഷ്ടപ്പെട്ട രീതിയിൽ ജീവിക്കുകയാണ്. നിങ്ങളുടെ പ്രവൃത്തികൾ മറ്റുള്ളവരെ വേദനിക്കാത്ത തരത്തിൽ ആകണം.- ശിവകുമാർ പറഞ്ഞു.

സെലിബ്രിറ്റിയാണെങ്കിലും മറ്റാരാണെങ്കിലും ഒരാൾക്കൊപ്പം സെൽഫി പകർത്തുന്നതിന് മുൻപ് അയാളുടെ അനുവാദം തേടണമെന്നാണ് എന്റെ അഭിപ്രായം. ഒരു സെലിബ്രിറ്റി ഒരിക്കലും പൊതു സ്വത്തല്ല. ഞാൻ ബുദ്ധനോ അല്ലെങ്കിൽ സന്യാസിയോ അല്ല. ഞാനൊരു സാധാരണ മനുഷ്യനാണ്. എനിക്ക് ഇഷ്ടപ്പെടുന്ന ജീവിതം നയിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
എന്നെ നേതാവായോ പ്രചോദനം പകരുന്ന വ്യക്തിയായോ അംഗീകരിക്കണമെന്ന് ഞാൻ ആരോടും പറയാറില്ല. എല്ലാവർക്കും അവരുടേതായ ഒരു ഹീറോ ഉണ്ടാകും. നിങ്ങൾ ചെയ്യുന്ന ഒരു കാര്യം മറ്റൊരാളെ എങ്ങനെ ബാധിക്കുമെന്ന് കൂടി ചിന്തിക്കണമെന്നും നടൻ പറയുന്നു.

വിശദീകരണ കുറിപ്പ് ഇറക്കിയെങ്കിലും ഇത് അംഗീകരിക്കാൻ സിനിമാ പ്രേമികൾ തയ്യാറായില്ല. ഇതോടെ് ശിവകുമാർ മാപ്പു പറഞ്ഞതായും സൂചനയുണ്ട്. ഇഷ്ട താരത്തെ നേരിൽ കാണുമ്പോൾ ചിലപ്പോൾ ആരാധകരുടെ പെരുമാറ്റം അങ്ങനെയായിരിക്കും. അതൊക്കെ ഒരു നടൻ സഹിക്കണം. ശിവകുമാർ ആരാധകന്റെ ഫോൺ തട്ടിതാഴെയിട്ടത് ശരിയായില്ലെന്നാണ് ആരാധകർ പറയുന്നത്. തമിഴ് സിനിമയിൽ ഒരു കാലത്ത് തിളങ്ങിനിന്നിരുന്ന നടനും സൂര്യ-കാർത്തി നടന്മാരുടെ പിതാവുമായ ശിവകുമാറിന്റെ ഇമേജിലെ ബ്ലാക്ക്മാർക്ക് ആയി മാറിയിരിക്കുകയാണ് ഈ സംഭവം.