കൊച്ചി: ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന അഡീഷണൽ സിജെഎം കോടതിയാണ് ജാമ്യം നൽകിയത്.

വിദേശത്തേക്ക് ഡോളർ കടത്തിയതിന് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം്. കസ്റ്റംസ് രജിസ്റ്റർ ചെയ്ത സ്വർണക്കടത്ത് കേസിലും, ഇ ഡി യുടെ കള്ളപ്പണക്കേസിലും ശിവശങ്കറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഈ കേസിൽ കൂടി ജാമ്യം ലഭിച്ചതിനാൽ ശിവശങ്കർ ജയിൽ മോചിതനാകും. ഡോളർക്കടത്തുമായി തനിക്ക് യാതൊരു പങ്കുമില്ലെന്നും തനിക്കെതിരെ തെളിവുകളൊന്നും ഹാജരാക്കാൻ കസ്റ്റംസിന് കഴിഞ്ഞിട്ടില്ലെന്നുമാണ് ശിവശങ്കറിന്റെ വാദം. കസ്റ്റഡിയിൽ വെച്ച് പ്രതികൾ നൽകിയ മൊഴികൾ മാത്രമാണ് തനിക്കെതിരെയുള്ളതെന്നും ശിവശങ്കർ പറയുന്നു. അതേസമയം ഡോളർക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ശിവശങ്കറെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ.

സ്വർണക്കടത്ത് കേസ്, കള്ളപ്പണക്കേസ്, ഡോളർ കടത്ത് എന്നിങ്ങനെ മൂന്ന് കേസുകളിലാണ് ശിവശങ്കറിനെ കസ്റ്റംസും ഇഡിയും അറസ്റ്റ് ചെയ്യുന്നത്. ഒക്ടോബർ 28-നാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യൽ തുടരുന്നതിനിടെ നവംബറിൽ സ്വർണക്കടത്ത് കേസിലും ജനുവരിയിൽ ഡോളർ കടത്ത് കേസിലും കസ്റ്റംസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. 

തനിക്ക് യാതൊരു പങ്കില്ലെന്നും തനിക്കെതിരെ തെളിവ് ഹാജരാക്കാൻ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞിട്ടില്ലെന്നുമാണ് ശിവശങ്കറിന്റെ വാദം. കസ്റ്റഡിയിൽ വെച്ച് പ്രതികൾ നൽകിയ തനിക്കെതിരെ നൽകിയ മൊാഴികൾ മാത്രമാണ് ഉള്ളതെന്നും ശിവശങ്കർ വാദിക്കുന്നു. എന്നാൽ കള്ളക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ശിവശങ്കറെന്നും ഡോളർ കടത്തിൽ ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് പറയുന്നു. ഒന്നരക്കോടി രൂപയുടെ ഡോളർ കടത്ത് കേസിൽ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തൽ.

തിരുവനന്തപുരത്തുള്ള യു.എ.ഇ കോൺസുലേറ്റിലെ സമ്പത്തിക വിഭാഗം മേധാവിയായിരുന്ന ഖാലിദ് അലി ഷൗക്രി കേരളത്തിൽ നിന്ന് മസ്‌ക്കറ്റ് വഴി ഈജിപ്റ്റിലേക്ക് 1.90 ലക്ഷം ഡോളർ കടത്തിയെന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് നിയമസഭാ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എ. അയ്യപ്പനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ചോദ്യം ചെയ്തിരുന്നു. ലഭ്യമായ തെളിവുകളുടെയും സ്വപ്ന അടക്കമുള്ളവരുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. ഡോളർ അടങ്ങിയ ബാഗ് സ്പീക്കർ ഏൽപ്പിച്ചെന്ന് സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്നയും സരിതും കസ്റ്റംസിന് മൊഴി നൽകിയിരുന്നു.

സ്വർണക്കടത്ത് കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ഇതിനോടകം ശിവശങ്കറിനെ ജാമ്യം ലഭിച്ചിട്ടുണ്ട്. ശിവശങ്കർ കള്ളപ്പണം സമ്പാദിച്ചതായി കണ്ടെത്താൻ പ്രൊസിക്യൂഷന് കണ്ടെത്താൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ആ കേസിലും ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം നൽകി. എന്നാൽ ഡോളർ കടത്ത് കേസിൽ ഉൾപ്പെട്ടതിനാൽ ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ശിവശങ്കറിന്റെ പുതിയ ജാമ്യഹർജിയിൽ കസ്റ്റംസ് കാര്യമായ എതിർപ്പ് ഉന്നയിച്ചില്ല. ഇതോടെയാണ് അദ്ദേഹത്തിന് ഡോളർ കേസിലും ജാമ്യം ലഭിച്ചത്.