- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാൻ ഇപ്പോൾ വേദനയിലാണ്; നിങ്ങളുടെ പ്രാർത്ഥനകൾ ഉണ്ടാകണം; ഇതെന്റെ അവസാന ശസ്ത്രക്രിയ ആകുമെന്നു പ്രതീക്ഷിക്കുന്നു'; ആശുപത്രി കിടക്കയിൽ നിന്ന് ഷുഹൈബ് അക്തർ
ന്യൂഡൽഹി: ഓസ്‌ട്രേലിയയിൽ ശസ്ത്രക്രിയ പൂർത്തിയാക്കിയ ശേഷം ആശുപത്രിക്കിടക്കയിൽ നിന്നുള്ള വിഡിയോയുമായി പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷുഹൈബ് അക്തർ. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു പ്രതികരണം.
''ഞാൻ ഇപ്പോൾ വേദനയിലാണ്. നിങ്ങളുടെ പ്രാർത്ഥനകൾ ഉണ്ടാകണം. ഇതെന്റെ അവസാന ശസ്ത്രക്രിയ ആകുമെന്നു പ്രതീക്ഷിക്കുന്നു.'' അക്തർ വ്യക്തമാക്കി.
കാൽ മുട്ടിനുള്ള ശസ്ത്രക്രിയ കഴിഞ്ഞതായും ആരോഗ്യം വീണ്ടെടുക്കാൻ എല്ലാവരും പ്രാർത്ഥിക്കണമെന്നും ശുഐബ് അക്തർ വിഡിയോയിൽ പ്രതികരിച്ചു. 11 വർഷമായി അക്തർ കാൽമുട്ടിന് ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്.
നാല് അഞ്ച് വർഷം കൂടി കളിക്കാൻ സാധിക്കുമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ വീൽചെയറിൽ ആയിപോയേനെ വിഡിയോയിൽ അക്തർ പ്രതികരിച്ചു. '' എനിക്കു നാലോ, അഞ്ചോ വർഷം കൂടി ക്രിക്കറ്റ് കളിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ അങ്ങനെ ചെയ്താൽ ഞാൻ വീൽചെയറിൽ തന്നെ ഇരിക്കേണ്ടി വരുമായിരുന്നു. അതുകൊണ്ടാണു ഞാൻ ക്രിക്കറ്റിൽനിന്നു വിരമിച്ചത്'' അക്തർ വിഡിയോ സന്ദേശത്തിൽ പ്രതികരിച്ചു.
പാക്കിസ്ഥാന്റെ ഏറ്റവും അപകടകാരിയായ ഫാസ്റ്റ് ബൗളറായിരുന്നു ഷുഹൈബ് അക്തർ. പാക്കിസ്ഥാനു വേണ്ടി 224 രാജ്യാന്തര മത്സരങ്ങൾ കളിച്ച അക്തർ 444 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ അക്തർ യുട്യൂബിലെ കളി അവലോകന വിഡിയോകൾ വൈറലാണ്.
ന്യൂസ് ഡെസ്ക്