- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിവശങ്കറിന്റെ ജാമ്യം കിട്ടിയത് ഒത്തുകളിയെന്ന വാദം രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് അമിത് ഷായുടെ വിലയിരുത്തൽ; സ്വർണ്ണ കടത്തിൽ മുഖ്യമന്ത്രിയുടെ പഴയ വിശ്വസ്തന്റെ ജാമ്യം റദ്ദാക്കാൻ സുപ്രീംകോടതിയിൽ ഹർജി നൽകാൻ എൻഫോഴ്സ്മെന്റ്; ഐഎഎസുകാരൻ പുറത്തു നിൽക്കുന്നത് അന്വേഷണത്തെ അട്ടിമറിക്കും; ഇഡി വീണ്ടും ശിവശങ്കറിനെ നോട്ടമിടുമ്പോൾ
ന്യൂഡൽഹി: സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് അനുവദിച്ച ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ സമീപിച്ചു. ശിവശങ്കർ ജാമ്യത്തിൽ കഴിയുന്നത് അന്വേഷണത്തെ ബാധിക്കും എന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര സർക്കാർ അഭിഭാഷകൻ ആയ ബി വി ബൽറാം ദാസ് ഫയൽ ചെയ്ത ഹർജിയിൽ അഞ്ച് ചെറിയ പിഴവുകൾ സുപ്രീം കോടതി രജിസ്ട്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇവ പരിഹരിച്ചാൽ ഉടൻ ഹർജി ലിസ്റ്റ് ചെയ്യും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വേണ്ടി കേരള ഹൈക്കോടതിയിൽ ഹാജരായിരുന്നത് അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു ആയിരുന്നു. അദ്ദേഹത്തിന്റെ നിർ്ദ്ദേശ പ്രകാരമാണ് സുപ്രീംകോടതിയിൽ ഹർജി എത്തുന്നത്. ഇ ഡി ക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയോ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവോ ആകും സുപ്രീം കോടതിയിൽ ഹാജരാകുക.
സ്വർണ്ണ കടത്ത് കേസിൽ കേന്ദ്ര സർക്കാർ പിന്നോട്ട് പോകുന്നുവെന്ന ആരോപണം ശക്തമായിരുന്നു. ശിവശങ്കറിന്റെ ജാമ്യത്തിന് കാരണം ഒത്തുകളിയാണെന്നും ആക്ഷേപം എത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് ബിജെപിക്ക് തിരിച്ചടിയാകുമെന്നും വിലയിരുത്തലുകൾ എത്തി. സിപിഎം-ബിജെപി അടുപ്പം ചർച്ചയാക്കാൻ കോൺഗ്രസും രംഗത്ത് എത്തി. പ്രധാനമന്ത്രി മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചതാണ് കേസ് അട്ടിമറിക്കാനുള്ള കാരണമായി കോൺഗ്രസ് ചർച്ചകളിലെത്തിച്ചത്. ഇത്തരം രാഷ്ട്രീയ ചർച്ചകൾ ബിജെപിക്ക് തിരിച്ചടിയാകുമെന്ന പൊതു വിലയിരുത്തലിലാണ് പുതിയ നീക്കം.
സ്വർണ്ണ കടത്ത് കേസിനെ നിയന്ത്രിച്ചിരുന്നത് ആഭ്യന്തര മന്ത്രി അമിത് ഷായാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവിൽ എ്ല്ലാം നിരീക്ഷിച്ചു. എന്നിട്ടും കേസ് അന്വേഷണം മുമ്പോട്ട് പോകുന്നില്ല. ഡോളർ കടത്തിൽ സ്പീക്കർ ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാനുള്ള അനുമതി കസ്റ്റംസിന് കൊടുക്കാത്തും ചർച്ചയായി. സ്വർണ്ണ കടത്ത് അന്വേഷിക്കുന്ന എൻ ഐഎ ഒന്നും ചെയ്യുന്നില്ല. ലൈഫ് മിഷനിൽ സിബിഐയും മൗനത്തിലായി. ഇതെല്ലാം കേന്ദ്ര സർക്കാരിന്റെ ഇടപെടൽ എന്ന ആക്ഷേപം ശക്തമായി. ഈ സാഹചര്യത്തെ ബിജെപി ഗൗരവത്തോടെയാണ് കാണുന്നത്. അതുകൊണ്ടാണ് ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കാനുള്ള നീക്കം നടത്തുന്നതും.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി സോണൽ ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടർ ആണ് ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. തിരുവനന്തപുരം എസ് ബി ഐ ബ്രാഞ്ചിലെ ലോക്കറിൽ നിന്ന് കണ്ടെത്തിയ കണക്കിൽ പെടാത്ത 64 ലക്ഷം രൂപയും ആയി ബന്ധപ്പെട്ട കേസ് അന്വേഷണം നിർണായക ഘട്ടത്തിൽ ആണ്. ശിവശങ്കരൻ ജാമ്യത്തിൽ കഴിയുന്നത് ഈ കേസിലെ സാക്ഷികളെ സ്വാധീനിക്കുന്നതിന് പോലും വഴി വയ്ക്കും. ഇത് വരെയുള്ള അന്വേഷണത്തിൽ ശിവശങ്കറിന് എതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹർജിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്.
ശിവശങ്കറിന് എതിരെ തെളിവുകൾ ഇല്ലെന്ന് ഹൈക്കോടതിയും പറഞ്ഞിട്ടില്ല എന്നാണ് ഇ ഡി യുടെ വാദം. ഈ സാഹചര്യത്തിൽ ജാമ്യം അടിയന്തിരമായി സ്റ്റേ ചെയ്യണം എന്ന് ഇ ഡി കോടതിയിൽ ആവശ്യപ്പെടും.
മറുനാടന് മലയാളി ബ്യൂറോ