ബിഗ്ബോസ് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ഉള്ളത്. ഇപ്പോൾ 8 മത്സരാർഥികൾ മാത്രം അവശേഷിക്കുന്ന ഷോയിൽ എല്ലാവരും ഇപ്പോൾ നല്ല സൗഹൃദത്തിലാണ്. ബിഗ്ബോസിൽ ഒരു ദിവസം ആരംഭിക്കുന്നത് 8 മണിക്കാണ്. വേക്ക് അപ്പ് സോംഗ് കേൾപ്പിച്ചാണ് ഇവരെ ബിഗ്ബോസ് എഴുന്നേൽപ്പിക്കുന്നത്. നല്ല അടിപൊളി പാട്ടുകൾ കേട്ട് ഡാൻസൊക്കെ ചെയ്താണ് അംഗങ്ങൾ എണീക്കുന്നത്. ഇന്നലെ രാവിലെ ഇത്തരത്തിൽ പാട്ടൊക്കെ കേട്ട് ഡാൻസ് ചെയ്തതിനൊടുവിൽ പാട്ടുനിർത്തിയപ്പോൾ ആവേശംമൂത്ത ഷിയാസ് അർച്ചനയെ പൊക്കിയെടുത്ത് പൂളിലെറിഞ്ഞതാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

അർച്ചന കൂടി വേഷമിട്ട റെയിൻ റെയിൻ കം എഗൈൻ എന്ന ചിത്രത്തിൽ ജാസി ഗിഫ്റ്റ് ഈണമിട്ട് അദ്ദേഹം തന്നെ ആലപിച്ച ഗാനമായ നില്ല് നില്ല് എന്റെ നീല കുയിലേ.. എന്ന ഗാനമായിരുന്നു ഇന്നലത്തെ വേക്ക് അപ് സോംഗ്. പാട്ടു കേട്ട് ആർച്ചന ഉൾപെടെ എല്ലാവരും ചുവടുകളുമായി രംഗത്തെത്തി. ഇതേ ഗാനത്തിൽ അഭിനയിച്ചിട്ടുള്ള അർച്ചന നല്ല കിടിലൻ സ്റ്റെപ്പ് ഒക്കെ ഇട്ടായിരുന്നു ഡാൻസ് കളിച്ചത്. അർച്ചനയ്ക്ക് പിന്നാലെ സാബുവും ഡാൻസുമായി എത്തിയതോടെ മറ്റ് അംഗങ്ങളും പാട്ടിനൊത്ത് ചുവടുവച്ചു. അർച്ചനയും സാബുവും പൂളിനടുത്ത് നിന്നായിരുന്നു ഡാൻസ് കളിച്ചിരുന്നത്.

ഷിയാസും മറ്റുള്ളവരും പൂളിന് അൽപ്പം മാറിയും. ആവേശം മൂത്ത് ഷിയാസ് ഡാൻസ് തുടരുന്നതിന് ഇടയിലാണ് പാട്ടുനിന്നത്. തുടർന്നാണ് അപ്രതീക്ഷിതമായി അർച്ചനയ്ക്ക് അടുത്തെത്തിയ ഷിയാസ് അർച്ചനയെെൈ കകളിൽ കോരിയെടുത്ത് പൂളിലേക്ക് വലിച്ചെറിഞ്ഞത്. അർച്ചന നിലവിളിച്ചെങ്കിലും എല്ലാം നൊടിയിടയിൽ കഴിഞ്ഞത്കൊണ്ട് മറ്റുള്ളവർക്ക് കണ്ടുനിൽക്കാനേ കഴിഞ്ഞുള്ളു. വെള്ളത്തിൽ വീണ് തിരിച്ച് കയറുമ്പോഴേക്കും അർച്ചനയും മുഖത്ത് നിന്നും ഉള്ള സന്തോഷമെല്ലാം പോയി ഷിയാസിനെ കൊല്ലാനുള്ള ദേഷ്യം പ്രകടമായിരുന്നു. മറ്റുള്ളവർ അതത്ര കാര്യമാക്കിയതുമില്ല. അതേസമയം ഷിയാസ് അർച്ചനയ്ക്ക് അറിഞ്ഞ് കൊണ്ട് പണി കൊടുത്തതാണെന്നാണ് സോഷ്യൽ മീഡിയയിൽ ഷിയാസ് ആർമി പറയുന്നത്.